സഹകരണ സംഘങ്ങളിൽ 190 അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : മാർച്ച് 10

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെ 190 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റൻറ് സെക്രട്ടറി /ചീഫ് അക്കൗണ്ടൻറ്/ഡെപ്യൂട്ടി ജനറൽ മാനേജർ , ജൂനിയർ ക്ലാർക്ക്/ കാഷ്യർ , ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഒഴിവ് വിവരങ്ങൾ
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം ഒഴിവുകൾ (ജില്ലാടിസ്ഥാനത്തിൽ)
അസിസ്റ്റൻറ് സെക്രട്ടറി /ചീഫ് അക്കൗണ്ടൻറ്/ഡെപ്യൂട്ടി ജനറൽ മാനേജർ 05
  • തിരുവനന്തപുരം-1,
  • കോട്ടയം-2 ,
  • മലപ്പുറം-1 ,
  • വയനാട് – 1
ജൂനിയർ ക്ലാർക്ക്/ കാഷ്യർ 174
  • തിരുവനന്തപുരം-9 ,
  • കൊല്ലം-8 ,
  • പത്തനംതിട്ട-2 ,
  • ആലപ്പുഴ-17,
  • കോട്ടയം-18 ,
  • ഇടുക്കി-4,
  • വയനാട് – 04 ,
  • എറണാകുളം-19,
  • തൃശ്ശൂർ-18 ,
  • മലപ്പുറം-20 ,
  • പാലക്കാട് -19 ,
  • കോഴിക്കോട് -06 ,
  • കണ്ണൂർ -14 ,
  • കാസർഗോഡ് – 14
ഡേറ്റ എൻട്രി ഓപ്പറേറ്റർ 11
  • കൊല്ലം-2 ,
  • എറണാകുളം-3 ,
  • തൃശ്ശൂർ-2 ,
  • മലപ്പുറം-1 ,
  • പാലക്കാട് -1,
  • കോഴിക്കോട് -1 ,
  • കണ്ണൂർ -1

വിജ്ഞാപന നമ്പർ : 1/2021

തസ്തികയുടെ പേര് : അസിസ്റ്റൻറ് സെക്രട്ടറി/ചീഫ് അക്കൗണ്ടൻറ്/ഡെപ്യൂട്ടി ജനറൽ മാനേജർ

വിദ്യാഭ്യാസ യോഗ്യത :

വിജ്ഞാപന നമ്പർ : 2/2021

തസ്തികയുടെ പേര് : ജൂനിയർ ക്ലർക്ക്/കാഷ്യർ

വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും.

കാസർകോട് ജില്ലയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി.), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓ പ്പറേഷൻ (ജെ.ഡി.സി.) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.

കൂടാതെ സഹകരണം ഐച്ഛികവിഷയമായി എടുത്ത ബി.കോം. ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽനിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയൻ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി. ആൻഡ് ബി.എം., അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിൻറ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം.) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ്.സി (സഹകരണം ബാങ്കിങ് ) ഉള്ളവർക്കും അപേക്ഷിക്കാം.

വിജ്ഞാപനം നമ്പർ: 3/2021

തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ

വിദ്യാഭ്യാസയോഗ്യത :


നിയമന രീതി : പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ. പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിൻറെയും അടിസ്ഥാനത്തിൽ പരീക്ഷാബോർഡ് തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റ് പ്രകാരമാണ് നിയമനം.

പ്രായപരിധി : 01.01.2021 – ന് 18-40 വയസ്സ്.

ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി / പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും മൂന്നുവർഷത്തേയും വികലാംഗർക്ക് പത്തുവർഷത്തെയും വിധവകൾക്ക് അഞ്ചുവർഷത്തെയും ഇളവ് ലഭിക്കും.

പരീക്ഷ , അഭിമുഖം :

സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷ 80 മാർക്കിനാണ്.

ഒരു സംഘം /ബാങ്കിന്റെ യോഗ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം പരമാവധി 15 മാർക്കിനായിരിക്കും. ആയതിൽ അഭിമുഖത്തിന് കുറഞ്ഞത് 3 മാർക്ക് ലഭിക്കും.

12 മാർക്ക് അഭിമുഖത്തിൻറെ പ്രകടനത്തിനാണ്.

ഫീസ് : ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം / ബാങ്കുകളിലേക്ക് അപേക്ഷിക്കാം.

പൊതുവിഭാഗക്കാർക്കും വയസ്സിളവ് ലഭിക്കുന്നവർ ഉൾപ്പെടെയുള്ളവർക്കും ഒരു സംഘം ബാങ്കിന് 160 രൂപയും തുടർന്നുള്ള ഓരോ സംഘം / ബാങ്കിനും 50 രൂപ വീതവും അധികമായി അടയ്ക്കണം.

പട്ടികജാതി / പട്ടികവർഗ വിഭാഗത്തിന് ഒരു സംഘം ബാങ്കിന് 60 രൂപയും തുടർന്നുള്ള ഓരോ സംഘം / ബാങ്കിനും 60 രൂപ വീതവും അടക്കണം. ഒന്നിൽ കൂടുതൽ സംഘം / ബാങ്കിലേക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോമും ഒരു ചലാൻ ഡിമാൻഡ് ഡ്രാഫ്റ്റം മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ.

അപേക്ഷാഫീസ് ഫെഡറൽ ബാങ്ക് , കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചലാൻ വഴി നേരിട്ട് അടയ്ക്കാം.(ചെലാൻ വെബ്‌സൈറ്റിൽ ലഭ്യമാണ് ).

അല്ലെങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽനിന്ന് സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് ക്രോസ് ചെയ്ത് സി.ടി.എസ് പ്രകാരം മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാഫീസായി സ്വീകരിക്കൂ.

മറ്റ് ബാങ്കുകളിൽനിന്ന് എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് നിരസിക്കും.

അക്കൗണ്ടിൽ പണമടച്ചതിൻറ ചലാൻ രസീത് ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതും ആ വിവരം അപേക്ഷയിൽ പ്രത്യേകം കാണിച്ചിരിക്കണ്ടതുമാണ്.

വിജ്ഞാപനത്തിയതിനുശേഷം എടുക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ പരിഗണിക്കുകയുള്ളു.

വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും സഹകരണ സർവീസ് പരീക്ഷാബോർഡിൻറ www.csebkerala.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത , പ്രവൃത്തിപരിചയം (കാറ്റഗറി നമ്പർ 3/2021-ന് മാത്രം) , വയസ്സ് , ജാതി , വിമുക്തഭടൻ , ഭിന്നശേഷിക്കാർ , വിധവ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്തിരിക്കണം.

അപേക്ഷയും അനുബന്ധങ്ങളും നേരിട്ടോ തപാൽ മുഖേനയോ മാർച്ച് 10 – ന് വൈകീട്ട് 5 മണിക്ക് മുൻപായി സഹകരണ സർവീസ് പരീക്ഷാബോർഡിൽ ലഭിക്കണം.

വിലാസം :

സെക്രട്ടറി ,
സഹകരണ സർവീസ് പരീക്ഷാ ബോർഡ് ,
കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ് ഓവർ ബ്രിഡ്ജ് ,
ജനറൽ പോസ്റ്റ് ഓഫീസ് ,
തിരുവനന്തപുരം – 695001

അപേക്ഷ അയക്കേണ്ട അവസാന തീയതി : മാർച്ച് 10.

Important Links
Official Notification Click Here
Application Form & More Details Click Here
Official Website Click Here
Exit mobile version