ദേവസ്വം ബോർഡിൽ എക്സിക്യുട്ടീവ് ഓഫീസർ/ഇടുതുടി പ്ലേയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജനുവരി 11.

KDRB Notification 2023 : Applications are invited to executive officer gr.iv in Malabar Devaswom board & Iduthudy player ( temple ) in Guruvayur Devaswom.

മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകളിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമതത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


കാറ്റഗറി നമ്പർ: 24/2023

തസ്തികയുടെ പേര് : എക്സിക്യുട്ടീവ് ഓഫീസർ ഗ്രേഡ്-IV (മലബാർ ദേവസ്വം ബോർഡ്)

ഉദ്യോഗാർഥികൾ 01.01.2003- നും 02.01.1996-നും ഇടയിൽ ജനി ച്ചവരായിരിക്കണം (രണ്ട് തീയതികളുമുൾപ്പെടെ).

കാറ്റഗറി നമ്പർ : 25/2023

തസ്തികയുടെ പേര് : ഇടുതുടി പ്ലേയർ (ക്ഷേത്രം) (ഗുരുവായൂർ ദേവസ്വം ബോർഡ്).

ഉദ്യോഗാർത്ഥികൾ 01.01.2003- നും 02.01.1987-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതി കളുമുൾപ്പെടെ).

യോഗ്യത:

1) മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനം.
2) ബന്ധപ്പെട്ട കലയിൽ (ഇടുതുടി) ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിൽനിന്നോ കേരള കലാമണ്ഡലത്തിൽനിന്നോ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽനിന്നോ തത്തുല്യ സ്ഥാപനങ്ങളിൽനിന്നോ നിർദിഷ്ടപഠനം വിജയകരമായി പൂർത്തിയാക്കിയ തിനുശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച അഞ്ചുവർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്.

രണ്ട് തസ്തികകളിലും പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റ് പിന്നാക്കസമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജനുവരി 11.

Important Links
Official Notification : EXECUTIVE OFFICER GR.IV ( CAT.NO : 24/2023 ) Click Here
Official Notification : IDUTHUDY PLAYER ( TEMPLE ) ( CAT.NO : 25/2023) Click Here
More Details Click Here

Exit mobile version