ജൈവ വൈവിധ്യ ബോർഡിൽ 16 അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 14

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിലെ വിവിധ പദ്ധതികളിലായി 16 ഒഴിവുകളുണ്ട്.
ഒരു വർഷത്തേക്കാകും ആദ്യ നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
- തസ്തികയുടെ പേര് : പ്രോഗ്രാം-കോ-ഓർഡിനേറ്റർ
ഒഴിവുകളുടെ എണ്ണം : 07
തിരുവനന്തപുരം – കൊല്ലം,ആലപ്പുഴ-പത്തനംതിട്ട, കോട്ടയം-ഇടുക്കി,എറണാകുളം-തൃശ്ശൂർ, പാലക്കാട്-കോഴിക്കോട്, മലപ്പുറം – കണ്ണൂർ,വയനാട് -കാസർകോട് എന്നിങ്ങനെയുള്ള രണ്ട് ജില്ലകളിലേക്ക് ഒരാൾ എന്ന രീതിയിലാണ് നിയമനം.
അപേക്ഷയിൽ ജില്ലകളേതന്ന് വ്യക്തമാക്കണം.
അപേക്ഷിക്കുന്ന രണ്ട് ജില്ലകളിലൊന്നിൽ താമസിക്കുന്നവരാകണം.
യോഗ്യത : ബോട്ടണി/സുവോളജി/ഫോറസ്ട്രി/ഫിഷറീസ്/ലൈഫ് സയൻസ്/ബയോ ടെക്നോളജി എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം.
പി.എച്ച്.ഡി. അഭിലഷണീയം.
പ്രായപരിധി : 45 വയസ്സ്.
ശമ്പളം : 30000 രൂപ + 5000 രൂപ ടി.എ.
- തസ്തികയുടെ പേര് : അസിസ്റ്റന്റ് പ്രോഗ്രാം-കോ-ഓർഡിനേറ്റർ
ഒഴിവുകളുടെ എണ്ണം : 09
രണ്ട് പദ്ധതികളിലായാണ് നിയമനം. എട്ട് ഒഴിവുകൾ ഒരു പദ്ധതിയിലും ഒരൊഴിവ് മറ്റൊരു പദ്ധതിയിലും.
ആദ്യ പദ്ധതിയിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്,വയനാട് എന്നീ ജില്ലകളിലാണ് ഒഴിവുകളുള്ളത്.
അപേക്ഷകർ ഈ ജില്ലകളിലെ താമസക്കാരായിരിക്കണം.
യോഗ്യത : അഗ്രികൾച്ചറിൽ ബിരുദാനന്തര ബിരുദം, ഒരു വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 45 വയസ്സ്.
ശമ്പളം : 20000 രൂപ + 5000 രൂപ ടി.എ.
രണ്ടാം പദ്ധതിയിൽ പത്തനംതിട്ടയിലാണ് ഒഴിവ്.ഇവിടുത്തെ താമസക്കാരായിരിക്കണം.
യോഗ്യത : ബോട്ടണി/സുവോളജി/എൻവയോൺമെന്റ് സയൻസ്/ബയോ ടെക്നോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം, ഒരു വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 45 വയസ്സ്.
ശമ്പളം : 20000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി അയക്കണം.
വിശദവിവരങ്ങൾക്കായി www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |