കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ലീഗൽ കൗൺസലർ (പാർട്ട് ടൈം) തസ്തികയിൽ അവസരം.
വനിതകൾക്ക് അപേക്ഷിക്കാം.
കൂടാതെ തിരുവനന്തപുരം ജില്ലയിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ തസ്തികയിലും ഒഴിവ്.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായം എന്നിവ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ലീഗൽ കൗൺസലർ (പാർട്ട് ടൈം)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എൽ.എൽ.ബി, അഭിഭാഷകപരിചയം.
- പ്രായം : 25 വയസ്സ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.
തസ്തികയുടെ പേര് : ഹോം മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എസ്.ഡബ്ല്യു/എം.എ. (സോഷ്യാളജി)/എം.എ. (സൈക്കോളജി/എം.എസ്.സി (സൈക്കോളജി)
- പ്രായം : 25 വയസ്സ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും.
ലീഗൽ കൗൺസിൽ അപേക്ഷകൾ വെള്ള പേപ്പറിൽ തയ്യാറാക്കി വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ അയക്കണം.
അപേക്ഷകൾ അയക്കേണ്ട വിലാസം :
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ
കേരള മഹിള സമഖ്യ സൊസൈറ്റി
ടി.സി. 20/1652, കല്പന
കുഞ്ചാലും മൂട്, കരമന പി.ഒ, തിരുവനന്തപുരം
ഇ-മെയിൽ : spdkeralamss@gmail.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 26.
ഹോം മാനേജർ അഭിമുഖത്തിനായി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഹാജരാകണം.
ഫോൺ : 0471 2348666.
വിശദ വിവരങ്ങൾക്ക് www.keralasamakhya.org എന്ന വെബ്സൈറ്റ് കാണുക.
അഭിമുഖം മേയ് 26-ന് നടക്കും.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |