പ്ലസ്‌ടുകാർക്ക് നേവിയിൽ അവസരം | ഏഴിമല നാവിക അക്കാദമിയിൽ നാല് വർഷത്തെ ബി.ടെക്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 20

പ്ലസ്‌ടുകാർക്ക് നേവിയിൽ അവസരം : കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ 10+2(ബി.ടെക്)കേടഡ് എൻട്രിയിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
34 ഒഴിവുകളാണുള്ളത്.
കോഴ്സ് വിജയകരമായി പൂർത്തിയക്കുന്നവർക്ക് സേനയിൽ ഓഫീസറായി ചേരാം.
അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
ഔദ്യോഗിക വിജ്ഞാപനം ഉടൻ പ്രസിദ്ധികരിക്കും.
ഒക്ടോബർ 06 മുതൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
എഡ്യൂക്കേഷൻ ബ്രാഞ്ചിൽ അഞ്ച് ഒഴിവുകളും എക്സിക്യൂട്ടീവ് ആൻഡ് ടെക്‌നിക്കൽ ബ്രാഞ്ചിൽ 29 ഒഴിവുകളുമാണുള്ളത്.
കോഴ്സ് കാലയളവിലെ ചെലവുകൾ പൂർണ്ണമായും നാവികസേന വഹിക്കും. കോഴ്സ് 2021 ജനുവരിയിലാണ് തുടങ്ങുക.
യോഗ്യത :
- സയൻസിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസ്സായവരായിരിക്കണം.
- ഫിസിക്സ്,കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കെല്ലാം ചേർത്ത് 70 ശതമാനവും ഇംഗ്ലീഷിൽ
- 50 ശതമാനം മാർക്കും വേണം.
ഇംഗ്ലീഷിലെ മാർക്ക് പത്താം ക്ലാസ്സിലെതും പരിഗണിക്കും.
അപേക്ഷകർ ബി.ടെക്/ബി.ഇ. പ്രവേശനത്തിനുള്ള ജെ.ഇ.ഇ.(മെയിൻ) 2020 എഴുതിയവരായിരിക്കണം.
പ്രായപരിധി : 2001 ജൂലായ് രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.(രണ്ട് തീയതികളും ഉൾപ്പെടെ).
പ്രവേശനം : ജെ.ഇ.ഇ.(മെയിൻ) 2020 പരീക്ഷയുടെ മാർക്ക് അനുസരിച്ചായിരിക്കും പ്രവേശനം.
ഈ മാർക്ക് അനുസരിച്ച് അപേക്ഷകരുടെ പട്ടിക തയ്യാറാക്കും.
സർവീസ് സെലക്ഷൻ ബോർഡിന്റെ അഭിമുഖവും ശാരീരികപരിശോധനയും കഴിഞ്ഞായിരിക്കും പ്രവേശനം.
അപേക്ഷകർക്ക് നിശ്ചിത ശാരീരിക യോഗ്യതയുണ്ടായിരിക്കണം.
വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അഭിമുഖം രണ്ട് ഘട്ടങ്ങളായാണ് നടക്കുക.
ഇന്റലിജൻസ് ടെസ്റ്റ്,ചിത്രങ്ങളെക്കുറിച്ചുള്ള അവബോധം,ഗ്രൂപ്പ് ചർച്ച എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാവുക.
അതിൽ വിജയിക്കുന്നവർക്ക് മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം.
സൈക്കോളജിക്കൽ ടെസ്റ്റ്,ഗ്രൂപ്പ് ടെസ്റ്റ്,അഭിമുഖം എന്നിവയാണ് രണ്ടാം ഘട്ടത്തിൽ.
ഇതിലും വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് ശാരീരിക പരിശോധനയുണ്ടാവുക.
അഭിമുഖം : മൂന്ന് മുതൽ അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന പ്രക്രിയയാണ്.
അപേക്ഷ :
www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഒക്ടോബർ 06 മുതലാണ് അപേക്ഷിക്കാനാകുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 20
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |