കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

Jobs In Kerala | Latest Kerala Jobs | കേരളത്തിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.


Job News: വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


🆕 ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു

 

കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാറിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ August 29 നകം മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, കെ.എസ്.ആർ.ടി.സി ബസ് ടെർമിനിൽ (നാലാം നില), തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

വിശദവിവരങ്ങൾക്ക്: 0471 – 2339696.


🆕 റിസർച്ച് സ്റ്റാഫ് ഒഴിവ് | Jobs In Kerala

 

തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻ.ആർ.ബി ഫണ്ടഡ് പ്രൊജക്ടിൽ റിസർച്ച് സ്റ്റാഫിനെ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബി.ടെക്/എം.ടെക് ആണ് യോഗ്യത.

കൂടുതൽ വിവരങ്ങൾ www.gectcr.ac.in ൽ ലഭ്യമാണ്. അപേക്ഷ 24-നകം ഓൺലൈനായി സമർപ്പിക്കണം.


🆕 ഡയാലിസിസ് ടെക്‌നീഷന്‍ നിയമനം

 

Wayanad : വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ഡയാലിസിസ് ടെക്‌നീഷനെ നിയമിക്കുന്നു. ഡയാലിസിസ് ടെക്‌നോളജിയില്‍ ഡിപ്ലോമയാണ് യോഗ്യത.

കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.

പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 23 ന് രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡുമായി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തണം.

ഫോണ്‍ -04936 256229


🆕 അധ്യാപക നിയമനം

 

ആലപ്പുഴ: കൃഷ്ണപുരം സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

ട്രേഡ്സ്മാന്‍ ഇന്‍ കാര്‍പെന്ററി, ട്രേഡ്സ്മാന്‍ ഇന്‍ ഫിറ്റിംഗ് തസ്തികകളിലേക്ക് ഓഗസ്റ്റ് 23-ന് രാവിലെ 10.30 നും ട്രേഡ്സ്മാന്‍ ഇന്‍ ആര്‍ ആന്റ് എ.സി, ട്രേഡ്സ്മാന്‍ ഇന്‍ ടര്‍ണറിംഗ് തസ്തികകളിലേക്ക് ഓഗസ്റ്റ് 27-ന് രാവിലെ 10.30 നും അഭിമുഖം നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി എത്തണം.


🆕 വയനാട് സർക്കാർ നഴ്സിങ് കോളജ് ട്യൂട്ടർ തസ്തികയിൽ താത്കാലിക നിയമനം

 

വയനാട് സർക്കാർ നഴ്സിങ് കോളജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തിൽ 2024-25 അധ്യയന വർഷത്തേക്ക് താത്കാലിക നിയമനം നടത്തും.

ആഗസ്റ്റ് 22നാണ് കൂടിക്കാഴ്ച.

എം.എസ്.സി നഴ്സിങ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. സർക്കാർ/ സ്വാശ്രയ നഴ്സിങ് കോളജുകളിൽ നിന്നും വിജയകരമായി പഠനം പൂർത്തിയാക്കിയിരിക്കണം.

താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ആഗസ്റ്റ് 22ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ ഹാജരാകണം.


🆕 റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

 

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്സിൽ പദ്ധതിയുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കും. അപേക്ഷകർക്ക് 2024 ജൂലൈ ഒന്നിന് 36 വയസ്സിൽ കൂടരുത്. പട്ടികജാതി/ പട്ടികവർഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവർഗ സമുദായക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. സെപ്റ്റംബർ നാലിന് പത്ത് മണിക്ക് വകുപ്പിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ രാവിലെ പത്ത് മണിക്ക് മുമ്പ് യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.


🆕 സി.ഇ.ഒ. നിയമനം

 

ആലപ്പുഴ:ഹരിപ്പാട് ബ്ലോക്കിലെ ആലപ്പി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായം:  25-35 വയസ്സ്. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ ഒന്ന് മുതല്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ആലപ്പി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, 304/4, കൊട്ടക്കാട്ട് കിഴക്കേതില്‍, താമല്ലാക്കല്‍ കാര്‍ത്തികപ്പള്ളി, ഹരിപ്പാട് 690548 എന്ന വിലാസത്തിലൊ എന്ന alleppeyfpo887@gmail.com ഇ.മെയിലിലോ karthickagri0607@gmail.com, fpopmu@gmail.com  മെയിലുകളിലേക്കും അയക്കണം. അവസാന തീയതി ഓഗസ്റ്റ് 27. യോഗ്യത:  ബി.എസ്.സി. അഗ്രികള്‍ച്ചര്‍/ഫോറസ്ട്രി/കോ-ഓപ്പറേഷന്‍-ബാങ്കിംഗ് മാനേജ്മെന്റ്/ഡയറി/ഫുഡ് ടെക്നോളജി/അഗ്രിക്കള്‍ച്ചര്‍ എക്കണോമിക്സ്/ബി.എഫ്.എസ്‌സി/വെറ്ററിനറി സയന്‍സ്/ബി.ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ഏതെങ്കിലും ബിരുദത്തോടൊപ്പം എം.ബി.എ/എം.ബി.എ. അഗ്രി ബിസിനസ് മാനേജ്മെന്റ്/എം.ബി.എ. മാര്‍ക്കറ്റിംഗ്/ദേശീയ പ്രശസ്തിയുള്ള സ്ഥാപനങ്ങളിലെ എം.ബി.എ. ഗ്രാമവികസനം അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും എം.ബി.എ.യും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.


🆕 അധ്യാപക ഒഴിവ്

 

തിരുവനന്തപുരത്ത് എയ്ഡഡ് സ്കൂളിൽ എൽ.പി.എസ്.ടി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ച പരിമിതി -1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്.
ടി.ടി.സി/ ഡി.എഡ്/ ഡി.എൽ.എഡ് അല്ലെങ്കിൽ തത്തുല്യം, യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യം എന്നിവയാണ് യോഗ്യത. വയസ് 18-40 ഭിന്നശേഷിക്കാർക്ക് വയസിളവ് ലഭിക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ആഗസ്റ്റ് 29ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.


🆕 അക്കൗണ്ടന്റ് നിയമനം

 

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം പെരിന്തല്‍മണ്ണ ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു.  പെരിന്തല്‍മണ്ണ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ     കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബി.കോം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. പ്രായം 20 നും 35 നും മധ്യേ.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പെരിന്തല്‍മണ്ണ ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലെ  കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ആഗസ്റ്റ് 31 ന് വൈകുന്നേരം  അഞ്ചു മണിക്ക് മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483  2733470.


🆕 ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

 

പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക്ക് കോളേജില്‍ ഇലക്ട്രിക്കല്‍ ലക്ചറർ തസ്തികയിലേക്ക് ഗസ്റ്റ് ഫാക്കല്‍റ്റിയായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

എഐസിടിഇ മാനദണ്ഡ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ, എന്നിവയുടെ അസ്സല്‍ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. തുടർന്ന്  എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടക്കും.  .  ഫോണ്‍ : 9497763400


🆕 പ്രൊജക്ട് അസോസിയേറ്റ് ഒഴിവ് | Jobs In Kerala

 

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 32000 രൂപ മാസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസോസിയേറ്റിന്റെ താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ഒരു വർഷത്തിൽ കുറയാതെയുള്ള ഗവേഷണ പരിചയം നേടിയവർക്ക് മുൻഗണന നൽകും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ എന്നിവയുമായി സെപ്റ്റംബർ 4 –ാം തീയതി രാവിലെ 11 മണിക്ക് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.cdckerala.org യിലോ 0471 2553540 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.


🆕 ക്ലീനിംങ്ങ് ജീവനക്കാരിയെ ആവശ്യമുണ്ട് | Jobs In Kerala

 

ഇടുക്കി : പാമ്പാടുംപാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം എന്ന ക്രമത്തിൽ മാസംതോറും പന്ത്രണ്ട് ദിവസത്തേക്ക് ക്ലീനിംങ്ങ് ജീവനക്കാരിയെ നിയമിക്കുന്നു. എഴുത്തും വായനയും അറിയാവുന്ന 50 വയസ്സിന് താഴെ പ്രായമുള്ളവരാവണം. സപ്തംബർ മുതൽ 6 മാസത്തേക്ക് 675/- രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ളവർ, തിരിച്ചറിയൽ രേഖകളും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റും (നിർബന്ധമല്ല) വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷയും സഹിതം ആഗസ്ത് 31 ന് രാവിലെ 11 മണിക്ക് പാമ്പാടുംപാറ പിഎച്ച്സി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. പാമ്പാടുംപാറ പ്രദേശത്തുള്ളവർക്കും പരിചയം ഉള്ളവർക്കും മുൻഗണന.  ഫോൺ: 04868 232285.


🆕 മെഡിക്കൽ റസിഡൻ്റ് നിയമനം | Jobs In Kerala

ഇടുക്കി ഗവ:മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക്  കരാറടിസ്ഥാനത്തില്‍ സീനിയര്‍, ജൂനിയര്‍ റസിഡൻ്റുമാരെ നിയമിക്കുന്നു. ഇതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ സപ്തംബർ 4 ന് രാവിലെ 10.30 ന് ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഓഫീസിൽ ആഫീസിൽ നടക്കും.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്. ടി.സി.എം.സി/ കെ.എസ്.എം.സി  രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്  എന്നിവയാണ് സീനിയര്‍ റസിഡന്റ് തസ്തികയിലേക്കുളള യോഗ്യത. എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി/കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ജൂനിയർ റസിഡൻ്റ് തസ്തികയിലേക്കുളള യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍  എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്. പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്. മറ്റു യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും, സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍രേഖകളും (ആധാര്‍/പാന്‍കാര്‍ഡ്) സഹിതം ഹാജരാവുക. ഫോൺ: 04862-233075.


🆕 അക്കൗണ്ടന്റ് നിയമനം | Jobs In Kerala

 

കുടുംബശ്രീ  ജില്ലാ മിഷന്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്കിൽ പുതുതായി നടപ്പിലാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ഇരിക്കൂർ ബ്ലോക്കിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിര താമസമുള്ളവരാവണം. ബി കോം, ടാലി സോഫ്റ്റ്-വെയർ ഉപയോഗിക്കാനുള്ള കഴിവ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത, കുടുംബശ്രീ അംഗങ്ങൾക്കും, കുടുംബശ്രീ കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും മാത്രമാണ് അവസരം.

18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായ പരിധി. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സി ഡി എസ് ചെയർപേഴ്സന്മാരുടെ സാക്ഷ്യപത്രം ഉൾപ്പെടെ സെപ്റ്റംബർ മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ജില്ലാ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ബി എസ് എൻ എൽ ഭവൻ മൂന്നാം നില, കണ്ണൂർ എന്ന വിലാസത്തിൽ സമർപ്പിക്കണം.

ഫോൺ : 0497 2702080


🆕 യുവജന കമ്മീഷന്‍; ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, കൗൺസിലേഴ്സ് തിരഞ്ഞെടുപ്പ്

 

കേരള സംസ്ഥാന യുവജന കമ്മീഷൻ വിവിധ പദ്ധതികളിലേയ്ക്ക് ഒഴിവുള്ള ജില്ലാ കോർഡിനേറ്റർമാരെയും കൗൺസിലേഴ്സിനെയും മാർച്ച് 2025  വരെയുള്ള കാലയളവിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 30 ന് രാവിലെ 10 മണിക്ക് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ  നടക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒരു ഒഴിവും കാസറഗോഡ് ജില്ലയിൽ രണ്ട് ഒഴിവുകളിലുമായി 7 ജില്ലകളിലായി ആകെ  8 ജില്ലാ കോ- ഓർഡിനേറ്റർമാരെയും രണ്ട്  കൗൺസിലേഴ്സിനെയുമാണ് തിരഞ്ഞെടുക്കുന്നത്. ജില്ലാ കോഡിനേറ്ററിന് 7000 രൂപയാണ് പ്രതിമാസ ഹോണറേറിയം. കൗൺസിലേഴ്സിനെയുമാണ് തിരഞ്ഞെടുക്കുന്നത്. കൗൺസിലേഴ്സിന് 12000 രൂപയാണ് പ്രതിമാസ ഹോണറേറിയം.

