നേവിയിൽ 17 ഓഫീസർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 07,18

നാവികസേനയിലെ ഷോർട്ട് സർവീസ് കമ്മിഷൻ ഓഫീസർമാരാകാൻ അപേക്ഷ ക്ഷണിച്ചു.

എക്സിക്യൂട്ടീവ് ബ്രാഞ്ച് (സ്പോർട്സ് ആൻഡ് ലോ) , ടെക്നിക്കൽ ബ്രാഞ്ച് (നേവൽ കൺസ്ട്രക്ടർ) എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ആകെ 17 ഒഴിവുകളാണുള്ളത്.

കോഴ്സ് ഏഴിമലയിലെ നാവിക അക്കാദമിയിൽ ജൂണിൽ ആരംഭിക്കും.

തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് ബ്രാഞ്ച് (സ്പോർട്സ്)

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്ന് സ്പോർട്സ് കോച്ചിങ് , എം.എസ്.സി സ്പോർട്സ് കോച്ചിങ് എന്നിവ പഠിച്ചവർക്ക് മുൻഗണനയുണ്ട്.

പ്രായപരിധി : 22 -27 വയസ്സ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 07.

തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് ബ്രാഞ്ച് (ലോ)

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 07.

തസ്‌തികയുടെ പേര് : നേവൽ കൺസ്ട്രക്ടർ

ഫെബ്രുവരി 10 മുതൽ അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ഫെബ്രുവരി 18.

വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version