എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 180 ജൂനിയർ എക്സിക്യൂട്ടീവിന്റെ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 2

പൊതുമേഖലാ സ്ഥാപനമായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യൂട്ടീവിന്റെ 180 ഒഴിവ്.
നേരിട്ടുള്ള നിയമനമാണ്.
2019 – ലെ ഗേറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
തസ്തികയുടെ പേര് : ജൂനിയർ എക്സിക്യൂട്ടീവ്
സിവിൽ :
- ഒഴിവുകൾ : 15 ( ജനറൽ – 8 , ഇ.ഡബ്ലൂ.എസ് – 1 , ഒ.ബി.സി – 2 , എസ്.സി – 1 , എസ്.ടി – 2 , ഭിന്നശേഷി – 1 ).
- യോഗ്യത : 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് / ടെക്നോളജി ബിരുദം.
ഇലക്ട്രിക്കൽ :
- ഒഴിവുകൾ : 15 ( ജനറൽ -10 , ഇ.ഡബ്ലൂ.എസ് – 1 , ഒ.ബി.സി – 1 , എസ്.സി – 1 , എസ്.ടി – 1 , ഭിന്നശേഷി -1 ).
- യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ ടെക്നോളജി / എൻജിനീയറിങ് ബിരുദം.
ഇലക്ട്രോണിക്സ് :
- ഒഴിവുകൾ : 150 ( ജനറൽ – 60 , ഇ.ഡബ്ലൂ.എസ് – 15 , ഒ.ബി.സി – 45 , എസ്.സി – 19 , എസ്.ടി – 11 )
- യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രോണിക്സ് / ടെലികമ്യൂണിക്കേഷൻസ് / ഇലക്ട്രോണിക്സ് സ്പെഷ്യലൈസ് ചെയ്ത ഇലക്ട്രിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ ടെക്നിക്കൽ ബിരുദം.
പ്രായപരിധി : 27 വയസ്സ്.
ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് :
ഗേറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ രേഖകളുടെ
പരിശോധനയ്ക്കായി ഡൽഹിയിലെ കോർപ്പറേറ്റ് ഓഫീസിലേക്ക് ക്ഷണിക്കപ്പെടും.
രേഖാപരിശോധനയുടെ അടിസ്ഥാനത്തിലാണ് അവസാനവട്ട ഷോർട്ട് ലിസ്റ്റ്
തയ്യാറാക്കപ്പെടുന്നത് .
അപേക്ഷാഫീസ് : 300 രൂപയാണ്.
എസ്.സി / എസ്.ടി / ഭിന്നശേഷി / വനിതകൾ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായി ഫീസടയ്ക്കണം.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.aai.aero എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 2.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |