കരസേനയുടെ ചെന്നൈയിലുള്ള ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അവിവാഹിതരായ എൻജിനീയറിങ് ബിരുദധാരികൾക്കും മരണപ്പെട്ട സൈനികരുടെ വിധവകൾക്കും അപേക്ഷിക്കാം.
ആകെ 191 ഒഴിവുകളാണുള്ളത്.
വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്.
ഷോർട്ട് സർവീസ് കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
2021 ഏപ്രിലിലാണ് കോഴ്സസ് ആരംഭിക്കുക.
യോഗ്യത :
- എൻജിനീയറിങ് ബിരുദമുള്ളവർക്കും നിബന്ധനകളോടെ എൻജിനീയറിങ് അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
- സൈനികരുടെ വിധവകൾക്ക് ടെക്നിക്കൽ വിഭാഗത്തിൽ ഏതെങ്കിലും എൻജിനീയറിങ് ബിരുദവും നോൺ ടെക്നിക്കൽ വിഭാഗത്തിൽ ഏതെങ്കിലും ബിരുദവുമാണ് യോഗ്യത.
പ്രായപരിധി :
- 20 -27 വയസ്സ്.
- 1994 ഏപ്രിൽ രണ്ടിനും 2001 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
- സൈനികരുടെ വിധവകളാണെങ്കിൽ 2021 ഏപ്രിൽ ഒന്നിന് പരമാവധി പ്രായം 35 വയസ്സ്.
തിരഞ്ഞെടുപ്പ് :
- അപേക്ഷ പരിശോധിച്ചതിനു ശേഷം അർഹരായവരെ ഇ – മെയിലിലൂടെ വിവരമറിയിക്കും.
- സൈക്കോളജിസ്റ്റ് , ഗ്രൂപ്പ് ടെസ്റ്റിങ് ഓഫീസർ , ഇൻറർവ്യൂയിങ് ഓഫീസർ എന്നിവരുമായുള്ള കൂടിക്കാഴ്ചയാണുണ്ടാകുക.
- അലഹബാദ് , ഭോപ്പാൽ , ബെംഗളൂരു ,കപുർത്തല എന്നീ കേന്ദ്രങ്ങളിലായിട്ടാണ് കൂടിക്കാഴ്ച നടക്കുക.
- രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.
- ആദ്യഘട്ടത്തിൽ വിജയിക്കുന്നവർക്ക് മാത്രമായിരി ക്കും രണ്ടാംഘട്ടത്തിലേക്ക് പ്രവേശനം.
വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിലുണ്ട്.
പരിശീലനം 49 ആഴ്ചയാണ് പരിശീലനം.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് മദ്രാസ് സർവകലാശാലയുടെ ഡിഫൻസ് മാനേജ്മെൻറ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് എന്ന പി.ജി ഡിപ്ലോമ അനുവദിക്കും.
പരിശീലനകാലാവധിക്കുശേഷം സൈന്യത്തിൽ ചേരാം.
പരിശീലനകാലയളവിലെ സ്റ്റൈപ്പൻഡ് : 56,100 രൂപ.
അപേക്ഷ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങളുണ്ട്.
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 12.
Important Links | |
---|---|
Official Notification(Short Service Commission Technical Men) | Click Here |
Official Notification(Short Service Commission Technical Women) | Click Here |
Apply Online | Click Here |