പ്ലസ്ടുക്കാർക്ക് നാവിക സേനയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 09

കണ്ണൂർ ഏഴിമലയിലെ നാവിക അക്കാദമിയിൽ 10+2 (ബി.ടെക്) കേഡറ്റ് എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു.

26 ഒഴിവുകളാണുള്ളത്.

പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം.

അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.

ജെ.ഇ.ഇ. മെയിൻ പരീക്ഷ എഴുതിയിരിക്കണം.

നാലുവർഷത്തെ ബി.ടെക് കോഴ്സിനാണ് ചേരേണ്ടത്.

ഒഴിവുകൾ :

യോഗ്യത :

അപേക്ഷകർ ജെ.ഇ.ഇ മെയിൻ -2020 പരീക്ഷ എഴുതിയവരാകണം.

ഇതിലെ റാങ്കിൻറ അടിസ്ഥാനത്തിലാണ് പ്രവേശനം.

പ്രായപരിധി : 2002 ജനുവരി രണ്ടിനും 2004 ജൂലായ് ഒന്നിനുമിടയിൽ (രണ്ട് തിയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

തിരഞ്ഞെടുപ്പ് : ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ മികച്ച സ്കോർ നേടിയ ഏകദേശം 900 പേരുടെ ചുരുക്കപ്പെട്ടികയാണ് തയ്യാറാക്കുക.

ഇവർക്ക് സർവീസ് സെലക്ഷൻ ബോർഡ് അഭിമുഖം നടത്തും.

2021 മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ബെംഗളൂരു , വിശാഖപട്ടണം , ഭോപാൽ , കൊൽക്കത്ത എന്നിവിടങ്ങളിലായാണ് അഭിമുഖം നടക്കുക.

രണ്ട് ഘട്ടങ്ങളിലായാണ് അഭിമുഖം.

ഇൻറലിജൻസ് ടെസ്റ്റ് , ചിത്ര അവബോധം , ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയാണ് ആദ്യഘട്ട അഭിമുഖത്തിലുണ്ടാകുക.

ഇതിൽ തിരഞ്ഞെടുക്കപ്പെടുന്നവർ മാത്രമാണ് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുക.

രണ്ടാം ഘട്ടത്തിൽ മനഃശാസ്ത്ര പരീക്ഷകളും ഗ്രൂപ്പ് ടെസ്റ്റിങ്ങും അഭിമുഖവുമുണ്ടാകും. ഇതിനുശേഷം ആരോഗ്യപരിശോധനയുമുണ്ടാകും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല വർഷത്തെ ബി.ടെക് കോഴ്സാണ് നൽകുക.

കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജെ.എൻ.യു നൽകുന്ന എൻജിനിയറിങ് ബിരുദം ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

രണ്ട് ബ്രാഞ്ചുകളിലേക്കും ഒരേസമയം അപേക്ഷിക്കാൻ അവസരമുണ്ട്.

എസ്.എസ്.എൽ.സി/ പ്ലസ് ടു സർട്ടിഫിക്കറ്റുകൾ , പാസ്പോർ സൈസ് ഫോട്ടോ , ജെ.ഇ.ഇ സ്കോർ കാർഡ് എന്നിവ അപേക്ഷിക്കുമ്പോൾ അപ്ലോഡ് ചെയ്യണം.

അപേക്ഷയുടെ 2 പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കണം.

ഇത് അഭിമുഖത്തിനെത്തുമ്പോൾ കൈയിൽ കരുതേണ്ടതാണ്.

വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 09.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here
Exit mobile version