കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

Jobs In Kerala | Latest Kerala Jobs | കേരളത്തിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.
Job News: വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
🆕 സർക്കാർ ആശുപത്രിയിൽ ജോലി നേടാം
തൃശൂർ : പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് (തിരുവില്വാമല,പഴയന്നൂർ,ചേലക്കര) താഴെ പറയുന്ന ഒഴിവുള്ള തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഫാർമസിസ്റ്റ്
- യോഗ്യത : ഡി.ഫാം/ബി.ഫാം . ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ (സർക്കാർ അംഗീകൃതം)
- പ്രായം : 18 to 50 വയസ്സ്
തസ്തികയുടെ പേര് : ഡാറ്റ എൻട്രി ഓപ്പറേറ്റർ
- യോഗ്യത : ഏതെങ്കിലും ഒരു ഡിഗ്രി -പി.ജി.ഡി.സി.എ./ഡി.സി.എ.(സർക്കാർ അംഗീകൃതം)
- പ്രായം : 18 to 50 വയസ്സ്
തസ്തികയുടെ പേര് : നൈറ്റ് വാച്ച്‌മാൻ
- യോഗ്യത : എസ്.എസ്.എൽ സി . പാസ്സ്
- പ്രായം : 18 to 50 വയസ്സ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ,യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 07/04/ 2025 ന് വൈകുന്നേരം 5 മണിവരെ പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സ്വീകരിക്കുന്നതാണ്.
അപേക്ഷകർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുള്ളിൽ സ്ഥിരതാമസക്കാരായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ടി ഓഫീസുമായി ബന്ധപ്പെടുക
പഴയന്നൂർ ഹോസ്പിറ്റൽ നമ്പർ : 04884 225430
Important Links | |
---|---|
Official Notification | Click Here |
Join WhatsApp Channel | Click Here |
🆕 മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇഎസ്‌ഐ സ്ഥാപനങ്ങളില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ (പരമാവധി ഒരു വര്‍ഷം) നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു.
താത്പര്യമുള്ള എം ബി ബി എസ് ഡിഗ്രിയും, ടി സി എം രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
കൊല്ലം പോളയത്തോടുള്ള റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഏപ്രില്‍ നാലിന് രാവിലെ 10 മുതല്‍ അഭിമുഖം നടക്കും. നിയമനം ലഭിക്കുന്ന മെഡിക്കല്‍ ഓഫീസർമാർ ദക്ഷിണ മേഖലയുടെ അധികാരപരിധിയിലുള്ള ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം) ഏതു സ്ഥാപനത്തിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
🆕 അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
കോഴിക്കോട് അര്‍ബന്‍ മൂന്ന് കാര്യാലയ പരിധിയിലെ വാര്‍ഡ് ഒന്നിലെ അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് വാര്‍ഡ് ഒന്നിലെ സ്ഥിരതാമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു പാസ്സായവര്‍ക്ക് ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്കും എസ്എസ്എല്‍സി പാസ്സായവര്‍ക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പ്രായപരിധി 2025 ജനുവരി ഒന്നിന് 18-35 വയസ്സ്.
അപേക്ഷ അര്‍ബന്‍ മൂന്ന് ശിശുവികസന പദ്ധതി ഓഫീസില്‍ ഏപ്രില്‍ നാലിന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍ – 0495 2461197, 9995735638.
🆕 ടീച്ചിങ് അസിസ്റ്റന്റ് നിയമനം
തൃശൂര്‍ ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ടീച്ചിങ് അസിസ്റ്റന്റ് തസ്തികയില്‍ (ഓപണ്‍ വിഭാഗം) താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: ഒബ്‌സ്റ്റേട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി ക്ലിനിക്കല്‍ മെഡിസിനില്‍ (വെറ്ററിനറി) 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി/നീറ്റ് തത്തുല്യം. പ്രായപരിധി: 2024 ജനുവരി ഒന്നിന് 50 വയസ്സ്. ബന്ധപ്പെട്ട പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ മൂന്നിന് ഹാജരാകണം.
🆕 വോക് ഇന്‍ ഇന്റര്‍വ്യൂ
സമഗ്രശിക്ഷാ കേരളത്തിന്റെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളില്‍ ഇലക്ട്രിക് വെഹിക്കള്‍ സര്‍വിസ് ടെക്നിഷ്യന്റെയും (പ്രായപരിധി: 18 വയസ്സിന് മുകളില്‍) ജി.എസ്.ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് റോബോട്ടിക് ടെക്നിഷ്യന്‍, ഇലക്ട്രിക് വെഹിക്കിള്‍ സര്‍വിസ് ടെക്നിഷ്യന്‍, ഡ്രോണ്‍ സര്‍വിസ് ടെക്നിഷ്യന്‍, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്വെയര്‍ റിപ്പയര്‍ ടെക്നിഷ്യന്‍ (പ്രായപരിധി: 25-35) എന്നിവരുടെയും ഒഴിവുണ്ട്. വോക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ മൂന്നിന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ എസ്.എസ്.കെ ജില്ലാ ഓഫീസില്‍ നടക്കും. ഫോണ്‍: 0474 2794098.
🆕 ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
Malappuram : താഴേക്കോട് ഗവ. വനിതാ ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം/ ബി.ടെക്കും ഒരു വര്‍ഷത്തെ പരിചയവും ഇവയിലേതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലുകളും രണ്ടു കോപ്പികളും സഹിതം മെയ് രണ്ടിന് രാവിലെ 11 ന് കരിങ്കല്ലത്താണിയിലുള്ള ഐ.ടി.ഐ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.ഫോണ്‍: 04933 250700, 04933 296505.
🆕 അപേക്ഷ ക്ഷണിച്ചു
വാഴക്കുളം ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള കിഴക്കമ്പലം പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ സ്ഥിരതാമസക്കാരും, 2025- ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കാം.
പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ നിയമാനുസൃത വയസിളവിന് അര്‍ഹതയുണ്ടായിരിക്കും
വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം.ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകര്‍ പത്താം ക്ലാസ് പാസാകുവാന്‍ പാടുള്ളതല്ല.
പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 10-ന് വൈകീട്ട് അഞ്ചു വരെ വാഴക്കുളം ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക വാഴക്കുളം ഐസിഡിഎസ് ഓഫീസ്, കിഴക്കമ്പലം പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
ഫോണ്‍ : 0484-2677209,9495841372
🆕 താല്‍കാലിക നിയമനം
തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഉള്ള പ്ലംബര്‍ കം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ / ഇലക്ട്രിഷ്യന്‍ കം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 09 ന് ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകണം.
യോഗ്യത: എസ്. എസ്. എല്‍ . സി പാസ്സായിരിക്കണം. പ്ലംബര്‍ / ഇലക്ട്രിഷ്യന്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് , പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായം 50 വയസ്സില്‍ താഴെ ആയിരിക്കണം. 2025 ജനുവരി 1 നു 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല.പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഫോണ്‍: 04842777489, 04842776043
🆕 വോക് ഇന്‍ ഇന്റര്‍വ്യൂ
പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ്‌റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഹോസ്റ്റലുകളിലും കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും കുക്ക്, വാച്ച്മാന്‍, ഡ്രൈവര്‍, ഗാര്‍ഡനര്‍-കം-സ്‌കാവഞ്ചര്‍, എഫ്.ടി.എസ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. അപേക്ഷകര്‍ പി.എസ്.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവരാകണം. പ്രായപരിധി: 18-36. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന. യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം മാര്‍ച്ച് 26ന് രാവിലെ 10ന് പുനലൂര്‍ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ വോക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
🆕 ഡിസൈനർമാരുടെ പാനലിലേക്ക് അപേക്ഷിക്കാം
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഡിസൈൻ / ലേ ഔട്ട് എന്നിവ സമയ ബന്ധിതമായും ആകർഷണീയമായും നിർവഹിക്കുന്നതിനുള്ള ആർട്ടിസ്റ്റുമാരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാഗസിൻ / ലേ ഔട്ട് ആർടിസ്റ്റായി മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രമുഖ മാസികകളുടെ ലേ ഔട്ട് ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ലേ ഔട്ട് മേഖലയിലെ പുതിയ പ്രവണതകൾ / സോഫ്ട്‌വെയറുകൾ തുടങ്ങിയവയെക്കുറിച്ച് അറിവുള്ളവരും ഉപയോഗിക്കാൻ പ്രാവീണ്യമുള്ളവരുമായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ ഡിപ്ലോമ / ബിരുദം എന്നിവ അഭികാമ്യം. അപേക്ഷയിൽ മാസികയുടെ കവർ പേജ്, ഉൾപ്പേജ് എന്നിവയുടെ ലേ ഔട്ട് / ഡിസൈൻ നിരക്ക് പ്രത്യേകം രേഖപ്പെടുത്തണം. നേരത്തെ ചെയ്ത ഡിസൈൻ ജോലികളുമായി ബന്ധപ്പെട്ട പകർപ്പുകൾ അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷകൾ ചീഫ് ഓഫീസർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ, നന്ദൻകോട് പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ മാർച്ച് 31 നകം ലഭിക്കണം.
🆕 ഫാര്‍മസിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മാനന്തവാടി ഗവമെഡിക്കല്‍ കോളജില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബാച്ചിലര്‍ ഓഫ് ഫാര്‍മസി/ ഡിപ്ലോമ ഇന്‍ ഫാര്‍മസി, കേരളാ ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, യോഗ്യതാ- പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മാര്‍ച്ച് 26 ന് രാവിലെ 10 ന് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍ 04935 240264
🆕 ലാബ് ടെക്‌നീഷന്‍*: *കൂടിക്കാഴ്ച 27 ന്
മാനന്തവാടി ഗവമെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നീഷന്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. പ്ലസ് ടു സയന്‍സ്/ ഡി.എം.എല്‍.റ്റി – ഡി.എം.ഇ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, ബി.എസ്.സി എം.എല്‍.റ്റി അംഗീകൃത സര്‍ട്ടിഫിക്കറ്റ്, കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രഷനാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 27 ന് രാവിലെ 10 ന് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ 04935 240264.
🆕 ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
കോട്ടയം : ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ (പുരുഷൻ) ദിവസവേതനാടിസ്ഥാനൽ നിയമിക്കുന്നു. പ്രായപരിധി 20-50.
ഉദ്യോഗാർത്ഥികൾ ആധാറിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം വെള്ളപേപ്പറിൽ അപേക്ഷ എഴുതി തയാറാക്കി മാർച്ച് 29ന് ശനിയാഴ്ച രാവിലെ പത്തിനു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.ഫോൺ: 04812951398.
🆕 വാക്-ഇന്‍-ഇന്റര്‍വ്യൂ
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: ഐ ടി ഐയില്‍ ഒഴിവുള്ള എസിഡി ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് മാര്‍ച്ച് 27 രാവിലെ 11 ന് ഐടിഐ നാടുകാണിയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. ഡിപ്ലോമയും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895669568, 04862-259045.
🆕 കണ്ടെന്റ് ക്രിയേറ്റേഴ്സിനെ നിയമിക്കുന്നു
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടെന്റ് ക്രിയേറ്റേഴ്സിനെ കരാറടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും താൽക്കാലികമായി നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ജേർണലിസത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.
വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വാർത്തകൾ, തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവർത്തനങ്ങൾ തുടങ്ങി മാസികയിലേക്കാവശ്യമായ ഉള്ളടക്കങ്ങൾ ശേഖരിച്ച് നിശ്ചിത സമയത്തിനകം ലേഖനങ്ങളും മറ്റും തയ്യാറാക്കി നൽകുകയെന്ന ജോലിയാണ് നിർവഹിക്കേണ്ടത്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. പ്രസിദ്ധീകരിക്കപ്പെടുന്ന രചനകൾക്ക് ഒന്നിന് ആയിരം രൂപ നിരക്കിൽ പ്രതിഫലം ലഭിക്കുന്നതാണ്.
അപേക്ഷകൾ ചീഫ് ഓഫീസർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ, നന്ദൻകോട് പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ 2025 മാർച്ച് 31 നകം അയക്കേണ്ടതാണ്.
🆕 വനിത മേട്രൻ തസ്തികയിൽ ഒഴിവ്
എൽ ബി എസ് ഐ ടി ഡബ്ല്യൂ എൻജിനിയറിങ് കോളേജ് പൂജപ്പുര ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക്ക് കരാർ അടിസ്ഥാനത്തിൽ വനിത മേട്രനെ ആവശ്യമുണ്ട്. മിനിമം യോഗ്യത എസ്.എസ്.എൽ.സി ആണ്. മുൻപരിചയം ഉള്ളവർക്കു മുൻഗണന. താൽപര്യമുള്ളവർ മാർച്ച് 26ന് രാവിലെ 10ന് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447140446, 9048546474.
🆕 ഡോക്ടറുടെ ഒഴിവ്
കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പി യുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ അലോപ്പതി ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് ഡിഗ്രി, ടി സി എം സി യില്‍ നിന്നുള്ള പെര്‍മനന്റ് രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം കണ്ണമ്പ്ര പഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് 28 ന് വൈകിട്ട് മൂന്നിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922 266223
🆕 അസാപ് കേരളയിലൂടെ പൊതുമേഖലാസ്ഥാപനങ്ങളിൽ ഇന്റേൺഷിപ് അവസരം
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ കേരള അഗ്രോ മെഷിനറി കോര്പറേഷൻ ലിമിറ്റഡിലേക്കും, തൊടുപുഴ മുനിസിപ്പാലിറ്റിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കും, പൊല്യൂഷൻ കൺട്രോൾ ബോർഡിലേക്കും ഇന്റേൺ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. മാർച്ച് 28ന് വൈകുന്നേരം 5ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യത, ഒഴിവുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ലിങ്ക് സന്ദർശിക്കുക. കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ് : https://connect.asapkerala.gov.in/events/15109 .
എൽ എസ് ജി ഡി – തൊടുപുഴ മുനിസിപ്പാലിറ്റി : https://connect.asapkerala.gov.in/events/15105 , പൊല്യൂഷൻ കൺട്രോൾ ബോർഡ് : https://connect.asapkerala.gov.in/events/14960 .
🆕 കരാർ നിയമനം
പൂജപ്പുര സർക്കാർ ആയുർവേദ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ സ്പീച് തെറാപിസ്റ്റ്, റെമഡിയൽ എഡ്യൂക്കേറ്റർ, സൈക്കോതെറാപ്പിസ്റ്റ് (സ്ത്രീകൾ മാത്രം) എന്നീ തസ്തികകളിൽ 28 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദമാണ് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. ഏർളി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്‌സിൽ അല്ലെങ്കിൽ ഹിയറിങ് ഇംപെയേർഡ് അല്ലെങ്കിൽ ഇന്റലക്ച്വൽ ഡിസെബിലിറ്റി എന്നിവയിൽ ഡി.എഡ് എന്നിവയാണ് റെമഡിയൽ എഡ്യൂക്കേറ്റർ തസ്തികയിലേക്കുള്ള യോഗ്യത. സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ ക്ലിനിക്കൽ സൈക്കോളജിയിലോ എം.എസ്‌സിയാണ് സൈക്കോതെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. തെറാപ്പിസ്റ്റ് തസ്തികയിൽ രാവിലെ 10 നും റെമഡിയൽ എഡ്യൂക്കേറ്റർ തസ്തികയിൽ 11 നും സൈക്കോതെറാപ്പിസ്‌റ്റ് തസ്തികയിൽ ഉച്ചയ്ക്ക് 12 നുമാണ് അഭിമുഖം.
പ്രായപരിധി 18-36 (എസ്.സി/ എസ്.ടി മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസിളവിന് അർഹതയുണ്ടായിരിക്കും). ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം.
