സഹകരണ സ്ഥാപനങ്ങളില്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 ഏപ്രിൽ 30

Kerala Co-Operative Service Examination Board Notification 2025 for Data Entry Operator



കേരള സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ
കാറ്റഗറി നമ്പർ തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം ഒഴിവുകൾ (ജില്ലാടിസ്ഥാനത്തിൽ)
10/2025 ഡേറ്റ എൻട്രി ഓപ്പറേറ്റർ 7
  • കോഴിക്കോട്-1 ,
  • മലപ്പുറം-2 ,
  • തിരുവനന്തപുരം -2,
  • പാലക്കാട് -2,

വിജ്ഞാപനം നമ്പർ: 10/2025

തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ

വിദ്യാഭ്യാസയോഗ്യത :

 

നിയമന രീതി : പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ. പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിൻറെയും അടിസ്ഥാനത്തിൽ പരീക്ഷാബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം.

പ്രായപരിധി : 01.01.2025 – ന് 18-40 വയസ്സ്.

ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി / പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും മൂന്നുവർഷത്തേയും വികലാംഗർക്ക് പത്തുവർഷത്തെയും വിധവകൾക്ക് അഞ്ചുവർഷത്തെയും ഇളവ് ലഭിക്കും.

പരീക്ഷ , അഭിമുഖം :

സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷ 100 മാർക്കിനാണ്.

ഒരു സംഘം /ബാങ്കിന്റെ യോഗ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം പരമാവധി 20 മാർക്കിനായിരിക്കും. ആയതിൽ അഭിമുഖത്തിന് കുറഞ്ഞത് 4 മാർക്ക് ലഭിക്കും(അഭിമുഖത്തിന് ഹാജരായാൽ 4 മാർക്ക് ലഭിക്കും).

16 മാർക്ക് അഭിമുഖത്തിൻറെ പ്രകടനത്തിനാണ്.

ഫീസ് : ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം / ബാങ്കുകളിലേക്ക് അപേക്ഷിക്കാം.

പൊതുവിഭാഗക്കാർക്കും വയസ്സിളവ് ലഭിക്കുന്നവർ ഉൾപ്പെടെയുള്ളവർക്കും ഒരു സംഘം ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ സംഘം / ബാങ്കിനും 50 രൂപ വീതവും അധികമായി അടയ്ക്കണം.

പട്ടികജാതി / പട്ടികവർഗ വിഭാഗത്തിന് ഒരു സംഘം ബാങ്കിന് 50 രൂപയും തുടർന്നുള്ള ഓരോ സംഘം / ബാങ്കിനും 50 രൂപ വീതവും അടക്കണം. ഒന്നിൽ കൂടുതൽ സംഘം / ബാങ്കിലേക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോമും ഒരു ചലാൻ ഡിമാൻഡ് ഡ്രാഫ്റ്റം മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ.

അപേക്ഷാഫീസ് ഓൺലൈനായി ഫീസ് അടയ്ക്കാം.

വിശദമായ വിജ്ഞാപനം സഹകരണ സർവീസ് പരീക്ഷാബോർഡിൻറ www.csebkerala.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

തപാൽ മാർഗ്ഗം അയക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 ഏപ്രിൽ 30.

Important Links
Official Notification Click Here
Apply Online Click Here
Official Website Click Here
Exit mobile version