കെ.എ.എസ്. പരീക്ഷ | അറിയേണ്ടതെല്ലാം

ഫെബ്രുവരി 22 ന് നടക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്.) പ്രാഥമിക പരീക്ഷയ്ക്ക് കർശന സുരക്ഷാ ക്രമീകരങ്ങൾ. പരമാവധി പരീക്ഷാ കേന്ദ്രങ്ങളിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്താൻ പി.എസ്.സി.യും പോലീസ് വകുപ്പും ധാരണയിലെത്തി.ആവശ്യമെങ്കിൽ കൂടുതൽ സേനയെ എത്തിക്കാനും നിർദ്ദേശമുണ്ട്.സംസ്ഥാനത്തെ 1534 കേന്ദ്രങ്ങളിലാണ് കെ.എ.എസ്.പരീക്ഷ നടക്കുന്നത്.എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പി.എസ്.സി.യുടെ ഒരു ജീവനക്കാരൻ ജോലിയിലുണ്ടാവും.ഇതോടപ്പം പ്രത്യേക സ്ക്യാഡിന്റെ നിരീക്ഷണവും ഏർപെടുത്തിട്ടുണ്ട്.

രാവിലെ ചോദ്യപേപ്പറുമായി പരീക്ഷാ കേന്ദ്രത്തിലെത്തുന്ന ജീവനക്കാർ രണ്ട് പരീക്ഷയും കഴിഞ്ഞ ശേഷമേ പരീക്ഷാ കേന്ദ്രത്തിന് പുറത്തു പോകാൻ പാടുള്ളു എന്നും നിർദ്ദേശം ഉണ്ട്.

വേനൽ സമയമായതിനാൽ ഹാളിൽ കുടിവെള്ളം ലഭ്യമാക്കണം എന്നും പരീക്ഷാ കേന്ദ്രങ്ങൾക്ക് പി.എസ്.സി. നിർദ്ദേശം നൽകി.

രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് 1:30 മുതൽ 3:30 വരെയുമാണ് കെ.എ.എസ്.പ്രാഥമിക പരീക്ഷ.പരീക്ഷ എഴുതുന്നവർക്ക് ആദ്യ പരീക്ഷയ്ക്ക് ശേഷം പുറത്തു പോകുന്നതിനു നിയന്ത്രണമില്ല.ഇവർ ഉച്ചയ്ക്ക് മുൻപ് തിരികെ എത്തിയാൽ മതി.

രാവിലെ പരീക്ഷ എഴുതാത്തവരെ ഉച്ചയ്ക്ക് നടക്കുന്ന പരീക്ഷ എഴുതാൻ അനുവദിക്കുകയില്ല.

പരീക്ഷാ കേന്ദ്രങ്ങൾ


കെ.എ.എസ്.പ്രാഥമിക പരീക്ഷയ്ക്ക് പി.എസ്.സി.തയ്യാറാക്കിയിരിക്കുന്നത് 1534 പരീക്ഷ കേന്ദ്രങ്ങളാണ്.

വിവിധ ജില്ലകളിൽ തയ്യാറാക്കിയിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം പട്ടികയിൽ

ജില്ല പരീക്ഷ കേന്ദ്രം
തിരുവന്തപുരം 261
കൊല്ലം 148
പത്തനംതിട്ട 52
ആലപ്പുഴ 111
കോട്ടയം 115
ഇടുക്കി 50
എറണാകുളം 172
തൃശൂർ 133
പാലക്കാട് 103
മലപ്പുറം 109
കോഴിക്കോട് 123
വയനാട് 30
കണ്ണൂർ 93
കാസർകോട് 34
ആകെ 1534

പരീക്ഷാഹാളിൽ കർശന നിയന്ത്രണം


സിവിൽ പോലീസ് ഓഫീസർ പരീക്ഷയിലെ കോപ്പിയടി വിവാദത്തെ തുടർന്ന് മൊബൈൽ ഫോൺ,വാച്ച് എന്നിവ ഉൾപെടുന്നവയ്ക്ക് കർശന നിയന്ത്രണമാണ് പരീക്ഷാ കേന്ദ്രത്തിൽ ഏർപെടുത്തിട്ടുള്ളത്. സാങ്കേതിക സംവിധാനങ്ങൾ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പരിശീലനം നേടിയ പി.എസ്.സി.ജീവനക്കാർ പരീക്ഷാ കേന്ദ്രത്തിലുണ്ടാകും. ചെറിയ ക്രമക്കേടുകൾ പോലും കണ്ടെത്തിയാൽ നിയമ നടപടി ഉണ്ടാകും.

സമയം അറിയാൻ ബെല്ലടി മാത്രം


പരീക്ഷാഹാളിൽ എല്ലാത്തരം വാച്ചും നിരോധിച്ച സാഹചര്യത്തിൽ സമയമറിയാൻ പരീക്ഷാ കേന്ദ്രത്തിലെ ബെല്ലടി ശ്രദ്ധിച്ചേ മതിയാകൂ..!! പരീക്ഷ തുടങ്ങുന്നതിനു മുൻപ് മുതൽ അവസാനിക്കുന്നത് വരെ 7 തവണയാണ് ബെല്ലടിക്കുക. ചീഫ് സൂപ്രണ്ടിന്റെ ഓഫീസ് റൂമിലുള്ള ക്ലോക്കിലെ സമയത്തിന്റെ അടിസ്ഥാനത്തിലാണ് ബെല്ലടിയ്ക്കുന്നത്.

7 ബെല്ലുകൾ അടിക്കുന്ന സമയക്രമം ചുവടെ ചേർക്കുന്നു.


  1. പരീക്ഷ തുടങ്ങുന്നതിനു അരമണിക്കൂർ മുൻപ് (ചീഫ് സൂപ്രണ്ടും പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനുള്ള അറിയിപ്പ്. )
  2. പരീക്ഷ തുടങ്ങുന്നതിനു 5 മിനിറ്റ് മുൻപ് (ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിന് )
  3. പരീക്ഷ തുടങ്ങുന്നതിനുള്ള അറിയിപ്പ്
  4. പരീക്ഷ അരമണിക്കൂർ പിന്നിട്ടു എന്നുള്ള അറിയിപ്പ്
  5. പരീക്ഷ ഒരു മണിക്കൂർ പിന്നിട്ടു എന്നുള്ള അറിയിപ്പ്
  6. പരീക്ഷ അവസാനിക്കാൻ മിനിറ്റ് മാത്രമേ ബാക്കിയുള്ളു എന്നുള്ള അറിയിപ്പ്
  7. പരീക്ഷ അവസാനിച്ചു എന്നുള്ള അറിയിപ്പ്

 

യാത്രാസൗകര്യം ഒരുക്കി കെ.എസ്.ആർ.ടി.സി.


കെ.എ.എസ്.പരീക്ഷ കേന്ദ്രങ്ങളിൽ പ്രയാസമില്ലാതെ എത്താൻ കെ.എസ്.ആർ.ടി.സി സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബസുകളുടെ സമയം ഉൾപ്പെടെ ഏതു വിവരത്തിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിൽ ബന്ധപ്പെടാം.

ഫോൺ : 0471-2463799 , 9447071021

പരീക്ഷാ ഹാളിൽ അനുവദിക്കുന്നവ


പരീക്ഷ എഴുതാൻ 4 ലക്ഷം പേർ


കെ.എ.എസ്.പരീക്ഷ പ്രാഥമിക പരീക്ഷ എഴുതുന്നത് 4,00,014പേരാണ്.
നേരിട്ടുള്ള നിയമനത്തിനുള്ള സ്ട്രീം ഒന്നിൽ 3,75,993 പേരും സ്ട്രീം രണ്ടിൽ 22564 പേരും സ്ട്രീം മൂന്നിൽ 1457 പേരുമാണ് പരീക്ഷ എഴുതുക.

Note :

പ്രാഥമിക എഴുത്തുപരീക്ഷ രണ്ടു പേപ്പറുകളായാണ് നടക്കുന്നത്. ആദ്യ പേപ്പറിന്റെ പരീക്ഷ രാവിലെ 10 നും രണ്ടാമത്തെ പേപ്പർ ഉച്ചകഴിഞ്ഞു 1.30 നും ആരംഭിക്കും. ഉദ്യോഗാർഥികൾ രാവിലെ പരീക്ഷയ്ക്ക് 15 മിനിറ്റ് മുൻപ് 9.45 ന് തന്നെ പരീക്ഷാകേന്ദ്രത്തിൽ എത്താൻ ശ്രദ്ധിക്കണം. അതുപോലെ ഉച്ചയ്ക്കുള്ള പരീക്ഷയ്ക്ക് 1.15 ന് തന്നെ കേന്ദ്രത്തിൽ എത്തണം. 10 മണിയുടെ ബെല്ലിന് ശേഷവും ഉച്ചയ്ക്ക് 1.30 നുള്ള ബെല്ലിന് ശേഷവും പരീക്ഷാകേന്ദ്രത്തിൽ എത്തുന്ന ആരെയും പ്രവേശിപ്പിക്കുകയില്ല. പരീക്ഷാഹാളിൽ അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, പേന എന്നിവ മാത്രമേ കൊണ്ട് പോകാൻ കഴിയുകയുള്ളൂ. മൊബൈൽ ഫോൺ, വാച്ച്, പേഴ്‌സ് ഉൾപ്പെടെയുള്ള വസ്തുക്കൾ കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുള്ള ക്ളോക്ക് റൂമിൽ സൂക്ഷിക്കാവുന്നതാണ്. കഴിയുന്നതും കൂടുതൽ സാധനങ്ങൾ പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക.

പരീക്ഷാർത്ഥികൾ മേൽപ്പറഞ്ഞ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുക.

കെ.എ.എസ് പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ..!!

Exit mobile version