റെയിൽവേയിൽ 4265 അപ്രന്റിസ്‌ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

റെയിൽവേയിൽ 4265 അപ്രന്റിസ്‌ ഒഴിവുകൾ


ഈസ്റ്റേൺ റെയിൽവേ : 2792

ഈസ്റ്റേൺ റെയിൽവേയിൽ 2792 അപ്രൻറിസ് ഒഴിവ്.

വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമാണ് അവസരം. ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 14 മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നത്.

വിവിധ ഡിവിഷനിലെ ഒഴിവുകൾ


ഒഴിവുള്ള ട്രേഡുകൾ


യോഗ്യത : പത്താം ക്ലാസ് അല്ലങ്കിൽ തത്തുല്യം, ബന്ധപ്പെട്ട വിഷയത്തിൽ എൻ.സി.വി.ടി./എസ്.സി.വി.ടി. സർട്ടിഫിക്കറ്റ്,

പ്രായപരിധി : 16 വയസ്സ് പൂർത്തിയായിരിക്കുകയും 24 വയസ്സ് കവിയാനും പാടില്ല.

എസ്.സി./എസ്.ടി.വിഭാഗത്തിന് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് 3 വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് : പത്താം ക്ലാസിലെയും ഐ.ടി.ഐ.യിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞടൂപ്പ്.

അപേക്ഷാഫീസ് : 100 രൂപ.

ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇൻറർനെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് ഫീസടയ്ക്കാം. എസ്.സി./എസ്.ടി./ ഭിന്നശേഷിക്കാർ/ വനിതകൾ എന്നിവർക്ക് ഫീസില്ല.

അപേക്ഷ : വിശദവിജ്ഞാപനത്തിനും അപേക്ഷ സമർപ്പിക്കാനുമായി www.rrcer.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷയോടൊപ്പം നിശ്ചിത ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.

വിശദമായവിജ്ഞാപനം വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 13.




വെസ്റ്റ് സെൻട്രൽ : 1473

ഒഴിവുള്ള ട്രേഡുകൾ


യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.mponline.gov.in, www.wcr.indianrailways.gov.in, എന്ന വെബ്സൈറ്റ് കാണുക.

ജബൽപുരിലെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 14.

ഭോപാൽ ഡിവിഷനിലെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 26.

Exit mobile version