Engineering JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs
ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അവസരം
ഫോറസ്റ്റ് റിസർച്ച് :
പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് ഒഴിവുകളുണ്ട്.
ആറുമാസത്തേക്കുള്ള നിയമനമാണ്.
പ്രോജക്ട് ഫെലോ :
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എസ്.ഡബ്ല്യൂ , പ്രവൃത്തിപരിചയം അഭിലഷണീയം.
- ശമ്പളം : 22,000 രൂപ.
റിസർച്ച് അസോസിയേറ്റ് :
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ( അക്കൗണ്ടിങ് ഫിനാൻസ് ) ഒന്നാം ക്ലാസോടെ ബിരുദാനന്തരബിരുദം.
- ശമ്പളം : 27,000 രൂപ.
അപേക്ഷയും ബയോഡാറ്റയും administration@kfri.res.in എന്ന ഇ – മെയിലിലേക്കയയ്ക്കണം.
അപേക്ഷാഫോമും വിശദവിവരങ്ങളും www.kfri.res.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 3.
എൻ.ഐ.ടി :
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ രണ്ട് ഒഴിവുകളുണ്ട്.
ഒരുവർഷത്തെ കരാർ നിയമനമാണ്.
പ്രോജക്ട് ഫെലോ :
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ എം.ടെക് / പിഎച്ച്.ഡി , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- ശമ്പളം : 16,000 രൂപ.
ടെക്നിക്കൽ അസിസ്റ്റൻറ് :
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ടെക് / എം.ടെക്.
- ശമ്പളം : 12,000 രൂപ.
അപേക്ഷാഫോമും വിശദവിവരങ്ങളും www.nitc.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷയും ആവശ്യമായ രേഖകളും പി.ഡി.എഫ് ഫയലാക്കി hodeed@nitc.ac.in എന്ന ഇ – മെയിലിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 1.
Important Links | |
---|---|
Official Notification For Project Fellow & Research Associate | Click Here |
Official Notification For NIT Kozhikode | Click Here |