റെയർ എർത്ത്സിൽ 92 ഒഴിവ് : മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ റെയർ എർത്ത്സിൽ 92 ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
റഗുലർ നിയമനമായിരിക്കും.
വിവിധ പ്രോജക്ട്/യൂണിറ്റ് ഓഫീസിലായിരിക്കും അവസരം.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഗ്രാജുവേറ്റ് ട്രെയിനി (ഫിനാൻസ്)
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : സി.എ. ഇന്റർമീഡിയറ്റ്/സി.എം.എ ഇന്റർമീഡിയറ്റ്/കൊമേഴ്സ് ബിരുദം.
- പ്രായപരിധി : 26 വയസ്സ്.
തസ്തികയുടെ പേര് : ഗ്രാജുവേറ്റ് ട്രെയിനി (എച്ച്.ആർ)
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം.
- പ്രായപരിധി : 26 വയസ്സ്.
തസ്തികയുടെ പേര് : ഡിപ്ലോമ ട്രെയിനി (ടെക്നികൽ) (മൈനിങ്/കെമിക്കൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ സിവിൽ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ)
- ഒഴിവുകളുടെ എണ്ണം : 19
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
- പ്രായപരിധി : 26 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ സൂപ്പർവൈസർ (രാജ്ഭാഷ)
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ഹിന്ദി ബിരുദാനന്തരബിരുദം, ബിരുദതലത്തിൽ ഇംഗ്ലീഷ് കംപൽസറി/ഇലക്ടീവായി പഠിച്ചിരിക്കണം. അല്ലെങ്കിൽ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം, ഹിന്ദി ബിരുദതലത്തിൽ കംപൽസറി/ഇലക്ടീവായി പഠിച്ചിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : പേഴ്സണൽ സെക്രട്ടറി
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം. ഇംഗ്ലീഷ് കംപൽസറി ഇലക്ടീവായി ബിരുദതലത്തിൽ പഠിച്ചിരിക്കണം. സ്റ്റെനോഗ്രഫി അറിഞ്ഞിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം വേണം. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ട്രേഡ്സ്മാൻ ട്രെയിനി (ഐ.ടി.ഐ) (ഫിറ്റർ/ഇലക്ട്രീഷ്യൻ/അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് ഇൻസ്ട്രുമെന്റേഷൻ)
- പ്രായപരിധി : 56 വയസ്സ്
- യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.എൻ.എ.സി ഉണ്ടായിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഇലക്ട്രീഷ്യൻ ട്രേഡിൽ അംഗീകൃത ലൈസൻസുണ്ടായിരിക്കണം.
- പ്രായപരിധി : 35 വയസ്സ്.
വയസ്സിളവ് : എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും.
തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
വിശദമായ സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.irel.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 07.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |