Government JobsJob NotificationsLatest UpdatesNursing/Medical Jobs
എയിംസിൽ 3803 നഴ്സിങ് ഓഫീസർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നഴ്സിങ് ഓഫീസർ റിക്രൂട്ട്മെൻറ് കോമൺ എലിജിബിലിറ്റി ടെസ്റ്റ് 2020 – ന് അപേക്ഷ ക്ഷണിച്ചു.
ഡൽഹി എയിംസിലേക്കും മറ്റ് പുതിയ എല്ലാ എയിംസിലുമുള്ള തസ്തികയിലായിരിക്കും നിയമനം.
പരസ്യ നമ്പർ : 106 / 2020.
Vacancy Details | |
---|---|
AIIMS New Delhi | 597 |
AIIMS Bhubaneswar | 600 |
AIIMS Deogarh | 150 |
AIIMS Gorakhpur | 100 |
AIIMS Jodhpur | 176 |
AIIMS Kalyani | 600 |
AIIMS Mangalagiri | 140 |
AIIMS Nagpur | 100 |
AIIMS Patna | 200 |
AIIMS Rae Bareli | 594 |
AIIMS Raipur | 246 |
AIIMS Rishikesh | 300 |
യോഗ്യത :
- ഇന്ത്യൻ നഴ്സിങ് കൗൺസിൽ / സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അംഗീകരിച്ച സ്ഥാപനത്തിലെ ബി.എസ്.സി ( ഓണറബിൾ ) നഴ്സിങ് /ബി.എസ്.സി നഴ്സിങ് ബിരുദം.
- അല്ലെങ്കിൽ ഇന്ത്യൻ നഴ്സിങ് കൗൺസിൽ / സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അംഗീകരിച്ച സ്ഥാപനത്തിലെ ബി.എസ്.സി ( പോസ്റ്റ് – സർട്ടിഫിക്കറ്റ് ) / പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് ബിരുദം.
- സ്റ്റേറ്റ് ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ് വൈഫ്സ് രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
OR
- ഇന്ത്യൻ നഴ്സിങ് കൗൺസിൽ / സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അംഗീകരിച്ച സ്ഥാപനത്തിലെ ജനറൽ നഴ്സിങ് മിഡ് വൈഫറി ഡിപ്ലോമ.
- സ്റ്റേറ്റ് / ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ് വൈഫ്സ് രജിസ്ട്രേഷൻ.
- 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- പ്രായപരിധി : 18-30 വയസ്സ്.
- ഒബി.സി വിഭാഗത്തിന് മൂന്നുവർഷവും എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് :
- പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
- മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് 200 ചോദ്യമുണ്ടാകും.
- പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്കുണ്ട്.
- പരീക്ഷയുടെ യോഗ്യതയായി ജനറൽ വിഭാഗത്തിന് 50 ശതമാനവും ഒ.ബി.സി വിഭാഗത്തിന് 45 ശതമാനവും എസ്.സി/എസ്.ടി വിഭാഗത്തിന് 40 ശതമാനവും മാർക്ക് വേണം.
- അപേക്ഷാഫീസ് 1500 രൂപയാണ്. എസ്.സി/ എസ്.ടി വിഭാഗത്തിന് 1200 രൂപയാണ്. ഭിന്നശേഷിവിഭാഗത്തിന് ഫീസില്ല.
- ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് വഴിയോ നെറ്റ് ബാങ്കിങ് വഴിയോ ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.aiimsexams.org എന്ന വെബ്സൈറ്റ് കാണുക.
രേഖകളോ അപേക്ഷാഫോമിൻറ പകർപ്പോ എവിടേക്കും അയയ്ക്കേണ്ടതില്ല.
രജിസ്ട്രേഷൻ സ്ലിപ്പ് പേമെൻറ് രേഖയായി സൂക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |