കേരള ജുഡീഷ്യൽ സർവീസ് പരീക്ഷ 2020 : 55 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22

മുൻസിഫ് മജിസ്ട്രേറ്റ് തിരഞ്ഞെടുപ്പിനുള്ള ജുഡീഷ്യൽ സർവീസ് പരീക്ഷ 2020 – ന് ഹൈക്കോടതി വിജ്ഞാപനം .
ഓൺലൈനായി അപേക്ഷിക്കണം .
രണ്ട് ഘട്ടപരീക്ഷയിലൂടെയും വൈവ – വോസിയിലൂടെയുമാണ് തിരഞ്ഞെടുപ്പ് .
യോഗ്യത , ഒഴിവുകളുടെ എണ്ണം എന്നിവ ചുവടെ ചേർക്കുന്നു
- യോഗ്യത : നിയമ ബിരുദം . ബാർ കൗൺസിൽ ഓഫ് ഇന്ത്യയിൽ അഡ്വക്കേറ്റ് എൻറോൾമെൻറ്
- ശാരീരികക്ഷമതയുണ്ടായിരിക്കണം .
- ഒഴിവ് : 55 ( ജനറൽ -47 , എസ് . സി . – 1 , ഹിന്ദു നാടാർ -1 , എസ്.ഐ. യു.സി. – 2 , ലാറ്റിൻ കാത്തലിക്സ് ആഗ്ലോ ഇന്ത്യൻസ് -2 , എസ് . സി . – 1 , ഒ.ബി.സി. – 1 )
- പ്രായം : 2020 ജനുവരി ഒന്നിന് 35 വയസ്സ് പൂർത്തിയാകരുത് .
എഴുത്തു പരീക്ഷയുടെ വിശദവിവരങ്ങൾ
രണ്ട് ഘട്ട പരീക്ഷയാണുള്ളത്.
പ്രിലിമിനറി പരീക്ഷ :
ഒബ്ജക്ടീവ് രീതിയിലാണ് . 100 ചോദ്യങ്ങളാണുള്ളത് .
ഓരോ ചോദ്യത്തിനും രണ്ടുമാർക്ക് വീതം . മൊത്തം 200 മാർക്ക് . തെറ്റിന് ഒരുമാർക്ക് നഷ്ടപ്പെടും.
രണ്ടര മണിക്കൂറാണ് പരീക്ഷ . പരീക്ഷയ്ക്ക് മൂന്ന് പാർട്ടുണ്ട് .
പാർട്ട് എ :
വിഷയങ്ങൾ : കോഡ് ഓഫ് സിവിൽ പ്രൊസീജർ , ഇന്ത്യൻ കോൺട്രാക്ട് ആക്ട് , നെഗോഷ്യബിൾ ഇൻസ്ട്രമെൻറ് ആക്ട് , ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട് , സ്പെസിഫിക്ക് റിലീഫ് ആക്ട് , കേരള ബിൽഡിങ് ( ലീസ് ആൻഡ് റെൻറ് കൺട്രോൾ ) ആക്ട് എന്നിവയാണ്.
പാർട്ട് ബി :
വിഷയങ്ങൾ : കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ , ഇന്ത്യൻ പീനൽ കോഡ് , ഇന്ത്യൻ എവിഡൻസ് .
പാർട്ട് സി :
വിഷയങ്ങൾ : ഇന്ത്യൻ ഭരണഘടന , ലീഗൽ ജി.കെ. റീസണിങ് ആൻഡ് മെൻറൽ എബിലിറ്റി .
മെയിൻ പരീക്ഷ:
നാല് പേപ്പറുണ്ട് . ഓരോ പേപ്പറിനും 100 മാർക്ക് വീതം . മൊത്തം 400 മാർക്ക് .
മെയിൻ പരീക്ഷയുടെ വിശദമായ സിലബസ് www.hckrecruitment.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് .
വൈവാ – വോസിക്ക് 50 മാർക്കാണുള്ളത് .
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കേരള ജുഡീഷ്യൽ അക്കാദമിയു ടെ ഒന്നു മുതൽ രണ്ടുവർഷത്ത പരിശീലനം ഉണ്ടായിരിക്കും .
അപേക്ഷ സമർപ്പിക്കേണ്ട വിധം :
www.hckrecruitment.nic.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക .
ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം .
അപേക്ഷാഫീസ് : 1000 രൂപ . എസ്.സി. / എസ്.ടി . ഭിന്നശേഷി എന്നിവർക്ക് ഫീസില്ല .
ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / നൈറ്റ് ബാങ്കിങ് മുഖേനയോ ഓഫ് ലെനായി ചെലാൻ മുഖേനയോ ഫീസടയ്ക്കാം.
അപേക്ഷി സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22 .
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |