ഗുരുവായൂർ, മലബാർ, തിരുവിതാംകൂർ എന്നീ ദേവസ്വങ്ങളിൽ താഴെപ്പറയുന്ന തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
2021 ജനുവരി 18 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
Job Summary | |
---|---|
Organization | Kerala Devaswom Recruitmemt Board (KDRB) |
No of Vacancies | 26+ |
Age | 18-50 Years |
Salary | Rs.18,000/- to Rs.110400/- |
Job Location | Kerala |
Official Website | http://kdrb.kerala.gov.in/ |
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
- കാറ്റഗറി നമ്പർ : 39/2020
തസ്തികയുടെ പേര് : മെഡിക്കൽ സൂപ്രണ്ട് (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ)
ശമ്പളം : 68700 രൂപ മുതൽ 110400 രൂപ വരെ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത
- എം.ബി.ബി.എസ്.
- സർക്കാർ മേഖലയിലോ അല്ലെങ്കിൽ സ്വകാര്യമേഖലയിലെ കുറഞ്ഞത് 200 കിടക്കകളുള്ള ആശുപത്രികളിലെയോ 5 വർഷത്തിൽ കുറയാത്ത സേവന പരിചയം.
- ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ
പ്രായപരിധി : 25 നും 40 നും മദ്ധ്യേ. (ഉദ്യോഗാർത്ഥികൾ 2-1-1990 നും 1-1-1995നും മദ്ധ്യേ ജനിച്ചവരായിരിക്കണം)
(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസിളവുകൾ തസ്തിക മാറ്റം ഒഴികെ ഉള്ള എല്ലാ തസ്തികകൾക്കും ലഭിക്കുന്നതാണ്.)
അപേക്ഷാ ഫീസ് : 1000/- രൂപ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 750/- രൂപ)
2. കാറ്റഗറി നമ്പർ : 40/2020
തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (ഗുരുവായൂർ ദേവസ്വം)
ശമ്പളം : 39500-8000 രൂപ
ഒഴിവുകൾ : 2
യോഗ്യത : അംഗീകൃത സർവ്വകലാശാലയിൽ നിന്നും സിവിൽ എൻജിനീയറിംഗിലുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായപരിധി : 25 നും 36 നും മദ്ധ്യേ. (ഉദ്യോഗാർത്ഥികൾ 2-1-1984 നും 1-1-1995 നും മദ്ധ്യേ ജനിച്ചവരായിരിക്കണം)
(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസിളവുകൾ തസ്തിക മാറ്റം ഒഴികെ ഉള്ള എല്ലാ തസ്തികകൾക്കും ലഭിക്കുന്നതാണ്.)
അപേക്ഷാ ഫീസ് : 500/- രൂപ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 250/- രൂപ)
3. കാറ്റഗറി നമ്പർ : 41/2020
തസ്തികയുടെ പേര് : ക്ലാർക്ക് ( മലബാർ ദേവസ്വം-നേരിട്ടുള്ള നിയമനം)
ശമ്പളം : 19000-43600 രൂപ
ഒഴിവുകൾ :10
യോഗ്യത
- പ്ലസ് ടു പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത,
- ഡി.സി.എ അല്ലെങ്കിൽ തത്തുല്യ യോഗ്യത
പ്രായപരിധി : 18 നും 35 നും മദ്ധ്യേ. (ഉദ്യോഗാർത്ഥികൾ 2-1-1985 നും 1-1-2002 നും മദ്ധ്യേ ജനിച്ചവരായിരിക്കണം)
(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസിളവുകൾ തസ്തിക മാറ്റം ഒഴികെ ഉള്ള എല്ലാ തസ്തികകൾക്കും ലഭിക്കുന്നതാണ്.)
അപേക്ഷാ ഫീസ് : 300/- രൂപ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 200/- രൂപ)
4. കാറ്റഗറി നമ്പർ : 42/2020
തസ്തികയുടെ പേര് : ക്ലാർക്ക് (മലബാർ ദേവസ്വം ബോർഡിൽ 10 വർഷം സർവ്വീസ് പൂർത്തിയാക്കിയ താഴ്ന്ന ശമ്പളമുളള സ്ഥിരം ക്ഷേത്ര ജീവനക്കാരിൽ നിന്നും തസ്തികമാറ്റം വഴി മാത്രം)
ശമ്പളം : 19000-43600 രൂപ
ഒഴിവുകൾ : 5
യോഗ്യത
- പ്ലസ് ടു പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത,
- ഡി.സി.എ അല്ലെങ്കിൽ തത്തുല്യ യോഗ്യത,
- മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ 10 വർഷത്തെ സ്ഥിരം സർവ്വീസ് – പൂർത്തിയാക്കിയിരിക്കണം.
കുറിപ്പ് – സർവ്വീസ് തെളിയിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള സർവ്വീസ് സർട്ടിഫിക്കറ്റ് കെ.ഡി.ആർ.ബി ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാക്കേണ്ടതാണ്. സർവ്വീസ് സർട്ടിഫിക്കറ്റിന്റെ മാതൃക വിജ്ഞാപനത്തോടൊപ്പം ചേർത്തിരിക്കുന്നു.
പ്രായപരിധി : പരമാവധി 50 വയസ്സ്. (ഉദ്യോഗാർത്ഥികൾ 2-1-1970 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം)
(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസിളവുകൾ തസ്തിക മാറ്റം ഒഴികെ ഉള്ള എല്ലാ തസ്തികകൾക്കും ലഭിക്കുന്നതാണ്.)
അപേക്ഷാ ഫീസ് : 300/- രൂപ
5. കാറ്റഗറി നമ്പർ : 43/2020
തസ്തികയുടെ പേര് : ഗോൾഡ് സ്മിത്ത് (മലബാർ ദേവസ്വം ബോർഡ്)
ശമ്പളം : 18000 -41500 രൂപ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത
- SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- സ്വർണ്ണം, വെള്ളി ആഭരണങ്ങൾ നിർമ്മിക്കുന്നതിനുള്ള അറിവും വൈദഗ്ദ്യവും, ആ മേഖലയിൽ മൂന്നു വർഷത്തിൽ കുറയാത്ത പരിചയവും.
കുറിപ്പ് – പ്രവൃത്തി പരിചയം തെളിയിക്കുന്നതിനായി സ്വർണ്ണം, വെള്ളി ആഭരണങ്ങൾ നിർമ്മിക്കുന്നതോ വിപണനം ചെയ്യുന്നതോ ആയ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.
പ്രായപരിധി : 18 നും 35 നും മദ്ധ്യേ. (ഉദ്യോഗാർത്ഥികൾ 2-1-1985 നും 1-1-2002 നും മദ്ധ്യേ ജനിച്ചവരായിരിക്കണം)
(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസിളവുകൾ തസ്തിക മാറ്റം ഒഴികെ ഉള്ള എല്ലാ തസ്തികകൾക്കും ലഭിക്കുന്നതാണ്.)
അപേക്ഷാ ഫീസ് : 300/- രൂപ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 200/- രൂപ)
6. കാറ്റഗറി നമ്പർ : 44/2020
തസ്തികയുടെ പേര് : ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മലബാർ ദേവസ്വം)
ശമ്പളം : 18000 രൂപ – 41500 രൂപ
ഒഴിവുകൾ – കണക്കാക്കപ്പെട്ടിട്ടില്ല.
യോഗ്യതകൾ
- ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം.
- മൂന്നു വർഷമായി നിലവിലുള്ള എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
- ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ മികവ് ഉണ്ടായിരിക്കണം.
കുറിപ്പ് – എൽ.എം.വി ഓടിക്കുന്നതിനുള്ള പ്രാവീണ്യം ഒരു പ്രായോഗിക പരീക്ഷയിലൂടെ പരിശോധിക്കുന്നതാണ്.
പ്രായപരിധി : 18 നും 35 നും മദ്ധ്യേ. (ഉദ്യോഗാർത്ഥികൾ 2-1-1985 നും 1-1-2002 നും മദ്ധ്യേ ജനിച്ചവരായിരിക്കണം)
(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസിളവുകൾ തസ്തിക മാറ്റം ഒഴികെ ഉള്ള എല്ലാ തസ്തികകൾക്കും ലഭിക്കുന്നതാണ്.)
അപേക്ഷാ ഫീസ് : 200/- രൂപ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 100/- രൂപ)
6. കാറ്റഗറി നമ്പർ : 45/2020
തസ്തികയുടെ പേര് : എൽ.ഡി. ടൈപ്പിസ്റ്റ് (തിരുവിതാംകൂർ ദേവസ്വം ബോർഡ്)
ശമ്പളം : 19000-43600 രൂപ
ഒഴിവുകൾ : 1
യോഗ്യതകൾ
- എസ്.എസ്.എൽ.സി പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
- ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ലോവറിലും മലയാളം ലോവറിലും ഉള്ള KGTE സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
- കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
പ്രായപരിധി : 18 നും 36 നും മദ്ധ്യേ. (ഉദ്യോഗാർത്ഥികൾ 2-1-1984 നും 1-1-2002 നും മദ്ധ്യേ ജനിച്ചവരായിരിക്കണം)
(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃതമായ വയസിളവുകൾ തസ്തിക മാറ്റം ഒഴികെ ഉള്ള എല്ലാ തസ്തികകൾക്കും ലഭിക്കുന്നതാണ്.)
അപേക്ഷാ ഫീസ് : 300/- രൂപ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 200/- രൂപ)
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.kdrb.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2021 ജനുവരി 18
യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ മുഴുവൻ വിവരങ്ങളും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ ലഭ്യമാണ്.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |