കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ 54 ഒഴിവുകളുണ്ട്.
വിവിധ ട്രേഡുകളിലെ ജൂനിയർ ടെക്നീഷ്യൻ ട്രെയിനികളുടെ 53 ഒഴിവുകളും സേഫ്റ്റി ഓഫീസറുടെ ഒരു ഒഴിവുമാണുള്ളത്.
ട്രെയിനികൾക്ക് ഒരു വർഷത്തേക്കാണ് പരിശീലനം.
പരിശീലനം പൂർത്തിയാക്കുന്നവരെ സ്ഥിരമായി നിയമിക്കും.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ ട്രെയിനി (സിവിൽ / ഇ.ഡി.പി)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : അംഗീകൃത ത്രിവത്സര ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ് /കംപ്യൂട്ടർ ഹാർഡ്വേർ മെയിൻറനൻസ്.
തസ്തികയുടെ പേര് : ജൂനിയർ ഓപ്പറേറ്റർ ട്രെയിനി
- ഒഴിവുകളുടെ എണ്ണം : 34
- യോഗ്യത : 60 ശതമാനം മാർക്കോടെ കെമിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദം.
തസ്തികയുടെ പേര് : ജൂനിയർ ബോയിലർ -കം – യൂട്ടിലിറ്റി ഓപ്പറേറ്റർ ട്രെയിനി
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ , ഒന്നാംക്ലാസോടെയോ രണ്ടാംക്ലാസോടെയോ ബോയിലർ അറ്റൻഡൻറ് സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി അല്ലെങ്കിൽ എസ്.എസ്.എൽ.സി, ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ , ഒന്നാം ക്ലാസോടെയോ രണ്ടാം ക്ലാസോടെയോ ബോയിലർ അറ്റൻ ഡൻറ് സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യൻസി.
തസ്തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ വെൽഡർ ട്രെയിനി
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : എസ്.എസ്.എൽ.സി, വെൽഡർ ട്രേഡിൽ ഐ.ടി.ഐ.
തസ്തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ ഫിറ്റർ ട്രെയിനി
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : എസ്.എസ്.എൽ.സി , ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ
തസ്തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ മെഷിനിസ്റ്റ് ട്രെയിനി
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് എസ്.എസ്.എൽ.സിയും മെഷിനിസ്റ്റ് അല്ലെങ്കിൽ ടർണർ ട്രേഡിൽ ഐ.ടി.ഐ.യും.
തസ്തികയുടെ പേര് : സേഫ്റ്റി ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എൻജിനീയറിങ് ടെക്നോളജി ബിരുദം , സൂപ്പർ വൈസറി തസ്തികയിൽ ഫാക്ടറി യിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഫിസിക്സ് കെമിസ്ട്രി ബിരുദം , സൂപ്പർവൈസറി തസ്തികയിൽ ഫാക്ടറിയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ എൻജിനീയറിങ് ടെക്നോളജി ഡിപ്ലോമ , ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ അംഗീകൃത ബിരുദം / ഡിപ്ലോമ , മലയാളത്തിൽ പ്രാവീണ്യം.
പ്രായപരിധി : 36 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ടായിരിക്കും).
ജൂനിയർ ടെക്നീഷ്യൻ ട്രെയിനി തസ്തികകളിലെ പ്രായപരിധി : 26 വയസ്സ് (നിയമാനുസൃത വയ സ്സിളവുണ്ടാകും).
സ്റ്റൈപ്പൻഡ് : 10,000 രൂപ.
വിശദവിവരങ്ങൾ www.kmml.com എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷാഫീസ് :
- സേഫ്റ്റി ഓഫീസർ തസ്തികയിലേ ക്ക് 500 രൂപയും ട്രെയിനി തസ്തികകളിലേക്ക് 300 രൂപയുമാണ് അപേക്ഷാഫീസ് .
- എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല.
The Kerala Minerals and Metals Limited എന്ന പേരിൽ ചവറയിൽ മാറാവുന്ന ഡി.ഡി.യായിട്ടാണ് അപേക്ഷാഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
Head of Department (P & A / L),
KMML,
PB No.4,
Sankaramangalam,
Chavara,
Kollam- 691583
എന്ന വിലാസത്തിൽ അയയ്ക്കണം.
- സിവിൽ , ഇ.ഡി.പി വിഭാഗങ്ങളിലെ ജൂനിയർ ടെക്നീഷ്യൻ ട്രെയിനി , സേഫ്റ്റി ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 12.
- മറ്റ് തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 19.
Important Links | |
---|---|
Official Notification for Junior Technician Trainee | Click Here |
Official Notification for Safety Officer | Click Here |
More Details | Click Here |