മാതൃഭൂമിയിൽ അവസരം
ഡേറ്റ സയന്റിസ്റ്റ് മുതല് ആപ്പ് ഡെവലപ്പര് വരെ ; തൊഴിലവസരങ്ങളുമായി മാതൃഭൂമി ഡോട്ട് കോം

മാതൃഭൂമിയുടെ ഓൺലൈൻ ന്യൂസ് പോർട്ടലായ www.mathrubhumi.com-ൽ ഡിജിറ്റൽ പ്രൊഫഷണലുകൾക്ക് അവസരം.ഡാറ്റാ സയന്റിസ്റ്റ്, പ്രൊഡക്ട് ഡിസൈനർ, ഡാറ്റാ അനലിസ്റ്റ് തുടങ്ങി പത്തോളം തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
മാതൃഭൂമി ഡോട്ട്കോമിന്റെ ഭാഗമാകാൻ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
തസ്തിക, യോഗ്യത, പ്രവൃത്തി പരിചയം എന്നീ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : സീനിയർ ഡേറ്റ സയന്റിസ്റ്റ്/ സീനിയർ ബിസിനസ് അനലിസ്റ്റ്
യോഗ്യത : ബിസിനസ് അഡ്മിനിസ്ട്രേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ സ്റ്റാറ്റിസ്റ്റിക്സിൽ ബാച്ചിലർ ബിരുദം. അല്ലെങ്കിൽ എം.ബി.എ. ഡാറ്റാ സയൻസിൽ സർട്ടിഫിക്കേറ്റ് കോഴ്സ് ചെയ്തിട്ടുള്ളവർക്ക് മുൻഗണന.
ഡേറ്റ അനലിസ്റ്റ്/ ഡേറ്റ സയന്റിസ്റ്റ്/ സീനിയർ ബിസിനസ് അനലിസ്റ്റ് എന്നീ മേഖലകളിൽ കുറഞ്ഞത് 6-10 വർഷത്തെ പ്രവൃത്തി പരിചയം.
തസ്തികയുടെ പേര് : ഡേറ്റ സയന്റിസ്റ്റ്/ സീനിയർ ബിസിനസ് അനലിസ്റ്റ്
യോഗ്യത : ബിസിനസ് അഡ്മിനിസ്ട്രേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ സ്റ്റാറ്റിസ്റ്റിക്സിൽ ബാച്ചിലർ ബിരുദം. അല്ലെങ്കിൽ എം.ബി.എ. ഡാറ്റാ സയൻസിൽ സർട്ടിഫിക്കേറ്റ് കോഴ്സ് ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ഡാറ്റാ സയന്റിസ്റ്റ്/ സീനിയർ ബിസിനസ് അനലിസ്റ്റ് എന്നീ മേഖലകളിൽ കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം.
തസ്തികയുടെ പേര് : സോഷ്യൽ മീഡിയ ഡേറ്റ അനലിസ്റ്റ്
യോഗ്യത : ബിസിനസ് അഡ്മിനിസ്ട്രേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ സ്റ്റാറ്റിസ്റ്റിക്സിൽ ബാച്ചിലർ ബിരുദം. അല്ലെങ്കിൽ എം.ബി.എ. ഡാറ്റാ സയൻസിൽ സർട്ടിഫിക്കേറ്റ് കോഴ്സ് ചെയ്തിട്ടുള്ളവർക്ക് മുൻഗണന.
ഡേറ്റ അനലിസ്റ്റായി കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം
തസ്തികയുടെ പേര് : യു.എക്സ്/ പ്രൊഡക്റ്റ് ഡിസൈനർ
യോഗ്യത : കംപ്യൂട്ടർ സയൻസിലോ അനുബന്ധ വിഷയങ്ങളിലോ ബാച്ചിലർ ബിരുദം. ഓൺലൈനിൽ യു.എക്സ് ഡിസൈനർ/ പ്രൊഡക്റ്റ് എൻജിനിയറായി അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.
തസ്തികയുടെ പേര് : അസോസിയേറ്റ് യു.ഐ/ യു.എക്സ് ഡിസൈനർ
യോഗ്യത: ഡിസൈൻ/കംപ്യൂട്ടർ സയൻസ്/ ബന്ധപ്പെട്ട വിഷയങ്ങളിൽ ബാച്ചിലർ ബിരുദം. യു.ഐ/ യു.എക്സ് ഡിസൈനറായോ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നീ മേഖലകളിലോ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.
തസ്തികയുടെ പേര് : അസോസിയേറ്റ് വെബ് ഡെവലപ്പർ
യോഗ്യത: കംപ്യൂട്ടർ സയൻസിലോ മറ്റ് അനുബന്ധ വിഷയങ്ങളിലോ ബിടെക്ക്. വെബ്സൈറ്റ് ഡെവലപ്പറായി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
തസ്തികയുടെ പേര് : അസോസിയേറ്റ് ആപ്പ് ഡെവലപ്പർ (ഐ.ഒ.എസ്)
യോഗ്യത: കംപ്യൂട്ടർ സയൻസിലോ അനുബന്ധ വിഷയങ്ങളിലോ ബി.ടെക്. ഐഒഎസ് ആപ്പ് ഡെവലപ്പറായി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
തസ്തികയുടെ പേര് : അസോസിയേറ്റ് ആപ്പ് ഡെവലപ്പർ (ആൻഡ്രോയിഡ്)
യോഗ്യത: കംപ്യൂട്ടർ സയൻസിലോ അനുബന്ധ വിഷയങ്ങളിലോ ബി.ടെക്. ഐഒഎസ്/ആൻഡ്രോയിഡ് ആപ്പ് ഡെവലപ്പറായി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
തസ്തികയുടെ പേര് : അസോസിയേറ്റ് സപ്പോർട്ട് എൻജിനിയർ
യോഗ്യത: കംപ്യൂട്ടർ സയൻസിലോ അനുബന്ധ വിഷയങ്ങളിലോ ബി.ടെക്കും ആമസോൺ ക്ലൗഡ് സർട്ടിഫിക്കേഷനും. ലിനക്സ് അധിഷ്ഠിത സെർവറുകളിലും ക്ലൗഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : അസോസിയേറ്റ് ക്യു.എ എൻജിനിയർ
യോഗ്യത: കംപ്യൂട്ടർ സയൻസിലോ അനുബന്ധ വിഷയങ്ങളിലോ ബി.ടെക്. ടെസ്റ്റ് എൻജിനിയർ/ വെബ്സൈറ്റ് ഡെവലപ്പർ തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
careers.mathrubhumi.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി careers.mathrubhumi.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 25
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |