പത്താം ക്ലാസ് /പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് പ്രോഡക്ടിവിറ്റിയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 11
റാഞ്ചിയിൽ ഇന്ത്യൻ കൗൺസിൽ ഫോർ ഫോറസ്ട്രി ആൻഡ് റീസേർച്ചിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് പ്രോഡക്ടിവിറ്റിയിൽ വിവിധ തസ്തികകളിലായി 20 ഒഴിവ്.
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
തസ്‌തികയുടെ പേര്,ഒഴിവുകളുടെ എണ്ണം,കാറ്റഗറി, യോഗ്യത,പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
- യോഗ്യത : പ്ലസ് ടു-വും ടൈപ്പിംഗ് പരിജ്ഞാനവും.
- പ്രായപരിധി : 18-27 വയസ്സ്
തസ്തികയുടെ പേര് : ഫോറസ്റ്റ് ഗാർഡ്
- ഒഴിവുകളുടെ എണ്ണം : 06 (ജനറൽ-5,ഒ.ബി.സി.-1)
- യോഗ്യത : സയൻസ് വിഷയത്തിൽ പ്ലസ് ടു പാസ്സായിരിക്കണം.
ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
കായികക്ഷമതാ പരീക്ഷയുണ്ട്.
സ്ത്രീകൾക്കും അപേക്ഷിക്കാം. - പ്രായപരിധി : 18-27 വയസ്സ്
തസ്തികയുടെ പേര് : മൾട്ടി ടാസ്‌കിങ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 11 (ജനറൽ-3,ഒ.ബി.സി.-6,എസ്.സി-2)
- യോഗ്യത : പത്താം ക്ലാസ് പാസ്സായിരിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.
- പ്രായപരിധി : 18-27 വയസ്സ്
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ifp.icfre.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസുണ്ട്.
300 രൂപയുടെ Director, Institute of Forest Productivity എന്ന പേരിൽ റാഞ്ചിയിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കാം.
എസ്.സി./എസ്.ടി./വനിതകൾ/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി വിജ്ഞാപനത്തിനോടപ്പം നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളും രണ്ട് ഫോട്ടോയും ഡിമാന്റ് ഡ്രാഫ്റ്റും സഹിതം
Forest Productivity,
Lalgutwa,Gumla Road,
N.H.-23 Ranchi – 835 303
എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 11
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |