Bank jobsBanking/Insurance JobsEngineering JobsGovernment JobsJob NotificationsLatest Updates
IBPS വിജ്ഞാപനം
പൊതുമേഖലാ ബാങ്കുകളിൽ 1417 പ്രൊബേഷണറി ഓഫീസർ / മാനേജ്മെൻറ് ട്രെയിനി ഒഴിവുകൾ
വിവിധ പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ / മാനേജ്മെൻറ് ട്രെയിനി തസ്തികകളിലെ ഒഴിവുകളിലേക്ക് ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചു.
11 ബാങ്കുകളിലായി 1417 ഒഴിവുകളുണ്ട്.
ഒഴിവുകളുടെ പട്ടിക :
SL.No. |
Participating Organization |
SC |
ST |
OBC |
EWS |
UR |
Total |
Out of Which (PWBD) |
|||
HI | OC | VI | ID | ||||||||
1 | Bank of Baroda | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 0 |
2 | Bank of India | 110 | 55 | 198 | 74 | 297 | 734 | 8 | 7 | 7 | 7 |
3 | Bank of Maharashtra | 37 | 18 | 67 | 25 | 103 | 250 | 0 | 6 | 2 | 2 |
4 | Canara Bank | NR | NR | NR | NR | NR | NR | NR | NR | NR | NR |
5 | Central Bank of India | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 0 |
6 | Indian Bank | NR | NR | NR | NR | NR | NR | NR | NR | NR | NR |
7 | Indian Overseas Bank | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 0 | 0 |
8 | Punjab National Bank | NR | NR | NR | NR | NR | NR | NR | NR | NR | NR |
9 | Punjab & Sind Bank | 14 | 6 | 21 | 8 | 34 | 83 | 0 | 0 | 0 | 0 |
10 | UCO Bank | 35 | 10 | 14 | 35 | 256 | 350 | 7 | 4 | 4 | 29 |
11 | Union Bank of India | NR | NR | NR | NR | NR | NR | NR | NR | NR | NR |
Total | 196 | 89 | 300 | 142 | 690 | 1417 | 15 | 17 | 13 | 38 |
കാനറാ ബാങ്ക് , ഇന്ത്യൻ ബാങ്ക് , പഞ്ചാബ് നാഷണൽ ബാങ്ക് , യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിൽ തിരഞ്ഞെടുപ്പ് പൂർത്തിയാവുന്നതിനിടയിൽ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്.
യോഗ്യത :
- അംഗീകൃത ബിരുദം.
- രജിസ്ട്രേഷൻ സമയത്ത് അംഗീകൃത മാർക്ക് ഷീറ്റോ ഡിഗ്രി സർട്ടിഫിക്കറ്റോ ലഭിച്ചിരിക്കണം.
പ്രായപരിധി :
- 20-30 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട് ).
- എസ്.സി , എസ്.ടി വിഭാഗക്കാർ , വിമുക്തഭടന്മാർ എന്നിവർക്ക് അഞ്ചുവർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഒ.ബി.സി. വിഭാഗക്കാർക്ക് ( നോൺ ക്രീമിലെയർ ) മൂന്നുവർഷവുമാണ് ഇളവ്.
പരീക്ഷ
പ്രിലിമിനറി പരീക്ഷ :
- ആലപ്പുഴ , കണ്ണൂർ , കൊച്ചി , കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം , തൃശ്ശൂർ എന്നിവയാണ് കേരളത്തിലെ പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങൾ.
- ഓൺലൈൻ പ്രിലിമിനറി പരീക്ഷ ഒക്ടോബർ 3 , 10 , 11 തീയതികളിലായാണ് നടക്കുക.
- ഒരുമണിക്കൂർ ദൈർഘ്യമുള്ള ഓൺലെൻ പ്രിലിമിനറി പരീക്ഷയാണ് ആദ്യഘട്ടം.
ഇംഗ്ലീഷ് ഭാഷ , ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് , റീസണിങ് എബിലിറ്റി എന്നീ വിഭാഗങ്ങളിലായി ആകെ 100 മാർക്ക്. - മൂന്നുവിഭാഗത്തിലും ഐ.ബി.പി.എസ് നിശ്ചയിക്കുന്ന കട്ട് ഓഫ് മാർക്കിന് മുകളിൽ വരുന്നവർ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും.
Sr.No. | Name of Tests | No. of Questions | Maximum Marks | Medium of Exam | Time allotted for each test (Separately timed) |
1 | English Language | 30 | 30 | English | 20 minutes |
2 | Quantitative Aptitude | 35 | 35 | English and Hindi | 20 minutes |
3 | Reasoning Ability | 35 | 35 | English and Hindi | 20 minutes |
Total | 100 | 100 |
മെയിൻ പരീക്ഷ :
- മെയിൻ പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവുമാണ് കേന്ദ്രങ്ങൾ.
- മെയിൻ പരീക്ഷ നവംബർ 28 – നാണ്.
- ഓൺലൈൻ മെയിൻ പരീക്ഷയ്ക്ക് അഞ്ച് വിഭാഗങ്ങളാണുള്ളത്.
- റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് , ജനറൽ / ഇക്കോണമി ബാങ്കിങ് അവെയർനസ് , ഇംഗ്ലീഷ് ഭാഷ , ഡേറ്റ ആനാലിസിസ് ആൻഡ് ഇൻറർപ്രെറ്റേഷൻ , ഇംഗ്ലീഷ് ഭാഷ ( ലെറ്റർ റൈറ്റിങ് ആൻഡ് എസ്സേ ) എന്നീ വിഭാഗങ്ങളിലെ ചോദ്യങ്ങൾക്കായി ആകെ മൂന്നരമണിക്കൂർ സമയമാണ് ലഭിക്കുക.
Sr.No. | Name of Tests (NOT BY SEQUENCE) | No. of Questions | Maximum Marks | Medium of Exam | Time allotted for each test (Separately timed) |
1 | Reasoning & Computer Aptitude | 45 | 60 | English & Hindi | 60 minutes |
2 | General/ Economy/ Banking
Awareness |
40 | 40 | English & Hindi | 35 minutes |
3 | English Language | 35 | 40 | English | 40 minutes |
4 | Data Analysis & Interpretation | 35 | 60 | English & Hindi | 45 minutes |
TOTAL | 155 | 200 | 3 hours | ||
5 | English Language (Letter Writing & Essay) | 2 | 25 | English | 30 minutes |
അപേക്ഷാഫീസ് :
- 850 രൂപയാണ്.
- എസ്.സി. , എസ്.ടി. വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് 175 രൂപയാണ്.
ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. - ബാങ്ക് വിനിമയനിരക്ക് പ്രത്യേകമായുണ്ടാകും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ www.ibps.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകരുടെ ഫോട്ടോ , ഒപ്പ് , വിരലടയാളം , സ്വന്തം കൈയക്ഷരത്തിലെഴുതിയ
പ്രസ്താവന എന്നിവ അപേക്ഷിക്കുമ്പോൾ അപ്‌ലോഡ് ചെയ്യണം.
- I ,…………….( Name ) , hereby declare that all the information submitted by me in the application form is correct , true and valid . I will present the supporting documents as and when required എന്ന വാചകങ്ങളാണ് പ്രസ്താവനയായി സ്വന്തം കൈയക്ഷരത്തിൽ എഴുതി അപ്‌ലോഡ് ചെയ്യേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 26.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |