നേവിയുടെ കൊച്ചി സത്തേൺ നേവൽ കമാൻഡിൽ വിവിധ തസ്‌തികകളിലായി അഞ്ചു അവസരം.
ഗ്രൂപ്പ് സി,നോൺ ഗസറ്റഡ് വിഭാഗത്തിലാണ് ഒഴിവ്.
നോൺ-ഇൻഡസ്ട്രിയൽ വിഭാഗമായ ബോട്ട് ക്യൂവിലേക്കാണ് നിയമനം.
ഒഴിവുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- തസ്തികയുടെ പേര് : എൻജിൻ ഡ്രൈവർ II
ഒഴിവുകളിലൂടെ എണ്ണം : 01
യോഗ്യത : പത്താം ക്ലാസ്സും ഫസ്റ്റ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റും.സ്രാങ്ക്/ടിൻഡൽ ആയി പ്രവർത്തിച്ചുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. - തസ്തികയുടെ പേര് : എൻജിൻ ഡ്രൈവർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : പത്താം ക്ലാസ്സും സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റും.
നീന്തൽ അറിഞ്ഞിരിക്കണം. - തസ്തികയുടെ പേര് : ഗ്രീസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : പത്താം ക്ലാസ്സും,പ്രീ -സീ ട്രെയിനിങ് കോഴ്സും പൂർത്തിയാക്കിയിരിക്കണം.
പ്രായപരിധി : 18-25 വയസ്സ്.
എസ്.സി/എസ്.ടി വിഭാഗത്തിൽ പെടുന്നവർക്ക് 5 വർഷത്തെ വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് : ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ എഴുത്തു പരീക്ഷയിലൂടെയാണ് തിരഞ്ഞെടുക്കുക.
പരീക്ഷയിൽ ,
- ജനറൽ ഇന്റലിജൻസ്, റീസണിങ് ആൻഡ് ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്- 20,
- ജനറൽ ഇംഗ്ലീഷ് -20,
- ജനറൽ അവയർനസ് -10,
- അവയർനസ് റിലേറ്റഡ് ട്രേഡ് – 50 എന്നിങ്ങനെ 100 മാർക്കിനാണ് പരീക്ഷ.
എൻജിൻ ഡ്രൈവർ തസ്തികയിലേക്ക് നീന്തൽ ടെസ്റ്റ് ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം
തപാലിലൂടെ അപേക്ഷിക്കണം.
നിശ്ചിത ഫോർമാറ്റിൽ അപേക്ഷ എഴുതിയോ,ടൈപ്പ് ചെയ്‌തോ അയക്കാം.
വിശദ വിവരങ്ങൾക്ക് www.indiannavy.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ പൂരിപ്പിച്ച് ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തി
The Flag Officer Commanding-in-chief (For Staff Officer (Civilian Recruitment Cell),
Headquarters Southern Naval Command,
Kochi – 682004
എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷാ കവറിന് പുറത്ത്..,
APPLICATION FOR THE POST OF ………………….(NAME OF POST)(ONE POST ONLY),and CATEGORY………(UR/ST) എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20
Important Links | |
---|---|
Application Form | Click Here |
More Info | Click Here |