ഇന്റലിജൻസ് ബ്യൂറോയിൽ 226 അസി.ടെക്നിക്കൽ ഓഫീസർ ഒഴിവ്

തിരഞ്ഞെടുപ്പ് ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ

Intelligence Bureau Recruitment 2024 : ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്- II (ടെക്നിക്കൽ) തസ്തികകളിലേക്കായി നടത്തുന്ന 2023 – ലെ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ 79 ഒഴിവും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ 147 ഒഴിവുമാണുള്ളത്.

എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.

ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

ശമ്പളസ്കെയിൽ : 44,900- 1,42,400 രൂപ.

യോഗ്യത : ബി.ഇ./ബി.ടെക്. (ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്) അല്ലെങ്കിൽ, എം.എസ്.സി.(സയൻസ് വിത്ത് ഇലക്ട്രോണിക്സ്/ ഫിസിക്സ് വിത്ത് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്). അല്ലെങ്കിൽ, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റർ ബിരുദം.

അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ 2021, 2022, 2023 വർഷങ്ങളിൽ ഗേറ്റ് യോഗ്യത നേടിയവരായിരിക്കണം.

പ്രായം : 12.01.2024 – ന് 18-27 വയസ്സ്.

നിയമനം രാജ്യത്ത് എവിടെയുമാവാം. അതിനാൽ, അപേക്ഷകർ രാജ്യത്ത് എവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.

തിരഞ്ഞെടുപ്പ്: ഒഴിവുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പേരെ ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടർന്ന്, അഭിമുഖം നടത്തിയാവും തിരഞ്ഞെടുപ്പ്.പഠനവിഷയത്തിലുള്ള അറിവും ആശയവിനിമയശേഷിയുമാണ് അഭിമുഖത്തിൽ പരിശോധിക്കുക.

ഫീസ് : വനിതകൾക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും 100 രൂപയും മറ്റുള്ളവർക്ക് 200 രൂപയുമാണ് ഫീസ്. ഓൺലൈനായോ ജനറേറ്റ് ചെയ്ത എസ്.ബി.ഐ. ചലാൻ മുഖേനയോ ഫീസടയ്ക്കാം.

അപേക്ഷ : ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.mha.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 12.

Important Links
Official Notification Click Here
Apply Online Click Here

IB Intelligence Bureau Recruitment 2024 for ACIO-II/Technical | 226 Posts | Last Date: 12 January 2024


IB Intelligence Bureau Recruitment 2024- The Intelligence Bureau has announced notification for the Assistant Central Intelligence Officer Grade-II/Technical post. Candidates with the qualification of B.E/B.Tech/M.Sc/MCA are eligible for this post. There are 226 openings for this post. Interested and eligible candidates can apply online for Intelligence Bureau Jobs on or before 12 January 2024. The detailed eligibility and selection process of IB Jobs are explained below;

IB Intelligence Bureau Recruitment 2024 for ACIO-II/Technical


Job Summary

Job Role ACIO-II/Technical
Job Type Central Govt Jobs
Qualification B.E/B.Tech/M.Sc/MCA
Total vacancies 226 Posts
Experience Freshers
Salary Rs. 44,900 – 1,42,400/-
Job Location Across India
Application Starting Date 23 December 2023
Last Date 12 January 2024

Detailed Eligibility-Intelligence Bureau Jobs


Educational Qualification: 

Assistant Central Intelligence Officer Grade-II/Technical – Group ‘C’

Candidates must have achieved qualifying cut-off marks in GATE 2021 or 2022 or 2023 in Electronics & Communication (GATE code: EC) or Computer Science & Information Technology (GATE code:CS) along with

Age limit (As on 12 January 2024): 18- 27 Years

Age relaxation: 

Salary: Level 7 (R5.44,900-1,42,400) in the pay matrix plus admissible Central Govt allowances.

On Initial appointment, the following pay and allowances is admissible:

No of vacancies: 226 Posts

Selection Process of Intelligence Bureau Jobs:

Application Fees of IB Jobs:

Application Fees mode: The application form is integrated with the payment gateway & payment can be made through Debit Cards (RuPayNisa/MasterCard/Maestro), Credit Cards, Internet Banking, UPI, SBI challan etc

How to apply for IB Intelligence Bureau Recruitment 2024?

Interested and eligible candidates can apply online from 23 December 2023 to 12 January 2024 (11.55 PM)

Important Dates of IB Jobs:

Important Links

Official Notification Click Here
Apply Online Click Here

Exit mobile version