സംസ്ഥാന റവന്യൂ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ (ഐ.എൽ.ഡി.എം.) മീഡിയ സെൽ, ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ, റിവർ മാനേജ്മെന്റ് സെന്റർ, ഐ.ഇ.സി. പ്രവർത്തനങ്ങൾ എന്നിവിടങ്ങളിൽ ദിവസവേതന കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒൻപത് ഒഴിവാണുള്ളത്.
- പ്രൂഫ്റീഡർ,
- ഇന്റേൺഷിപ് (പ്രിന്റ്/വീഡിയോ ജേണലിസം),
- ഫോട്ടോഗ്രാഫിക് അറ്റൻഡർ,
- പ്രോജക്ട് അസോസിയേറ്റ്,
- പ്രോജക്ട് അസോസിയേറ്റ് (ജിയോളജി),
- പ്രോജക്ട് അസോസിയേറ്റ് (എൻവയോൺമെന്റൽ സയൻസ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
ഒരുവർഷത്തേക്കാണ് നിയമനം.
തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം എന്നിവ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പ്രൂഫ് റീഡർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസിലുള്ള പി.ജി/പി.ജി. ഡിപ്ലോമയും സമാനമേഖലയിൽ ഒരുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവും.
- ശമ്പളം : പ്രതിമാസം 25,000 രൂപ.
തസ്തികയുടെ പേര് : ഇന്റേൺഷിപ് (പ്രിന്റ്/വീഡിയോ ജേണലിസം)
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : അംഗീകൃത സർവകലാശാലാ ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസിലുള്ള പി.ജി/പി.ജി. ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം.
- ശമ്പളം : പ്രതിമാസം 10,000 രൂപ.
- സൗജന്യ താമസസൗകര്യവും ലഭിക്കും.
തസ്തികയുടെ പേര് : ഫോട്ടോഗ്രാഫിക് അറ്റൻഡർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പ്ലസ്ടു വിജയം. സമാനമേഖലയിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
- ശമ്പളം : 10,000 രൂപ.
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : അംഗീകൃത സർവകലാശാലയിൽനിന്നുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് ബിരുദാനന്തരബിരുദം.
- സ്റ്റൈപെൻഡ് : 20,000 രൂപ.
- സൗജന്യ താമസസൗകര്യം ലഭിക്കും.
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് (ജിയോളജി)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ജിയോളജി ബിരുദാനന്തരബിരുദം.
- സ്റ്റൈപെൻഡ് : 20,000 രൂപ.
- സൗജന്യ താമസ സൗകര്യവും ലഭിക്കും.
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് (എൻവയോൺമെന്റൽ സയൻസ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : അംഗീകൃത സർവകലാശാലയിൽനിന്നുള്ള എൻവയോൺമെന്റൽ ബിരുദം.
- സ്റ്റൈപെൻഡ് : 20,000 രൂപ.
- സൗജന്യ താമസസൗകര്യം ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾക്ക് www.ildm.kerala.gov.in/en എന്ന വെബ്സൈറ്റ് കാണുക
ഇ-മെയിൽ : ildm.revenue@gmail.com
ഫോൺ : 0471 2365559, 98479 84527, 94467 02817, 98951 23377, 94964 06377.
അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 30.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |