Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsErnakulamIT/Cyber JobsJobs @ KeralaLatest Updates

ഇൻഫോപാർക്കിൽ എക്സിക്യുട്ടീവ് ഒഴിവ്

സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 13

കൊച്ചിയിലെ ഇൻഫോപാർക്കിൽ സീനിയർ എക്സിക്യുട്ടീവ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • ലീഗൽ,
  • കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് ആൻഡ് കസ്റ്റമർ റിലേഷൻസ്,
  • നെറ്റ്-വർക്ക് ആൻഡ് സിസ്റ്റം അഡ്മിൻ (ഐ.ടി.) എന്നീ വിഭാഗങ്ങളിൽ ഓരോ ഒഴിവാണുള്ളത്.

അഞ്ചുവർഷത്തേക്കുള്ള കരാർ നിയമനമാണ്.

യോഗ്യത ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ലീഗൽ

  • യോഗ്യത : റഗുലർ/ ഫുൾടൈം എൽ.എൽ.ബി.യും ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ രണ്ടുവർഷത്തെ പരിചയവും.

തസ്തികയുടെ പേര് : കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് ആൻഡ് കസ്റ്റമർ റിലേഷൻ സ്

  • യോഗ്യത : ജേണലിസം, മാസ് കമ്യൂണിക്കേഷൻ/കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇംഗ്ലീഷ് സാഹിത്യം എന്നിവയിലൊന്നിൽ ബിരുദം/ ബിരുദാനന്തര ബിരുദം, ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പരിചയം.

തസ്തികയുടെ പേര് : നെറ്റ്-വർക്ക് ആൻഡ് സിസ്റ്റം അഡ്മിൻ (ഐ.ടി.)

  • യോഗ്യത : ബിരുദവും (കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്/ഐ.ടി.) ബന്ധപ്പെട്ട നെറ്റ് വർക്കിങ് സർട്ടിഫിക്കേഷനും രണ്ടുവർഷത്തെ പരിചയവും.

പ്രായപരിധി : 25-35 വയസ്സ്.

ശമ്പളം : 27,800 രൂപ മുതൽ 59,400 രൂപ വരെ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം , വിജ്ഞാപനത്തിൽ നല്കിട്ടുള്ള വിലാസത്തിൽ ലഭിക്കത്തക്ക വിധം അയക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം

Infopark, Park Centre,
Infopark Kochi P O,
Kakkanad,
Kochi 682 042,
Kerala, India.

വിശദവിവരങ്ങളും അപേക്ഷാഫോമും www. infopark.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 13

Important Links
Notification & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!