പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ ജോലി നേടാൻ സുവർണ്ണാവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 13

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ നേരിട്ടോ/തപാൽ/ഇമെയിൽ മാർഗ്ഗമോ സമർപ്പിക്കാം
പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓
തസ്തികയുടെ പേര് : ഓവർസിയർ (സിവിൽ) – കോട്ടയം
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ
- സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന.
- ഇടുക്കി ജില്ലക്കാർക്ക് മുൻഗണന.
പ്രായപരിധി : 59 വയസ്സ്
ശമ്പളം : 19,000 രൂപ
തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) – കോഴിക്കോട്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ B.Tech
പ്രായപരിധി : 59 വയസ്സ്
ശമ്പളം : 22,500 രൂപ
തസ്തികയുടെ പേര് : ക്യാഷ് കൗണ്ടർ അസിസ്റ്റന്റ് – കോഴിക്കോട്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- പത്താം ക്ലാസ് വിജയിച്ചിരിക്കണം.,
- കമ്പ്യൂട്ടർ പരിജ്ഞാനം .
ശമ്പളം : 19,000 രൂപ
തസ്തികയുടെ പേര് : അറ്റൻഡർ – കോഴിക്കോട്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : പത്താം ക്ലാസ്.
ശമ്പളം : 16,500 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ഫെബ്രുവരി 13 വൈകിട്ട് 4 മണിക്ക് മുൻപായി
മാനേജിംഗ് ഡയറക്ടർ,
കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്. ആസ്ഥാന കാര്യാലയം,
ജനറൽ ആശുപത്രി ക്യാംപസ്,
റെഡ് ക്രോസ് റോഡ്,
തിരുവനന്തപുരം – 695 035 എന്ന മേൽവിലാസത്തിൽ നേരിട്ടോ,തപാൽ മാർഗ്ഗം എത്തിക്കുകയോ, mdkhrws2018@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ സമർപ്പിക്കുകയോ ചെയ്യേണ്ടതാണ്.
അപേക്ഷയോടപ്പം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൃത്യമായി ഉൾകൊള്ളിച്ചിരിക്കണം.
കൂടാതെ അപേക്ഷകരുടെ ഫോൺ നമ്പർ,ഇമെയിൽ ഐ.ഡി. എന്നിവയും അപേക്ഷയിൽ ചേർക്കണം.
വിശദവിവരങ്ങൾക്കായി www.khrws.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |