കേരള ഫിനാൻഷ്യൽ കോർപറേഷനിൽ മാർക്കറ്റിങ് ഓഫീസർ , മാർക്കറ്റിങ് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ്/ക്രെഡിറ്റ്/ റിസ്ക്ക്, എക്സിക്യൂട്ടീവ് തസ്കിതകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്.
കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു
മാർക്കറ്റിങ് ഓഫീസർ
- ഒഴിവ് : 1
- യോഗ്യത : എം.ബി.എ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം: 40,000 രൂപ.
മാർക്കറ്റിങ് എക്സിക്യൂട്ടീവ്
- ഒഴിവ്: തിട്ടപ്പെടുത്തിട്ടില്ല
- യോഗ്യത: ബിരുദം, ഒരു വർഷത്തെ പ്രവൃത്തി പരിചയം
- പ്രായ പരിധി: 30 വയസ്സ്
- ശമ്പളം : 25,000 രൂപ
അക്കൗണ്ട്സ്/ക്രെഡിറ്റ്/റിസ്ക്ക് എക്സിക്യൂട്ടീവ്
- ഒഴിവ്: 3
- യോഗ്യത: എം.കോം. അല്ലെങ്കിൽ സി.എ/സി.എം.എ.
- പ്രായ പരിധി: 30വയസ്സ്
- ശമ്പളം: 10000- 25000രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
- www.kfc.org എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിശദമായ വിജ്ഞാപനങ്ങൾ വായിച്ച് മനസിലാക്കിയ ശേഷം അപേ ക്ഷിക്കുക.
- വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള അപേക്ഷ മാതൃക പൂരിപ്പിച്ച് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റു കളുടെ പകർപ്പ് സഹിതം The Executive Director,Head office ,Kerala Financial corporation, Vellaram balam, Trivandrum- 695033, Kerala എന്ന വിലാസത്തിൽ തപാലിൽ അപേക്ഷിക്കുക.
- തപാൽ കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30.