ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ടെക്നിക്കൽ/ നോൺ ടെക്നിക്കൽ അപ്രന്റിസിന്റെ 404 ഒഴിവ്. ബംഗാൾ, ബീഹാർ, ഒഡിഷ, അസം, ജാർഖണ്ഡ് എന്നിവ ഉൾപ്പെടുന്ന ഈസ്റ്റേൺ റീജിയനാലാണ് അവസരം.
12 / 15 മാസത്തെ പരിശീലനമാണ്.
ഏപ്രിൽ 10 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
അപേക്ഷിക്കാൻ വേണ്ട യോഗ്യത:
ട്രേഡ് അപ്രന്റിസ് (ഫിറ്റർ / ഇലക്ട്രീഷ്യൻ / ഇലക്ട്രോണിക് മെക്കാനിക്/ മെഷിനിസ്റ് ): മെട്രിക്കും ബന്ധപ്പെട്ട ട്രേഡിൽ റഗുലർ ഫുൾടൈം ഐടിഐയും (എൻസിവിടി / എസ് സി ടി അംഗീകൃതം ).
ടെക്‌നീഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റഷന്/ സിവിൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ്): ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ റഗുലർ ഫുൾ ടൈം ത്രിവത്സര ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): കുറഞ്ഞത് മൊത്തം 50% മാർക്കോടെ റഗുലർ ഫുൾടൈം ബിരുദം.
ട്രേഡ് അപ്രന്റിസ് – ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): കുറഞ്ഞത് മൊത്തം 50% മാർക്കോടെ പ്ലസ്ടു/തത്തുല്യം .
ട്രേഡ് അപ്രന്റിസ് – ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ ): കുറഞ്ഞത് മൊത്തം 50% മാർക്കോടെ പ്ലസ്ടു / തത്തുല്യം, ‘ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ’ സ്കിൽ സർട്ടിഫിക്കറ്റ് ( എസ് സി / എസ് ടി/ഭിന്നശേഷിക്കാർക് 45% മാർക്ക് മതി ).
പ്രായപരിധി: 31.03.2020 നു 18 -24 . അർഹരായവർക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
കൂടുതൽ വിവരങ്ങൾക് സന്ദർശിക്കേണ്ട വെബ്സൈറ്റ് : www.iocl.com