റായ്പൂരിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിന് കീഴിലുള്ള കൃഷി വിജഞാൻ കേന്ദ്രങ്ങളിൽ 38 ഒഴിവ്. 31 സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ്റിന്റെയും ഏഴ് പ്രോഗ്രാം അസ്സിസ്റ്റന്റിന്റെയും ഒഴിവാണുള്ളത്.
എസ്.സി.,എസ്.ടി.,ഒ.ബി.സി.,ഇ.ഡബ്ല്യൂ.എസ്.എന്നീ വിഭാഗത്തിലെ അപേക്ഷാർത്ഥികൾ ഛത്തീസ്‌ഗഢ് സംസ്ഥാനത്തിലെ താമസക്കാരായിരിക്കണം.
സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ്റിന്റെ ഒഴിവുള്ള വിഭാഗങ്ങൾ : അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ,ലൈവ് സ്റ്റോക്ക് പ്രൊഡക്ഷൻ ആൻഡ് മാനേജ്‌മന്റ്,അഗ്രോണമി,ഹോർട്ടിക്കൾച്ചർ,സോയിൽ സയൻസ്,എന്റമോളജി,പ്ലാന്റ് പാത്തോളജി, ഫാം മെഷിനറി ആൻഡ് പവർ എൻജിനീറിങ്,സോയിൽ ആൻഡ് വാട്ടർ എൻജിനീറിങ്, അഗ്രിക്കൾച്ചർ പ്രോസസിങ് ആൻഡ് ഫുഡ് എൻജിനീറിങ്.
പ്രോഗ്രാം അസിസ്റ്റന്റ് ഒഴിവുള്ള വിഭാഗങ്ങൾ : പ്ലാന്റ് പാത്തോളജി,ഫിഷറീസ്,എന്റമോളജി
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം. സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ്റിന് അധ്യാപനം/ഗവേഷണം തുടങ്ങിയവയിലെ പരിചയം അഭിലഷണീയം.
പ്രായപരിധി : 35 വയസ്സ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. www.igkvmis.cg.nic.in എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ ഫീസ് അടക്കമുള്ളവയുടെ വിശദവിവരങ്ങൾ www.igau.edu.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15
Important Links | |
---|---|
Notification | Click Here |
Apply Online | Click Here |