ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്‌റ്റ്‌ ബയോഡൈവേഴ്സിറ്റിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : മെയ് 1

ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്‌റ്റ്‌ ബയോഡൈവേഴ്സിറ്റിയിൽ 8 ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ. ഫീൽഡ്/ലാബ് റിസർച്ച് വിഭാഗത്തിലാണ് അവസരം. തപാലിലൂടെ അപേക്ഷിക്കണം.

പരസ്യവിജ്ഞാപനനമ്പർ  1-156/IFB/TA/2019-20/1157.

യോഗ്യത- അഗ്രിക്കൾച്ചർ/ബോട്ടണി/ബയോടെക്നോളജി/മറൈൻ ബയോളജി ബിരുദം.

പ്രായപരിധി -21 -30 വയസ്സ്. ഒ.ബി.സി. വിഭാഗത്തിന് അഞ്ചുവർഷവും ,എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വർഷവും വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കായി ifb.icfre.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷിക്കാനായി  Director,Institute of Forest Biodiversity എന്ന പേരിൽ ഹൈദരാബാദിൽ മാറാൻ കഴിയുന്ന 300 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും (എസ്.സി./എസ്.ടി./വനിതകൾ എന്നിവർക്ക് ഫീസ് ഇല്ല) അപേക്ഷയും മറ്റു രേഖകളും സഹിതം  The Director, Institute of Forest Biodiversity, Dulapally,Kompally, S.O. Hyderabad- 500 100 എന്ന വിലാസത്തിലേക്ക് അയക്കുക.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : മെയ് 1

Exit mobile version