ദേവസ്വം ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ

യോഗ്യത : സിവിൽ/കെമിക്കൽ എൻജിനീയറിങ് ബിരുദം/തത്തുല്യം

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അസിസ്റ്റന്റ് എൻജിനീയർ (എൻവയോൺമെന്റൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു ഒഴിവാണുള്ളത്.

ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷിക്കണം.

പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

കാറ്റഗറി നമ്പർ : 01/2021

യോഗ്യത : സിവിൽ/കെമിക്കൽ എൻജിനീയറിങ് ബി.ഇ/ബി.ടെക് അല്ലെങ്കിൽ തത്തുല്യം. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്/ഇൻസിനറേറ്റർ പ്രവർത്തിപ്പിക്കുന്നതിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

സർക്കാർ/പബ്ലിക് അണ്ടർടെക്കിങ് സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ചതായിരിക്കണം പ്രവൃത്തി പരിചയം.

സർട്ടിഫിക്കറ്റ് റിക്രൂട്ട്‌മെന്റ് ബോർഡ് ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.

പ്രായപരിധി : 18-36 വയസ്സ്.

01-01-2003-നും 02-01-1985-നും ഇടയിൽ ജനിച്ചവരായിരിക്കണം.(രണ്ട് തീയതികളും ഉൾപ്പെടെ).

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് പിന്നോക്ക സമുദായക്കാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി./എസ്.ടി.വിഭാഗക്കാർക്ക് 300 രൂപ.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേയ്മെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി തുക അടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 19

Important Links
Official Notification : Malayalam Click Here
Official Notification : English Click Here
Apply Online Click Here
More Details Click Here
Exit mobile version