ജില്ലാ കോഡിനേറ്റർ യോഗ്യത: പ്ലസ്ടു. കൗൺസിലേഴ്സ് യോഗ്യത: എം എസ് സി സൈക്കോളജി/ എം എസ് ഡബ്ല്യു  പ്രായപരിധി 18 നും – 40 നുമിടയില്‍. അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പ്രസ്തുത മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താല്പര്യം ഉള്ള യുവജനങ്ങൾ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ (സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ഉള്‍പ്പെടെ) യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം   ആഗസ്റ്റ്  30 ന് രാവിലെ 10 മണിയ്ക്ക് എറണാകുളം ഗവ.ഗസ്റ്റ് ഹൌസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാക്കണം.


🆕 യുവജന കമ്മീഷനില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കേരള സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ കോ ഓർഡിനേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 2025 മാർച്ച് വരെയുള്ള കാലയളവിലേക്കാണ് നിയമനം. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 30 ന് രാവിലെ 10 മണിക്ക് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും. മലപ്പുറം ജില്ലയില്‍ ഒരു ഒഴിവാണുള്ളത്. പ്രതിമാസം 7000 രൂപയാണ് ഹോണറേറിയം. പ്ലസ്ടുവാണ് യോഗ്യത. പ്രായപരിധി 18 നും – 40 നുമിടയില്‍. അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. താല്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ (സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ഉള്‍പ്പെടെ) യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാവണം.


🆕 ഗസ്റ്റ് ലക്ചറര്‍ നിയമനം | Jobs In Kerala

ചേളാരിയിൽ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസ്സോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾ  ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങള്‍ക്ക് ഫോണ്‍: 9446068906.

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍  ഒഴിവുളള ഫിസിക്കല്‍ എഡ്യക്കേഷന്‍ ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ (വെല്‍ഡിങ്), ട്രേഡ്‌സ്മാന്‍ (കാര്‍പ്പെന്ററി) തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദമാണ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ക്കുളള യോഗ്യത.  ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ / മെക്കാനിക്കല്‍ ഡിപ്ലോമയാണ് ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്കുളള യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഹാജരാവണം.

മലപ്പുറം ഗവ. കോളേജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 28 ന് വൈകീട്ട് അഞ്ചു മണിക്കകം കോളേജ് വെബ് സൈറ്റില്‍ (gcmalappuram.ac.in) നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9061734918, 0483-2734918.


🆕 ലാബ് ടെക്നീഷ്യന്‍ നിയമനം

 

പുളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. ബി.എസ്.സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടിയാണ് യോഗ്യത. പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ താമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായവര്‍ക്കായി ആഗസ്റ്റ് 27 ന് രാവിലെ 10 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ: 0483 2950900

🆕 മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് നിയമനം | Jobs In Kerala

 

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളില്‍ ഒഴിവുള്ള ജൂനിയർ റസിഡന്റ് (എം.ബി.ബി.എസ്) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. അധികയോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും, പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.  താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 31 ന് വൈകീട്ട് അഞ്ചിനു മുമ്പായി hresttgmcm@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ലഭ്യമാക്കണം.


🆕 അപേക്ഷ ക്ഷണിച്ചു | Jobs In Kerala

സമഗ്രശിക്ഷാ കേരളയുടെ നിപുൺ ഭാരത് മിഷൻ പ്രോജക്ടിൽ ഒഴിവുള്ള ക്ലാർക്ക് തസ്തികയിലേക്കും സംസ്ഥാന പ്രോജക്ട് ഓഫീസിൽ ഒഴിവുള്ള മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ ഓഫീസർ തസ്തികയിലേക്കും കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. തസ്തികയുടെ യോഗ്യത, അപേക്ഷയുടെ മാതൃക എന്നിവ സമഗ്രശിക്ഷാ കേരളയുടെ വെബ്സൈറ്റിൽ (www.ssakerala.in) ലഭ്യമാണ്.

Exit mobile version