കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 95 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 07

നവി മുംബൈയിലെ കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 95 അവസരം.
വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനമായിരിക്കും.
പരസ്യവിജ്ഞാപന നമ്പർ : DR-2/CCI/2020.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി (മാർക്കറ്റിങ്)
- ഒഴിവുകളുടെ എണ്ണം : 05 (എസ്.സി-01 ,ഒ.ബി.സി-01 ,ഇ.ഡബ്ലൂ.എസ്-01 ,ജനറൽ -02)
- യോഗ്യത : അഗ്രി ബിസിനസ് മാനേജ്മെൻറ് /അഗ്രികൾച്ചർ എം.ബി.എ.
തസ്തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി (അക്കൗണ്ട്സ്)
- ഒഴിവുകളുടെ എണ്ണം : 06 (ഒ.ബി.സി-01 ,ഇ.ഡബ്ലൂ.എസ്-01 ,ജനറൽ -04)
യോഗ്യത :
- സി.എ/ സി.എം.എ/ ഫിനാൻസ് എം.ബി.എ/ എം.എം.എസ് / എം.കോം. അല്ലെങ്കിൽ തത്തുല്യ കൊമേഴ്സ് ബിരുദാനന്തര ബിരുദം.
തസ്തികയുടെ പേര് : ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ്
- ഒഴിവുകളുടെ എണ്ണം : 50 (എസ്.സി-08 ,എസ്.ടി-04 ,ഒ.ബി.സി-14 ,ഇ.ഡബ്ലൂ.എസ്-05 ,ജനറൽ -19)
- യോഗ്യത : അഗ്രികൾച്ചറിൽ ബി.എസ്.സി
തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ് (ജനറൽ)
- ഒഴിവുകളുടെ എണ്ണം : 20 (എസ്.സി-04 ,എസ്.ടി-01 ,ഒ.ബി.സി-05 ,ഇ.ഡബ്ലൂ.എസ്-02 ,ജനറൽ -08)
- യോഗ്യത : അഗ്രികൾച്ചറിൽ ബി.എസ്.സി.
തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ് (അക്കൗണ്ട്സ്)
- ഒഴിവുകളുടെ എണ്ണം : 14 (എസ്.സി-02 ,എസ്.ടി-01 ,ഒ.ബി.സി-04 ,ഇ.ഡബ്ലൂ.എസ്-01,ജനറൽ -06)
- യോഗ്യത : ബി.കോം
പ്രായപരിധി : 30 വയസ്സ്.
എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് : പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
രാജ്യത്തെ 11 കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും.
കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല.
പരീക്ഷയുടെ വിശദമായ സിലബസ് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cotcorp.org.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് 1500 രൂപ.
എസ്.സി / എസ്.ടി/ വിമുക്തഭടൻ ഭിന്നശേഷി വിഭാഗത്തിന് 500 രൂപ.
ഓൺലൈനായി ഫീസടയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 07.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |