കേരളത്തിലെ അവസരങ്ങൾ

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് തസ്തികയില്‍ അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.

ഏഴാം ക്ലാസ് യോഗ്യതയും മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.

മികച്ച ശാരീരികക്ഷമത നിര്‍ബന്ധം. 2020 ജൂലൈ ഒന്നിന് 40 വയസ് കവിയരുത്.

താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ജൂലൈ 15 ന് രാവിലെ 11 ന് പട്ടാമ്പി നഗരസഭയില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള തൃശൂർ നാഷണൽ ആയുർവേദ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമയിൽ ഓഫീസ് അസിസ്റ്റൻറ്-ൻറെ  ഒരൊഴിവ്‌.

കരാർ നിയമനമാണ്.

വിരമിച്ചവർക്കാണ് അവസരം.

ജൂലായ് 14 ന് ഇൻറർവ്യൂ.

കൂടുതൽ വിവരങ്ങൾക്ക് www.ccras.nic.in സന്ദർശിക്കുക.

Important Links
Official Notification Click Here
Application Form Click Here

സെൻട്രൽ പ്ലാന്റേഷൻ ക്രോപ്‌സ് റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കായംകുളത്തെ റീജിണൽ സ്റ്റേഷനിൽ ഫീൽഡ് അസിസ്റ്റൻറ്, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തസ്തികകളിലായി ഓരോ ഒഴിവ്.

കരാർ നിയമനമാണ്.

ജൂലായ് 20,21 തീയതികളിൽ ഇൻറർവ്യൂ.

കൂടുതൽ വിവരങ്ങൾക്ക് www.cpcri.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Official Notification : Field Assistant Click Here
Official Notification : Chief Executive Officer Click Here

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജൂനിയർ മാനേജർ (അക്കൗണ്ട്സ്) ഒഴിവിലേക്ക് നിയമനം നടത്തുന്നു.

ഒരു വർഷത്തെ കരാർ നിയമനം.

ജൂലായ് 31 വരെ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് www.supplycokerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
More Info Click Here

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്‌മെന്റിൽ ടെക്നോളജി ലീഡ്,സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ തസ്തികകളിൽ 3 ഒഴിവുകൾ.

മൂന്ന് വർഷത്തേക്കാണ് നിയമനം.

ജൂലായ് 15 വരെ അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക്  www.iiitmk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
More Info Click Here

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ പ്രോജക്ട് അസ്സോസിയേറ്റിന്റെ 8 ഒഴിവുകളും ഫീൽഡ് വർക്കറിന്റെ 6 ഒഴിവുകളുമുണ്ട്.

ഒരു വർഷത്തെ താൽക്കാലിക നിയമനം.

ജൂലായ് 17 വരെ അപേക്ഷ സമർപ്പിക്കാം.

തിരുവനന്തപുരത്തെ ആർ.ജി.സി.ബി. മെയിൻ ക്യാമ്പസിലും ഇടുക്കി,വയനാട് എന്നിവിടങ്ങളിലെ ഫീൽഡ് സ്റ്റേഷനുകളിലുമാണ് ഒഴിവ്.

കൂടുതൽ വിവരങ്ങൾക്ക് www.rgcb.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
More Info Click Here

ഫ്യൂച്ചർ സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റിൽ ലക്ചർ തസ്തികയിൽ 2 ഒഴിവ്.

11 മാസത്തെ കരാർ നിയമനം.

ജൂലായ് 15 ന് ഇൻറർവ്യൂ.

കൂടുതൽ വിവരങ്ങൾക്ക് www.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
More Info Click Here

 

ജൂലായ് 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Notification Click Here
Apply Online Click Here

ഒരു വർഷത്തെ കരാർ ഒഴിവ്.

ജൂലായ് 21 വരെ അപേക്ഷിക്കാം.

Important Links
Official Notification & Application Form Click Here

 

തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസാകാത്തവരുമായിരിക്കണം. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ 22ന് വൈകീട്ട് അഞ്ചിനകം പൊന്നാനി ഐ.സി.ഡി.എസ് പ്രൊജക്ട് (എടപ്പാള്‍) ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം, പൊന്നാനി ഐ.സി.ഡി.എസ് എന്നിവിടങ്ങളില്‍ ലഭിക്കുമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം.

അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യസ യോഗ്യത, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പമുള്ള അപേക്ഷ ജൂലൈ 30ന് വൈകീട്ട് അഞ്ചിനകം ശിശുവികസനപദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് കൊണ്ടോട്ടി, തുറക്കല്‍ പി.ഒ-673638 എന്ന വിലാസത്തില്‍ നല്‍കണം.

അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0483:2713315.


Exit mobile version