ദേവസ്വം ബോർഡ് : വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

പ്ലസ് ടു ഉയർന്ന യോഗ്യതയുള്ളവർക്ക് അവസരം

തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു.

ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി. ക്ലർക്ക് ഉൾപ്പെടെ പത്ത് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനും തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം ശാന്തി (പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി ഉദ്യോഗാർഥികൾക്ക് മാത്രം) രണ്ടാം ആനശേവുകം (ഒ.ബി.സി ഉദ്യോഗാർഥികൾക്ക് മാത്രം) തസ്തികകളിലേക്ക് എൻ.സി.എ നിയമനത്തിനും കൊച്ചിൻ ദേവസ്വം ബോർഡിലെ സിസ്റ്റം മാനേജർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനും മലബാർ ദേവസ്വം ബോർഡിലെ എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് 4 തസ്തികയിലേക്ക് മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രജീവനക്കാർക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിനുമാണ് അപേക്ഷ ക്ഷണിച്ചത്.

കേരള ദേവസ്വം ബോർഡ് LD ക്ലാർക്ക്, ഫിസിഷ്യൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II, ഇലത്താളം പ്ലെയർ, തകിൽ പ്ലെയർ, ടീച്ചർ തുടങ്ങിയ തസ്തികകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.

2020 ഏപ്രിൽ 18 മെയ് 18 വരെ ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു


ഫിസിഷ്യൻ

എൽ.ഡി ക്ലർക്ക്

ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് II

തകിൽ പ്ലെയർ, താളം പ്ലെയർ, ടീച്ചർ (ചെണ്ട), ടീച്ചർ കൊമ്പ്, ടീച്ചർ കുറുംകുഴൽ, ടീച്ചർ തകിൽ, ഇലത്താളം പ്ലെയർ

അപേക്ഷാ ഫീസ്


അപേക്ഷ അയക്കേണ്ട വിധം


ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്സൈറ്റിന്റെ ഹോം പേജിലുള്ള “APPLY ONLINE” എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥിക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് kdrb.kerala.gov.in സന്ദർശിക്കുക

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് – 18.03.2020 ലെ വിജ്ഞാപനങ്ങള്‍ – കാറ്റഗറി നമ്പര്‍ 22/2020 മുതല്‍ 37/2020 വരെ – ഗുരുവായൂര്‍ കാറ്റഗറി നമ്പര്‍ 22/2020 മുതല്‍ 31/2020 വരെ), കൊച്ചിന്‍ കാറ്റഗറി നമ്പര്‍ 32/2020), തിരുവിതാംകൂര്‍ (കാറ്റഗറി നമ്പര്‍ 33/2020 മുതല്‍ 36/2020 വരെ), മലബാര്‍ (കാറ്റഗറി നമ്പര്‍ 37/2020) ദേവസ്വം ബോര്‍ഡുകളിലേയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 18.05.2020 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു

Important Links
Official Notification Click Here
Last Date Postponed ; Notification Click Here
Apply Online Click Here
Exit mobile version