തിരുവനന്തപുരത്തെ പട്ടം ആസ്ഥാനമായുള്ള കേരള ലൈവ് സ്റ്റോക് ഡെവലപ്മെൻറ് ബോർഡ് ലിമിറ്റഡിൽ അസിസ്റ്റൻറ് മാനേജർ തസ്തികയിൽ 11 ഒഴിവ്.
സ്ഥിരനിയമനമായിരിക്കും.
വിവിധ യൂണിറ്റുകളിലാണ് നിയമനം.
Job Summary | |
---|---|
Name of the Post | Assistant Manager (AH) |
No. of Posts | 11 |
Pay Scale (Rs.) | Rs.42,500/- to Rs.87,000/- |
Age Limit | 18-36 Years (Relaxation as per Government Rules) |
Place of Posting | Different Farm units of KLD Board |
Last date for submitting application | 30/09/2021 |
യോഗ്യത :
- വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് ബിരുദം.
- വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ.
- മലയാളത്തിൽ അറിവുണ്ടായിരിക്കണം.
പ്രായം : 18-36 വയസ്സ്.
01.09.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചുവർഷത്തെയും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷത്തെയും വയസ്സിളവ് ലഭിക്കും.
ശമ്പളം : 42,600-87,000 രൂപ.
അപേക്ഷാഫീസ് : 1500 രൂപ.
എസ്.സി/ എസ്.ടി വിഭാഗത്തിന് 500 രൂപ.
KERALA LIVESTOCK DEVELOPMENT BOARD എന്ന പേരിൽ തിരുവനന്തപുരത്ത് മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കാം.
ഡിമാൻഡ് ഡ്രാഫ്റ്റിന് പിന്നിൽ അപേക്ഷകന്റെ പേരും വിലാസവും രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിന്റെ മാതൃകയ്ക്കുമായി www.livestock.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ പൂരിപ്പിച്ച് പാസ്പോർട്ട് സൈസ് ഫോട്ടോ , പ്രായം തെളിയിക്കുന്ന രേഖ , ജാതിസർട്ടിഫിക്കറ്റ് , ബിരുദ സർട്ടിഫിക്കറ്റ് , പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് , കൗൺസിൽ രജിസ്ട്രേഷൻ രേഖ എന്നിവ സഹിതം
Managing Director ,
Kerala Livestock Development Board Limited ,
‘Gokulam ‘, Pattom ,
Thiruvananthapuram ,
Kerala – 695004
എന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |