റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ലിമിറ്റഡ് (ഇർകോൺ) 34 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.
പരസ്യവിജ്ഞാപനനമ്പർ: C-6/2021.
- ഛത്തീസ്ഗഢ്,
- രാജസ്ഥാൻ,
- ഉത്തർപ്രദേശ്,
- അസം
- വെസ്റ്റ്ബംഗാൾ എന്നിവിടങ്ങളിലാണ് നിയമനം.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : വർക്സ് എൻജിനീയർ/ ഇലക്ട്രിക്കൽ
ഒഴിവുകളുടെ എണ്ണം : 21
യോഗ്യത :
- 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ഫുൾടൈം
ബിരുദം. - ഒരുവർഷത്തെ ഇലക്ട്രിക്കൽ കൺസ്ട്രക്ഷൻ വർക്ക് പ്രവൃത്തിപരിചയം.
പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : സൈറ്റ് സൂപ്പർവൈസർ/ഇലക്ട്രിക്കൽ
ഒഴിവുകളുടെ എണ്ണം : 13
യോഗ്യത :
- 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ഫുൾ ടൈം ഡിപ്ലോമ.
- ഒരു വർഷത്തെ ഇലക്ട്രിക്കൽ കൺസ്ട്രക്ഷൻ വർക്ക് പ്രവൃത്തിപരിചയം.
പ്രായപരിധി : 30 വയസ്സ്.
വിശദവിവരങ്ങൾക്കായി www.ircon.org എന്ന വെബ്സൈറ്റ് കാണുക.
തിരഞ്ഞെടുപ്പ് : അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്
അഭിമുഖം വിവിധ കേന്ദ്രങ്ങളിലായാണ് നടക്കുക.
വർക്സ് എൻജിനീയർ തസ്തികയിലെ തത്സമയ അഭിമുഖം ഓഗസ്റ്റ് 25-നും സൈറ്റ് സൂപ്പർവൈസർ തസ്തികയിലെ അഭിമുഖം ഓഗസ്റ്റ് 27-നും നടക്കും.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |