ഇന്ത്യൻ നേവിയിൽ മെഡിക്കൽ അസിസ്റ്റന്റ് ആവാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 17.

Indian Navy Recruitment 2024 for Medical Assistant : ഇന്ത്യൻ നേവിയിലെ മെഡിക്കൽ ബ്രാഞ്ചിൽ സെയിലർ (മെഡിക്കൽ അസിസ്റ്റന്റ്) തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു.

അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.

ഒഡിഷയിലെ ചിൽക്ക ഐ.എൻ.എസ്സിൽ 2024 നവംബറിൽ കോഴ്സ‌സ് ആരംഭിക്കും.

ശമ്പളം: പരിശീലനകാലത്ത് 14,600 രൂപ പ്രതിമാസം സ്റ്റൈപെൻഡായി ലഭിക്കും.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 21,700-69,100 രൂപ ശമ്പളസ്സെയിലിൽ നിയമിക്കും.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയുൾപ്പെട്ട പന്ത്രണ്ടാംക്ലാസ് വിജയം.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ ഓരോന്നിന് 40 ശതമാനം വീതവും മൂന്നിനും ചേർത്ത് 50 ശതമാനവും മാർക്ക് ഉണ്ടായിരിക്കണം.

പ്രായം: അപേക്ഷകർ 2003 നവംബർ ഒന്നിനും 2007 ഏപ്രിൽ 30-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

ശാരീരികയോഗ്യത: അപേക്ഷകർക്ക് കുറഞ്ഞത് 157 സെ.മീ. ഉയരം വേണം.

നെഞ്ചളവ് അഞ്ച് സെൻ്റീമീറ്റർ വികസി പ്പിക്കാനാവണം.

ശാരീരിക യോഗ്യത സംബന്ധമായ കൂടുതൽ വിവരങ്ങൾ ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

തിരഞ്ഞെടുപ്പ്: പ്ലസ്‌ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് കായികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, മെഡിക്കൽ പരിശോധന എന്നിവയുണ്ടാവും.

ഒ.എം.ആർ. മാതൃകയിൽ 100 ചോദ്യങ്ങളടങ്ങിയതായിരിക്കും എഴുത്തുപരീക്ഷ.

ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങൾ ലഭിക്കും.

ഇംഗ്ലീഷ്, സയൻസ്, ബയോളജി, ജനറൽ അവേർനെസ്സ്, റീസണിങ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 17.

Important Links
Official Notification Click Here
Apply Online & More Info Click Here

Exit mobile version