കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി പ്രഖ്യാപിച്ച കാസർഗോഡ് മെഡിക്കൽ കോളജിലെ 52 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂനിയർ റസിഡന്റ് തസ്തികയിൽ 24 ഉം സീനിയർ റസിഡന്റ് തസ്തികയിൽ 28 ഉം അവസരമുണ്ട്.
ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഇ-മെയിൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
പരസ്യവിജ്ഞാപന നമ്പർ 62/2020/H&FWD
വിശദവിവരങ്ങൾക്കായി www.dme.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കാസർകോട് പ്രവർത്തനമാരംഭിക്കുന്ന മെഡിക്കൽ കോളേജിൽ 91 അധ്യാപക ഒഴിവാണ് സർക്കാർ അടിയന്തരമായി പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ 52 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.മെഡിക്കൽ കോളേജിൽ നോൺ ടീച്ചിങ് സ്റ്റാഫ് – മിനിസ്റ്റീരിയൽ, പാരാമെഡിക്കൽ ആൻഡ് നഴ്സിംഗ് സ്റ്റാഫ് വിഭാഗത്തിൽ 182 ഒഴിവുകളുണ്ട്. ഈ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. ജൂനിയർ /സീനിയർ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനായി രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷകളും സഹിതം എന്ന dmekerela@gmail.com ഇ-മെയിലിലേക്കു അയക്കുക.
Important Links | |
---|---|
Official Notification | Click Here |
Website | Click Here |