🆕 കരാർ നിയമനം
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്) ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐ ഒ റ്റി എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രവൃത്തി പരിചയമുള്ള ബി.ടെക് / എം.ടെക് / ഐ.ടി.ഐ / വി.എച്ച്.എസ്.ഇ / ഡിപ്ലോമ / ബി.എസ്.സി / എം.എസ്.സി / എം.ബി.എ ബിരുദധാരികൾ മാർച്ച് 29 ന് ഐസിഫോസിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് : https://icfoss.in, 0471 2700012 / 13 / 14, 0471 2413013, 9400225962.
Recruitment of Resources in the IIT Tirupati Navavishkar I-Hub Foundation (IITTNiF) – ICFOSS collaboration/ consultancy projects-March 2025
Job Description
Date: 29th March 2025
Reporting Time: 9.30 AM – 10.30 AM
Venue : ICFOSS, Swatantra, Sports Hub, Karyavattom, Thiruvananthapuram
SL No |
Department |
Designation |
Vacancy |
Qualification |
Branch |
Experience |
SkillSet |
Consolidated Pay |
1 |
IoT/Drone |
Senior Research Fellow/ Research Associate |
2 |
M.Tech / B.Tech | ECE / EEE / CS / IT |
4 Year |
Project Management, Proficiency in Git, Experience in Python, Embedded C/ C++, ARM/Arduino/ES, Java, Full Stack/MERN/MEA, RISC-V, Edge Analytics, Machine Learning Experience in power Electronics design Experience in PCB designing. |
Rs. 50,000 |
2 |
IoT/Drone |
Junior Research Fellow/Research Assistant |
2 |
M.Tech / B.Tech | ECE / EEE / CS / IT |
2 Year |
Intermediate level knowledge in Python, Embedded C/ C++, ARM/Arduino/ES, Java, Full Stack/MERN/MEA, Electronic circuit design, Intermediate level Knowledge of power Electronics design, Intermediate level Knowledge of PID control algorithms and closed-loop systems, Real-time system debugging and tuning, Intermediate level Knowledge in PCB designing. |
Rs. 44,000 |
3 |
IoT/Drone |
Field Assistant |
3 |
Diploma | Electronics / Electrical / Instrumentation |
1 Year |
Knowledge in Python, Embedded C/ C++, ARM/Arduino/ES, Electronic circuit design, Knowledge of power Electronics design, Knowledge of PID control algorithms and closed-loop systems, Real-time system debugging and tuning, Basics in PCB designing. knowledge in embedded hardware and sensor integration |
Rs. 24,000 |
4 |
IoT |
Project Assistant |
5 |
B.Tech / MSc | ECE / EEE / CS / IT |
6 months |
Python, Embedded C/ C++, ARM/Arduino/ES, Java, Full Stack/MERN/MEA, Electronic circuit design, Knowledge of power Electronics design, Knowledge of PID control algorithms and closed-loop systems, Real-time system debugging and tuning, Basics in PCB designing. |
Rs. 22,290 |
5 |
IoT |
Technical Assistant |
3 |
ITI / VHSC / Diploma / BSc | Electrical / Computer / Electronics |
6 months |
Knowledge of electronic design Real-time system debugging and tuning Basics in PCB debugging, soldering. Basics in C, C++, python |
Rs.21,175 |
6 |
IoT |
Technical Assistant- Project Management (Finance) |
1 |
MBA | HR/Management/Finance |
6 months |
Experience in office administration/ Start up ecosystem | Rs.21,175 |
7 |
GIS |
Technical Assistant -GIS Specialist |
1 |
MSc | Geology |
6 months |
Experience in GIS open-source tools. | Rs.21,175 |
NOTE: The engagement of resources is purely on contract basis. The candidates are required to produce the Resume, Passport size Photograph and all Certificates (PG/UG/+2/10) in original and a copy of the same, at the time of Interview. The candidates, who are not reporting at the above mentioned time will not be allowed to attend the interview.
🆕 കേന്ദ്ര സമുദ്ര മത്സ്യഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് റീജിയണൽ സെന്ററിൽ ഒഴിവ്
വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് റീജിയണൽ സെന്ററിൽ യങ് പ്രൊഫഷണൽ തസ്തികയിൽ രണ്ട് ഒഴിവുകളിലേക്കും ഫീൽഡ് സ്റ്റാഫിന്റെ ഒരു ഒഴിവിലേക്കും താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് (www.cmfri.org.in) സന്ദർശിക്കാം. ഫോൺ : 0471 2480224.
