Job Summary
കേരള ഹൈഡല്‍ ടൂറിസം സെന്ററില്‍ ജോലി : കേരള സര്‍ക്കാരിന്റെ കീഴില്‍ KHTC യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഇപ്പോള്‍ ബോട്ട് ഡ്രൈവര്‍ , ലാസ്ക്കര്‍/ ബോട്ടിംഗ് അസിസ്റ്റന്റ്, ബഗ്ഗി ഡ്രൈവര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം ക്ലാര്‍ക്ക്, ടൂറിസം ഗാര്‍ഡ് , ടൂറിസം വര്‍ക്കര്‍ / ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ബോട്ട് ഡ്രൈവര്‍ , ലാസ്ക്കര്‍/ ബോട്ടിംഗ് അസിസ്റ്റന്റ്, ബഗ്ഗി ഡ്രൈവര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം ക്ലാര്‍ക്ക്, ടൂറിസം ഗാര്‍ഡ് , ടൂറിസം വര്‍ക്കര്‍ / ക്ലീനിംഗ് സ്റ്റാഫ് തസ്തികകളില്‍ ആയി മൊത്തം 21 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 22 ജനുവരി 2025 മുതല്‍ 05 ഫെബ്രുവരി 2025 വരെ അപേക്ഷിക്കാം.
കേരള ഹൈഡൽ ടൂറിസം സെൻ്ററിൻ്റെ വിവിധ യൂണിറ്റുകളിൽ കരാർ നിയമനം.
21 ഒഴിവുണ്ട്.
വയനാട്, കക്കയം, മൂന്നാർ, ഇടുക്കി എന്നിവിടങ്ങളിലാണ് അവസരം.
ഓൺലൈനായും തപാൽ മുഖേനയും അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 5.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ബോട്ട് ഡ്രൈവർ
- യോഗ്യത : പ്ലസ് ടു ജയം, മാസ്റ്റർ ക്ലാസ് 3/ സ്രാങ്ക് ലൈസൻസ്, 2 വർഷ പരിചയം
- ശമ്പളം : 24,000 രൂപ
തസ്തികയുടെ പേര് : ലാസ്കർ/ ബോട്ടിങ് അസിസ്റ്റന്റ്
- യോഗ്യത : പത്താം ക്ലാസ് ജയം, ലാസ്കർ സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം
- ശമ്പളം : 22,000 രൂപ
തസ്തികയുടെ പേര് : ബഗ്ഗി ഡ്രൈവർ
- യോഗ്യത : പ്ലസ് ടു ജയം, എൽഎംവി ലൈസൻസ്, 2 വർഷ പരിചയം
- ശമ്പളം : 20,000 രൂപ
തസ്തികയുടെ പേര് : കംപ്യൂട്ടർ ഓപ്പറേറ്റർ കം ക്ലാർക്ക്
- യോഗ്യത : ബിരുദം, ഡിസിഎ, കെ.ജി.ടി.ഇ. ടൈപ്റൈറ്റിങ് ഇംഗ്ലിഷ് ഹയർ, മലയാളം ലോവർ, സർക്കാർ സ്ഥാപനത്തിൽ 2 വർഷ പരിചയം
- ശമ്പളം : 21,000 രൂപ
തസ്തികയുടെ പേര് : ടൂറിസം ഗാർഡ്
- യോഗ്യത : പത്താം ക്ലാസ് ജയം, ലൈഫ് സേവിങ് ട്രെയിനിങ് സർട്ടിഫിക്കറ്റ്,നീന്തൽ പരിശീലന സർട്ടിഫിക്കറ്റ്, മികച്ച ശാരീരിക ക്ഷമത
- ശമ്പളം : 20,000 രൂപ
തസ്തികയുടെ പേര് : ടൂറിസം വർക്കർ/ ക്ലീനിങ് സ്റ്റാഫ്
- യോഗ്യത : പത്താം ക്ലാസ് ജയം
- ശമ്പളം : 18,000 രൂപ
പ്രായ പരിധി : 45 വയസ്സ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായും തപാൽ മുഖേനയും അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 5.
വിശദ വിവരങ്ങൾക്ക് cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
Join WhatsApp Channel | Click Here |