കയ്യൂര്‍ ചീമേനി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുകള്‍

ഇന്റർവ്യൂ : ഫെബ്രുവരി 18 ന് രാവിലെ 10 ന്

കാസർഗോഡ് : കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു ഓവര്‍സീയറുടെയും അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെയും ഒഴിവുണ്ട്.

കൂടിക്കാഴ്ച ഫെബ്രുവരി 18 ന് രാവിലെ 10 ന് കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടക്കും.

സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക് അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ് വര്‍ഷ ഡിപ്ലോമയോ ഉള്ളവര്‍ക്ക് ഓവര്‍സീയര്‍ തസ്തികയിലേക്കും ബി.കോമും പി.ജി.ഡി,സി,എ-യും പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.


 

Exit mobile version