Government JobsJob NotificationsKerala Govt JobsLatest Updates
വിവരാവകാശ കമ്മീഷണർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ നിലവിലുള്ള ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ എന്നീ വിവരങ്ങൾ സഹിതം മാർച്ച് 15ന് വൈകിട്ട് അഞ്ചിനുമുൻപ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്നി വിലാസത്തിലോ അല്ലെങ്കിൽ gadcdn6@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ അയയ്ക്കണം.
വൈകിക്കിട്ടുന്ന അപേക്ഷ പരിഗണിക്കില്ല.
കൂടുതൽ വിവരങ്ങളും അപേക്ഷിക്കാനുള്ള പ്രൊഫോർമയും കേരള സർക്കാരിന്റെ വെബ്‌സൈറ്റ് www.gad.kerala.gov.in ൽ ലഭിക്കും.
ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ ആദ്യമേ ലഭിക്കാൻ www.jobsinmalayalam.com സന്ദർശിക്കുക