🆕 താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയുടെ ഓഫ്താല്‍മോളജി വിഭാഗത്തില്‍ ഒഫ്താല്‍മോളജി ട്രെയിനി തസ്തികയിലേക്ക് 10000 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ് അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ അംഗീകാരമുള്ള ഒഫ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലോമ അല്ലെങ്കില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ അംഗീകാരമുള്ള ബിഎസ്സി ഒപ്റ്റോമെട്രി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ഗവ അംഗീകൃത കോഴ്സ് പാസ്സ് ആയിരിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം മാര്‍ച്ച് 29 ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഓഫീസിനു സമീപമുള്ള കണ്‍ട്രോള്‍ റൂമില്‍ രാവിലെ 11.00 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
🆕 റീൽ തയ്യാറാക്കൂ :ഒരു ലക്ഷം രൂപ സമ്മാനം നേടൂ
സംസ്ഥാന ശുചിത്വമിഷൻ വൃത്തി 2025 എന്ന പേരിൽ നടത്തുന്ന ക്ലീൻ കേരള കോൺക്ലേവിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന റീല്‍സ് മല്‍സരത്തിലേക്ക് മാര്‍ച്ച് 30 വരെ എന്‍ട്രികള്‍ അയക്കാം. മാലിന്യ സംസ്‌കരണ രംഗത്ത് ഹരിത കർമ്മസേനയുടെ പങ്ക്, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പുനഃചംക്രമണം നടത്തുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, (പൊതു സ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും ഏകോപയോഗ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കുക),ജല സ്രോതസ്സുകളിൽ മാലിന്യം തള്ളുന്നതും ഒഴുക്കി വിടുന്നതും പോലുള്ള പ്രശ്‌നങ്ങൾ, പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതിന്റെയും തള്ളുന്നതിന്റെയും ദൂഷ്യവശങ്ങൾ, ഹരിതചട്ടവും സുസ്ഥിര മാലിന്യ സംസ്‌കരണ രീതികളും, മാലിന്യനിർമാർജനം- നിയമങ്ങളും നടപടികളും തുടങ്ങിയ വിഷയങ്ങളിൽ ഒരു മിനിട്ടില്‍ താഴെയുള്ള റീല്‍സ് തയ്യാറാക്കി സമർപ്പിക്കാം. മത്സരാർത്ഥികൾ vruthireels2025@gmail.comഎന്ന മെയിൽ ഐഡിയിൽ മത്സരാർത്ഥിയുടെ പേര്, അഡ്രസ്സ്, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി റീൽസ് അയക്കുക. എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയതി 2025 മാർച്ച് 30. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച റീലിന് ഒരു ലക്ഷം രൂപ സമ്മാനം ലഭിക്കും.
🆕 അക്കൗണ്ടന്റ് നിയമനം
പന്തളം ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത: എം കോം, ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍. കുറഞ്ഞത് ഒരു വര്‍ഷം അക്കൗണ്ടന്റായി പരിചയം. കുടുംബശ്രീ ഓക്‌സിലിയറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന.
പന്തളം ബ്ലോക്കിലെ സ്ഥിര താമസക്കാരായിരിക്കണം.
പ്രായപരിധി : 20 നും 35 നും മധ്യേ (വിജ്ഞാപന തീയതിയായ 2025 മാര്‍ച്ച് ഏഴിന്).
വേതനം : 20000 രൂപ
അപേക്ഷ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ആധാര്‍ പകര്‍പ്പ് , സി.ഡി.എസ് ചെയര്‍പേഴ്‌സണിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം മാര്‍ച്ച് 18 നു വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മൂന്നാം നില, കലക്‌ട്രേറ്റ് , പത്തനംതിട്ട വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം.
ഫോണ്‍: 04682221807.
🆕 ആർ.സി.സിയിൽ റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റിന്റെ ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോ തൊറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനത്തിനായി ഏപ്രിൽ 2ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
🆕 ശുചിത്വമിഷനിൽ ഇന്റേൺഷിപ്പ് | Suchitwa Mission Intership Notification 2025
Suchitwa Mission Intership Notification 2025 : തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിലുളള സംസ്ഥാന ശുചിത്വമിഷനിലെ വിവിധ വിഭാഗങ്ങളിൽ ഇന്റേർണിഷിപ്പിന് അവസരം.
എം.ടെക് ഇൻ എൻവയോൺമെന്റൽ എൻജിനിയറിങ്/ എം.ബി.എ/ എം.എസ്.ഡബ്ല്യൂ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ഉള്ളവർക്കും സി.എ ഇന്റർ/ ഐസിഡബ്ല്യൂഎ ഇന്റർ അല്ലെങ്കിൽ ബി.കോം ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്കും അവസരമുണ്ട്.
ഉയർന്ന പ്രായ പരിധി 32 വയസ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 14 രാവിലെ 10.30 ന് ശുചിത്വമിഷൻ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
വിശദവിവരങ്ങൾക്ക് : www.suchitwamission.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |
Join WhatsApp Channel | Click Here |
🆕 ലാബ് ടെക്‌നീഷ്യൻ ഒഴിവ്
തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പാരാമെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമയും കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മാർച്ച് 20 ന് വൈകിട്ടു നാലിന് മുമ്പായി മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യ കേന്ദ്രം ,തലനാട് പി .ഒ 686580 എന്ന വിലാസത്തിൽ ലഭിക്കണം.
🆕 2000-ൽ പരം അപ്രന്റീസ് ഒഴിവുകൾ
സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളായ ഫാക്ട്, കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട്, ഹിന്ദുസ്ഥാൻ യൂണിലിവർ, കെൽട്രോൺ, കെ.എസ്.ഇ.ബി, കണ്ണൂർ എയർപോർട്ട്, അപ്പോളോ ടയേഴ്സ് എന്നിവിടങ്ങളിൽ രണ്ടായിരത്തിൽപരം അപ്രന്റീസ് ട്രെയിനികളുടെ ഒഴിവുകളുണ്ടെന്ന് കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കിഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പാസ്സായി 5 വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം മുൻപ് പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം. ബിടെക്, ബിഎ, ബി.എസ്.സി, ബികോം, ബിബിഎ, ബിസിഎ, യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 9000 രൂപയും, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 8000 രൂപയും പ്രതിമാസ സ്‌റ്റൈപ്പന്റ് ലഭിക്കും. നിശ്ചയിക്കപ്പെട്ട സ്‌റ്റൈപ്പന്റ് ഇതാണെങ്കിലും പല കമ്പനികളും കൂടുതൽ തുക വാഗ്ദാനം നൽകുന്നുണ്ട്. ഒരു വർഷത്തെ അപ്രന്റീസ്ഷിപ് വിജയകരമായി പൂർത്തിയാക്കിയാൽ ഉദ്യോഗാർത്ഥികൾക്ക് കേന്ദ്രഗവൺമെന്റ് നൽകുന്ന തൊഴിൽ പ്രാവീണ്യ സർട്ടിഫിക്കറ്റ് (പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ്) ലഭിക്കും. അപ്രന്റീസ് ട്രെയിനിങ്ങിന് വേണ്ടി പേര് രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിനായി www.sdcentre.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക് 0484 2556530 എന്ന നമ്പറിലോ sdckalamassery@gmail.com ഈ-മെയിൽ മുഖാന്തിരമോ ബന്ധപ്പെടാം.
🆕 ജൂനിയർ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
ധനുവച്ചപുരം ഗവ. ഐ.ടി.ഐയില്‍ ടര്‍ണര്‍ ട്രേഡില്‍ ജൂനിയർ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഈഴവ/ ബില്ല/ തിയ്യ വിഭാഗത്തില്‍പ്പെട്ടവർക്ക് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍എസിയും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും / എന്‍ടിസിയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 20ന് രാവിലെ 10.30ന് ധനുവച്ചപുരം ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോൺ: 0471- 2232282
🆕 സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
ചെന്നൈ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഗാര്‍ഡ് ജോലിക്കായി മാര്‍ച്ച് 21ന് നടത്തുന്ന തിരഞ്ഞെടുപ്പില്‍ വിമുക്തഭട•ാര്‍ക്ക് പങ്കെടുക്കാം. 9488771996 എന്ന വാട്‌സ്അപ്പ് നമ്പറിലോ ldesingh.secagency@gmail.com ലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474 2792987.
🆕 ട്യൂട്ടർ അഭിമുഖം
വയനാട് സർക്കാർ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താൽകാലിക നിയമനത്തിന് മാർച്ച് 22 ന് അഭിമുഖം നടത്തും. എം.എസ്.സി നഴ്സിംഗ് യോഗ്യതയും, കെഎൻഎംസി പെർമനന്റ് രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം രാവിലെ 11 മണിക്ക് വയനാട് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
🆕 പാരാലീഗല്‍ വളണ്ടിയര്‍ നിയമനം
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാരാലീഗല്‍ വളണ്ടിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് യോഗ്യരായ സേവന സന്നദ്ധയുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ജോലിയില്‍ നിന്ന് വിരമിച്ച അധ്യാപകര്‍, സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ചവര്‍, ഡോക്ടര്‍മാര്‍, നിയമ വിദ്യാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതെ സേവന രംഗത്തുള്ള സന്നദ്ധ സംഘടന അംഗങ്ങള്‍, സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ ഫോറം കല്‍പ്പറ്റ ജില്ലാ കോടതിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ ചെയര്‍മാന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കല്‍പ്പറ്റ നോര്‍ത്ത് വിലാസത്തില്‍ മാര്‍ച്ച് 22 വരെ സ്വീകരിക്കും. ഫോണ്‍- 04936 207800
🆕 സീനിയർ മാനേജർ തസ്തികയിൽ സ്ഥിര നിയമനം
എറണാകുളം ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (എച്ച്. ആർ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് (ശമ്പളം 77400-115200) നിലവിലുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം, അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ( പേഴ്‌സണൽ/ എച്ച്.ആർ) അല്ലെങ്കിൽ എം.എസ്.ഡബ്ല്യു, നിയമബിരുദം, എച്ച്.ആർ മാനേജ്‌മെന്റിൽ 13 വർഷത്തെ ജോലിപരിചയം എന്നീ യോഗ്യതകളുള്ള 18-45 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തൽപരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 21ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
🆕 സാനിറ്റേഷന്‍ വര്‍ക്കര്‍ നിയമനം
എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യതയുള്ള എഴുതുവാനും വായിക്കുവാനും കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം. താത്്പര്യമുള്ളവര്‍ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം മാര്‍ച്ച് 20ന് വൈകിട്ട് 5 ന് മുന്‍പ് സ്ഥാപന മേധാവി മുന്‍പാകെ ഹാജരാക്കണം.അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 22ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തന സമയത്ത് നേരിട്ട് വന്ന് അന്വേഷിച്ച് അറിയാവുന്നതാണ്.
🆕 ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പെയ്ഡ് ട്രെയിനി ഒഴിവ്
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ വിവിധ വിഭാഗങ്ങളിലേക്ക് പ്രതിമാസം 5000 രൂപ സ്‌റ്റൈപ്പെന്റോടെ പെയ്ഡ് ട്രെയിനിമാരെ താല്‍ക്കാലികമായി നിയമിക്കുന്നു. ഫ്ലെബോട്ടമിസ്റ്റ് (ഒഴിവ് 10-യോഗ്യത: ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന ഡിഎംഎല്‍ടി കോഴ്‌സ് അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന എഎന്‍എം കോഴ്‌സ്), ഇ.സി.ജി ടെക്‌നീഷ്യന്‍ (ഒഴിവ് 8-യോഗ്യത: വിഎച്ച്എസ്ഇ ഇസിജി കോഴ്‌സ് അല്ലെങ്കില്‍ വിഎച്ച്എസ്ഇ ബിഎംഇ കോഴ്‌സ് അല്ലെങ്കില്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന ഡിസിവിടി കോഴ്‌സ്), റേഡിയോഗ്രാഫര്‍ (ഒഴിവ് 14-യോഗ്യത: ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന ഡിആര്‍ടി കോഴ്‌സ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. അപേക്ഷകര്‍ 20 നും 28 നും ഇടയില്‍ പ്രായമുള്ളവരും രാത്രി ഡ്യൂട്ടി ഉള്‍പ്പെടെ എടുക്കുവാന്‍ തയ്യാറുള്ളവരും ആയിരിക്കണം. യോഗ്യരായവര്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ മാര്‍ച്ച് 21 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2282367, 2282368, 2282369.
🆕 സീനിയർ മാനേജർ (എച്ച്ആർ) തസ്തികയിൽ ഒഴിവ്
എറണാകുളം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (എച്ച്ആർ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. 77400-115200 ആണ് ശമ്പളം. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ (പേഴ്സണൽ/എച്ച്ആർ) അല്ലെങ്കിൽ എംഎസ്ഡബ്ല്യു, നിയമബിരുദം, എച്ച്ആർ മാനേജ്മെന്റിൽ 13 വർഷത്തെ ജോലി പരിചയം എന്നീ യോഗ്യതകൾ ഉള്ളുള്ളവർക്ക് അപേക്ഷിക്കാം. 18-45 ആണ് പ്രായപരിധി. ഇളവുകൾ അനുവദനീയം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 21 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സിചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ (പി ആന്റ് ഇ) അറിയിച്ചു.
🆕 ഹിന്ദി ട്രാൻസലേറ്റർ ഒഴിവ്
എറണാകുളം ജില്ലയിലെ കേന്ദ്ര അർധസർക്കാർ സ്ഥാപനത്തിൽ ഹിന്ദി ട്രാൻസ്‌ലേറ്ററിന്റെ തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. 45800-121300 ആണ് ശമ്പളം. ഉയർന്ന പ്രായപരിധി 2025 ഏപ്രിൽ നാലിന് 35 വയസ്സ് ആണ് . നിയമാനുസൃത ഇളവുകൾ അനുവദനീയം. ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിൽ ഉള്ള ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ ഉള്ള ബിരുദാനന്തര ബിരുദം, ഏതെങ്കിലും ഒരു സർക്കാർ/ പൊതുമേഖലാ സ്ഥാപനത്തിൽ ഹിന്ദി ഇംഗ്ലീഷ് ട്രാൻസ്‌ലേഷനിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ, മലയാള ഭാഷാ പരിജ്ഞാനം എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ യോഗ്യത, പ്രവൃത്തി പരിചയ എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 22 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ (പി ആന്റ് ഇ) അറിയിച്ചു.
🆕 അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ പട്ടികവർഗ്ഗ റെസിഡൻഷ്യൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്‌കൂളിലേക്ക് 2025-26 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.
മാർച്ച് 22 വരെ അപേക്ഷ സമർപ്പിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദവും ടീച്ചിംഗ് ഡിഗ്രിയുമാണ് (ബി.എഡ്) യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അധിക യോഗ്യതയായി പരിഗണിക്കും. സി.ബി.എസ്.ഇ അഫിലിയേറ്റഡ് സീനിയർ സെക്കണ്ടറി സ്കൂളിലോ ബിരുദ/ ബിരുദാനന്തര കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളിലോ കുറഞ്ഞത് 3 വർഷം പ്രിൻസിപ്പലായി ജോലി ചെയ്ത പ്രവർത്തി പരിചയം ആവശ്യമാണ്.
അപേക്ഷ അയക്കേണ്ട മേൽവിലാസം: ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്, 4-ാം നില, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ: 695033, ഫോൺ: 0471 2304594, 0471 2303229. ഇ മെയിൽ: keralatribes@gmail.com .
🆕 കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ കാഴ്ച പരിമിതി വിഭാഗത്തിനായി ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സയൻസ്/ കൊമേഴ്സ്/ ആർട്സ് വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡേറ്റാ ബേസ് മാനേജ്‌മെന്റ് സിസ്റ്റം (111 പ്ലസ്) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് സർട്ടിഫിക്കറ്റാണ് യോഗ്യത. മേൽ യോഗ്യതയുള്ള തിരുവനന്തപുരം ജില്ലയിലെ 18-41 പ്രായപരിധിയുള്ള (ഇളവുകൾ അനുവദനീയം) ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചെഞ്ചുകളിൽ മാർച്ച് 24ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
🆕 ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനത്തിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥിക്കൾക്കായി അഭിമുഖം നടത്തും. പ്രായപരിധി 18-41. രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യതകൾ: പ്ലസ്ടു, ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 26 (വൈകീട്ട് 5 മണി വരെ). ഇന്റർവ്യു തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളജിന്റെ വെബ്സൈറ്റിൽ (www.gmckollam.edu.in.) പ്രസിദ്ധീകരിക്കും. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ആയതിന്റെ പകർപ്പുകളും സഹിതം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0474-2575050.
🆕 പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് ജില്ല, കാസര്‍കോട് താലൂക്കിലുള്ള കുറ്റിക്കോല്‍ ഗ്രാമത്തിലെ കുറ്റിക്കോല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകു ന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് ജില്ല, കാസര്‍കോട് താലൂക്കിലുള്ള മൊഗ്രാല്‍പുത്തൂര്‍ ഗ്രാമത്തിലെ ബെദ്രഡുക്ക ശ്രീ പൂമാണി കിന്നിമണി ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് ജില്ല, മഞ്ചേശ്വരം താലൂക്കിലുള്ള ഇച്ചിലംകോട് ഗ്രാമത്തിലെ കുബനൂര്‍ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് ജില്ല, മഞ്ചേശ്വരം താലൂക്കിലുള്ള പൈവളികെ ഗ്രാമത്തിലെ ഉറുമി ശ്രീ ലക്ഷ്മിനാരായണ ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് ജില്ല, മഞ്ചേശ്വരം താലൂക്കിലുള്ള ഇച്ചിലംകോട് ഗ്രാമത്തിലെ കുബനൂര്‍ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകു2ന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കാസര്‍കോട് ജില്ല, വെള്ളരിക്കുണ്ട് താലൂക്കിലുള്ള ചിറ്റാരിക്കാല്‍ ഗ്രാമത്തിലെ ശ്രീ കമ്പല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നാല് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 26 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം.
🆕 ഫാർമസിസ്റ്റ് ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 26 വൈകിട്ട് 3.30 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in സന്ദർശിക്കുക
🆕 കരാർ നിയമനം
പൂജപ്പുര സർക്കാർ ആയുർവേദ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ സ്പീച് തെറാപിസ്റ്റ്, റെമഡിയൽ എഡ്യൂക്കേറ്റർ, സൈക്കോതെറാപ്പിസ്റ്റ് (സ്ത്രീകൾ മാത്രം) എന്നീ തസ്തികകളിൽ മാർച്ച് 28 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദമാണ് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. ഏർളി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്‌സിൽ അല്ലെങ്കിൽ ഹിയറിങ് ഇംപെയേർഡ് അല്ലെങ്കിൽ ഇൻറ്റലെക്ച്വൽ എന്നിവയിൽ ഡി.എഡ് എന്നിവയാണ് റെമഡിയൽ എഡ്യൂക്കേറ്റർ തസ്തികയിലേക്കുള്ള യോഗ്യത. സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ ക്ലിനിക്കൽ സൈക്കോളജിയിലോ എം.എസ്‌സിയാണ് സൈക്കോതെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. തെറാപ്പിസ്റ്റ് തസ്തികയിൽ രാവിലെ 10 നും റെമഡിയൽ എഡ്യൂക്കേറ്റർ തസ്തികയിൽ 11 നും സൈക്കോതെറാപ്പിസ്‌റ്റ് തസ്തികയിൽ ഉച്ചയ്ക്ക് 12 നുമാണ് അഭിമുഖം.
പ്രായപരിധി 18-36 (എസ്.സി/ എസ്.ടി മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസിളവിന് അർഹതയുണ്ടായിരിക്കും). ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം.
🆕 ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആന്‍ഡ് ഡിസൈനിംഗ് ട്രേഡില്‍ മുസ്ലീം വിഭാഗത്തിനും സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇംഗ്ലീഷ് ട്രേഡില്‍ പൊതു വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്ന ഒഴിവുകളിലാണ് അഭിമുഖം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 27ന് രാവിലെ 11മണിക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാറും അവയുടെ പകര്‍പ്പുമായി കോളജ് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0471-2418317
മെഡിക്കൽ കോളജിൽ ഇ.സി.ജി. ടെക്നീഷ്യൻ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. പ്രായപരിധി 18-36.
യോഗ്യതകൾ: പ്ലസ്ടു അല്ലെങ്കിൽ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം, കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ ഡിപ്ലോമ, മെഡിക്കൽ എഡ്യുക്കേഷൻ സർവീസസ്/ഹെൽത്ത് സർവീസസ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ് അല്ലെങ്കിൽ ഏതെങ്കിലും കേന്ദ്ര/സംസ്ഥാന ആരോഗ്യ സ്ഥാപനത്തിനു കീഴിലെ ആശുപത്രികളിൽ ഇ.സി.ജി/ ടി.എം.ടി ടെക്നീഷ്യൻ ആയി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
മേൽപറഞ്ഞ യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 28ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2528855, 2528055.
🆕 വാക്ക് – ഇൻ – ഇന്റർവ്യൂ
റീജിയണൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ ഏപ്രിൽ 1 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾ: www.rcctvm.gov.in
🆕 ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ ട്രോമാകെയര്‍ വിഭാഗത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഏപ്രില്‍ രണ്ടിന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത: എമര്‍ജന്‍സി മെഡിസിനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഓര്‍ത്തോപീഡിക്സ്, അനസ്ത്യേഷ്യോളജി, ജനറല്‍ സര്‍ജറി എന്നിവയിലേതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം. താല്‍പര്യമുള്ളവര്‍ ജനന തീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകുക.
🆕 കരാർ നിയമനം
വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ യങ് പ്രൊഫഷണലിന്റെ രണ്ട് ഒഴിവുകളിലേക്ക് ഏപ്രിൽ 22ന് വാക് ഇൻ ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾക്ക്: www.cmfri.org.in, 0471-2480224.
One Comment