ഐ.ബിയിൽ 2000 അസിസ്റ്റൻറ് സെൻട്രൽ ഇൻറലിജൻസ് ഓഫീസർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 09
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇൻറലിജൻസ് ബ്യൂറോയിൽ അസിസ്റ്റൻറ് സെൻട്രൽ ഇൻറലിജൻസ് ഓഫീസർ ഗ്രേഡ് II / എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
2000 ഒഴിവുകളാണുള്ളത്.
ആദ്യഘട്ട പരീക്ഷയ്ക്ക് കേരളത്തിൽ ഏഴ് കേന്ദ്രങ്ങളുണ്ട്.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത :
- ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായപരിധി : 18-27 വയസ്സ്.
എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷത്തെയും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷത്തെയും വയസ്സിളവുണ്ട്.
വിധവകൾ , വിവാഹമോചനം നേടിയവരും പുനർവിവാഹിതരാകാത്തതുമായ സ്ത്രീകൾ എന്നിവർക്ക് 35 വയസ്സുവരെ അപേക്ഷിക്കാം.
ഈ വിഭാഗത്തിൽപെട്ട സ്ത്രീകളിലെ എസ്.സി/ എസ്.ടി ഉദ്യോഗാർഥികൾക്ക് 40 വയസ്സുവരെയും അപേക്ഷിക്കാൻ സാധിക്കും.
മികച്ച നേട്ടങ്ങളുണ്ടാക്കിയ കായികതാരങ്ങൾക്ക് അഞ്ചുവർഷത്തെ വയസ്സിളവുണ്ട്.
ഭിന്നശേഷിക്കാർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.
പരീക്ഷ :
മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.
ആദ്യഘട്ടം ഓൺലൈൻ പരീക്ഷയാണ്.
100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാകുക.
ആകെ 100 മാർക്ക്.
ഒരു മണിക്കൂറാണ് പരീക്ഷാസമയം.
ജനറൽ അവയർനസ് , ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് , ന്യൂമറിക്കൽ / അനലറ്റിക്കൽ/ ലോജിക്കൽ എബിലിറ്റി ആൻഡ് റീസണിങ് , ഇംഗ്ലീഷ് ഭാഷ , ജനറൽ സ്റ്റഡീസ് എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായി സിലബസിനെ തിരിച്ചിട്ടുണ്ട്.
ഓരോ വിഭാഗത്തിൽനിന്നും 20 ചോദ്യങ്ങൾ വീതമാണുണ്ടാകുക.
തെറ്റായ ഉത്തരത്തിന് നാലിലൊന്ന് മാർക്ക് നഷ്ടപ്പെടും.
ഓൺലൈൻ പരീക്ഷയിൽ ജനറൽ വിഭാഗക്കാർക്ക് 35 ആണ് കട്ട് ഓഫ് മാർക്ക്.
ഒ.ബി.സി/ ഇ.ഡബ്ലൂ.എസ് വിഭാഗക്കാർ കുറഞ്ഞത് 34 മാർക്കും എസ്.സി/ എസ്.ടി വിഭാഗക്കാർ 38 മാർക്കും നേടണം.
വിമുക്തഭടന്മാരെ ഇക്കാര്യത്തിൽ പ്രത്യേക വിഭാഗമായി പരിഗണിക്കില്ല.
ഓൺലൈൻ പരീക്ഷയിൽ കട്ട് ഓഫിന് മുകളിൽ മാർക്ക് നേടുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും.
ആകെ ഒഴിവിൻ 10 മടങ്ങ് പേരെയാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുക.
ഇവർക്ക് രണ്ടാം ഘട്ട പരീക്ഷയെഴുതാം.
രണ്ടാംഘട്ട പരീക്ഷ വിവരണാത്മകമായിരിക്കും.
ആകെ 50 മാർക്ക്.
പരീക്ഷാസമയം ഒരു മണിക്കൂർ.
30 മാർക്കിന്റെ എസ്സേയും 20 മാർക്കിന്റെ ഇംഗ്ലീഷ് കോംപ്രിഹെൻഷൻ ആൻഡ് പ്രിസൈസ് റൈറ്റിങ്ങുമാണുണ്ടാകുക.
ഏറ്റവും കുറഞ്ഞത് 17 മാർക്കെങ്കിലും ഇതിൽ നേടിയവരെ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കൂ.
ഒന്ന് , രണ്ട് ഘട്ടങ്ങളിലെ പരീക്ഷയുടെ ആകെ മാർക്കിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പെട്ടിക തയ്യാറാക്കും.
ആകെ ഒഴിവിന്റെ അഞ്ച് ഇരട്ടിപ്പേരെയാണ് ഈ ചുരുക്കപ്പെട്ടികയിൽ ഉൾപ്പെടുത്തുക.
ഇവർക്കായി മൂന്നാംഘട്ടത്തിൽ അഭിമുഖമുണ്ടാകും.
അതിന് 100 മാർക്കാണ്.
അപേക്ഷകരുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ കട്ട് ഓഫ് മാർക്കുകളിൽ വ്യത്യാസമുണ്ടായേക്കാം.
മൂന്ന് ഘട്ടങ്ങളിലെയും മാർക്ക് പരിഗണിച്ചതിനുശേഷം ഉദ്യോഗാർഥികളുടെ പട്ടിക തയ്യാറാക്കും.
ഇവരുടെ സ്വഭാവം , ആരോഗ്യം എന്നിവ പരിശോധിച്ചതിനു ശേഷമായിരിക്കും നിയമനം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായാണ് നൽകേണ്ടത്.
വിശദവിവരങ്ങളും അപേക്ഷ അയയ്ക്കാനുള്ള ലിങ്കും www.mha.gov.in , www.ncs.gov.in എന്നീ വെബ്സൈറ്റുകളിലുണ്ട്.
കേരളത്തിൽ എറണാകുളം , കണ്ണൂർ , കൊല്ലം , കോട്ടയം , കോഴിക്കോട് , തിരുവനന്തപുരം, തൃശ്ശൂർ എന്നിങ്ങനെ ഏഴ് കേന്ദ്രങ്ങളാണ് ഓൺലൈൻ പരീക്ഷയ്ക്കുള്ളത്.
അപേക്ഷയിൽ അനുയോജ്യമായ മൂന്ന് കേന്ദ്രങ്ങൾ സൂചിപ്പിക്കാം.
ഫോട്ടോഗ്രാഫും ഒപ്പും അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.
35 മി.മീ. x 45 മി.മീ. അളവിലും 50-100 കെ.ബി. സൈസിലുള്ള പുതിയ ഫോട്ടോയാണ് അപ്ലോഡ് ചെയ്യേണ്ടത്.
ഒപ്പ് 50-100 കെ.ബി. സൈസിലുള്ള ഫയലായിട്ടാണ് സ്കാൻ ചെയ്യേണ്ടത്.
ഉദ്യോഗാർഥികൾ പരീക്ഷാഫീസും റിക്രൂട്ട്മെൻറ് പ്രോസസിങ് ചാർജും അപേക്ഷയ്ക്കൊപ്പം ഓൺലൈനായി അടയ്ക്കണം.
റിക്രൂട്ട്മെൻറ് പ്രോസസിങ് ചാർജ് 500 രൂപയാണ്.
പരീക്ഷാഫീസ് 100 രൂപ (ബാങ്ക് ചാർജുകൾ ബാധകം).
വനിതകൾ , എസ്.സി , എസ്.ടി. വിഭാഗക്കാർ എന്നിവർ പരീക്ഷാഫീസ് അടയ്ക്കേണ്ടതില്ല.
പക്ഷേ , റിക്രൂട്ട്മെൻറ് പ്രോസസിങ് ചാർജ് ഇവർക്കും ബാധകമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 09.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |