സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ്, ഡിസൈനർ ഒഴിവ്
ഒക്ടോബർ 25 വരെ അപേക്ഷിക്കാം
IPRD Notification 2023 for Social Media Creative Assistant and Designer Post : ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് (Information Public Relations Department Kerala) മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ ഒക്ടോബർ 25 നകം www.careers.cdit.org യിലൂടെ ഓൺലൈനായി സമർപ്പിക്കാം.
ഒഴിവിന്റെ വിശദംശങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ്
യോഗ്യത : ബിരുദവും ജേണലിസത്തിൽ ബിരുദാനന്തര ബിരുദം/ PG ഡിപ്ലോമ, മൊബൈൽ ജേണലിസത്തിലെ അറിവ്, മാധ്യമപ്രവർത്തനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തിപരിചയം, സോഷ്യൽ മീഡിയ പ്രവർത്തി പരിചയം അഭികാമ്യം.
തസ്തികയുടെ പേര് : ഡിസൈനർ
യോഗ്യത : പ്ലസ് ടു, ഡിസൈനിങ്ങിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം. ഡിസൈനിങ് സോഫ്റ്റ്‌വെയറുകളിൽ അറിവ്, ആശയം ലഭിച്ചാൽ സ്വന്തമായി ഡിസൈൻ ചെയ്യാനുള്ള പരിജ്ഞാനം അനിവാര്യം, വീഡിയോ എഡിറ്റിംഗിൽ പരിചയമുള്ളവർക്ക് മുൻഗണന.
ഒഴിവുകളുടെ എണ്ണം
- സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ് വിഭാഗത്തിൽ 20 ഒഴിവുകളും,
- ഡിസൈനർ വിഭാഗത്തിൽ നാല് ഒഴിവുകളുമാണ് ആകെയുള്ളത്.
പ്രായപരിധി : 18 വയസ്സ് മുതൽ 40 വയസ്സ്
സാലറി :
- സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റിന്റെ പ്രതിമാസ വേതനം 20,000 രൂപയും,
- ഡിസൈനർമാരുടെ പ്രതിമാസ ശമ്പളം 24000 രൂപയും ആണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷകന്റെ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, തിരിച്ചറിയൽ രേഖ, സി.വി എന്നിവ അപേക്ഷയിൽ ഉൾപ്പെടുത്തണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 ഒക്ടോബർ 25
യോഗ്യത, ഒഴിവുകൾ തുടങ്ങിയ വിശദാംശങ്ങൾ https://careers.cdit.org/ ൽ ലഭ്യമാണ്.
Note : ഓൺലൈനിലൂടെ അല്ലാതെ മറ്റു മാർഗങ്ങളിലൂടെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
Important Links | |
---|---|
Notification | Click Here |
Apply Online & More Info | Click Here |