Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates
കൊൽക്കത്ത മിൻറിൽ 54 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 19

കൊൽക്കത്തയിലെ ആലിപ്പൂരിലുള്ള ഇന്ത്യാ ഗവൺമെൻറ് മിൻറിൽ വിവിധ തസ്തികകളിലായി 54 അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ഓൺലൈൻ പരീക്ഷയിലൂടെയും ടൈപ്പിങ് ട്രേഡ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സൂപ്പർവൈസർ (ടെക്.ഓപ്പറേഷൻ)
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : മെക്കാനിക്കൽ / സിവിൽ / മെറ്റലർജിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
- ബന്ധപ്പെട്ട ട്രേഡിലെ ബി.ടെക് / ബി.ഇ/ ബി.എസ്.സി എന്നിവ പരിഗണിക്കും
- പ്രായപരിധി : 18-30 വയസ്സ്.
തസ്തികയുടെ പേര് : എൻഗ്രേവർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ഫൈൻ ആർട്സ് ബിരുദം (സ്കൾപർ / മെറ്റൽ വർക്സസ് പെയിൻറിങ്)
- പ്രായപരിധി :18-28 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ ഓഫീസ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 12
- യോഗ്യത : ബിരുദവും കം പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീ ഷിൽ മിനിറ്റിൽ 40 വാക്കും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും.
- പ്രായപരിധി :18-28 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ ബുള്ളിയൻ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷിൽ മിനിറ്റിൽ 40 വാക്കും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും.
- പ്രായപരിധി :18-28 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ (ഇലക്ട്രോണിക്സ്)
- ഒഴിവുകളുടെ എണ്ണം : 16
- യോഗ്യത : ഇലക്ട്രോണിക്സ് ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
- പ്രായപരിധി :18-25 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾക്കായി igmkolkata.spmcil.com എന്ന വെബ്സൈറ്റ് കാണുക.
ജനുവരി 20 മുതൽ അപേക്ഷിച്ചുതുടങ്ങാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 19.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |