ഇർകോണിൽ 32 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13

റെയിൽവേ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ലിമിറ്റഡിൽ (ഇർകോൺ) അപ്രൻറിസ്ഷിപ്പിന് അവസരം.

വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന പ്രോജക്ടുകളിലാണ് അവസരം.

ഒരുവർഷമാണ് കാലാവധി.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


ഗ്രാജുവേറ്റ് അപ്രൻറിസ് :

യോഗ്യത : എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സ്ഥാപനത്തിൽനിന്ന് / സർവകലാശാലയിൽനിന്ന് ബന്ധപ്പെട്ട വിഷയത്തിൽ നേടിയ എൻജിനീയറിങ് /ടെക്നോളജി ബിരുദം.

സ്റ്റൈപ്പെൻഡ് : 10,000 രൂപ.


ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രൻറിസ് :

യോഗ്യത : എ.ഐ.സി.ടി.ഇ.യുടെയോ സ്റ്റേറ്റ് ടെക്നിക്കൽ എജുക്കേഷൻ ബോർഡിന്റെയോ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് /സർവകലാശാലയിൽനിന്ന് ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിങ് /ടെക്നോളജി ഫുൾടൈം ഡിപ്ലോമ.

സ്റ്റൈപ്പെൻഡ് : 8500 രൂപ.


അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക് www.ircon.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version