നേവിയിൽ 1465 അഗ്നിവീർ ഒഴിവ്

വനിതകൾക്കും അപേക്ഷിക്കാം | യോഗ്യത : പത്താം ക്ലാസ്/പ്ലസ് ടു

Indian Navy Agniveer Recruitment 2023 :  നാവികസേന 2023 നവംബർ (02/2023) ബാച്ചിലേക്കുള്ള അഗ്നി വീർ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.

1465 ഒഴിവാണുള്ളത്.

ഇതിൽ 100 ഒഴിവുകൾ മെട്രിക് റിക്രൂട്ട്സ് (എം.ആർ.) വിഭാഗത്തിലും 1365 ഒഴിവ് സീനിയർ സെക്കൻഡറി റിക്രൂട്ട്സിലും (എസ്.എസ്. ആർ.) ആണ്.

രണ്ടിനും വെവ്വേറെ വിജ്ഞാപനങ്ങളാണുള്ളത്.

രണ്ടു വിഭാഗത്തിലുമായി 293 ഒഴിവുകൾ വനിതകൾക്കായി നീക്കിവെച്ചിട്ടുണ്ട്.

അവിവാഹിതർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

നാല് വർഷത്തേക്കായിരിക്കും നിയമനം. സേവന മികവ് പരിഗണിച്ച് 25 ശതമാനം പേർക്ക് പിന്നീട് സ്ഥിരനിയമനം നൽകും.

യോഗ്യത: മെട്രിക് റിക്രൂട്ട്സിന് പത്താം ക്ലാസ് വിജയമാണ് യോഗ്യത.

എസ്.എസ്.ആർ. വിഭാഗത്തിൽ അപേക്ഷിക്കാൻ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയും കെമിസ്ട്രി/ ബയോളജി/കംപ്യൂട്ടർ സയൻസ് എന്നിവയിലെതെങ്കിലും വിഷയമായി പഠിച്ച പ്ലസ് ടു ജയിച്ചിരിക്കണം.

പുരുഷന്മാർക്ക് കുറഞ്ഞത് 157 സെന്റീമീറ്ററും വനിതകൾക്ക് 152 സെന്റീമീറ്ററും ഉയരമുണ്ടായിരിക്കണം. മികച്ച ശാരീരിക ക്ഷമത, കാഴ്ച ശക്തി എന്നിവയുണ്ടായിരിക്കണം.

പ്രായപരിധി: 17.5 – 21. അപേക്ഷകർ 2002 നവംബർ 1-നും 2006 ഏപ്രിൽ 30-നും മധ്യേ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം.

തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടമായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ഒഡിഷയിലെ ഐ.എൻ.എസ്. ചിൽക്കയിലായിരിക്കും പരിശീലനം.

എം.ആർ. വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് 50 മാർക്കിനുള്ള എഴുത്തുപരീക്ഷയ്ക്ക് 30 മിനിറ്റ് ആയിരിക്കും സമയം.

എസ്. എസ്.ആർ. വിഭാഗത്തിലേക്ക് 100 മാർക്കിനുള്ള എഴുത്തുപരീക്ഷയ്ക്ക് ഒരുമണിക്കൂർ ആയിരിക്കും സമയം. തെറ്റുത്തരത്തിന് 0.25 നെഗറ്റിവ് മാർക്ക് ഉണ്ടായിരിക്കും.

യോഗ്യതയ്ക്ക് അനുസൃതമായ സിലബസ് ആയിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക.

1.6 കി.മി. ഓട്ടം, പുഷ് അപ്, സിറ്റ്-അപ്, സ്ക്വാട്ട് എന്നിവയുൾപ്പെടുന്നതായിരിക്കും ശാരീരിക ക്ഷമതാപരീക്ഷ. വനിതകൾക്ക് പുഷ് അപും പുരുഷന്മാർക്ക് സിറ്റ് -അപും ഉണ്ടായിരിക്കില്ല.

ശമ്പളം: അഗ്നിവീറായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം 30,000 രൂപയും അടുത്ത മൂന്ന് വർഷങ്ങളിൽ 33,000 രൂപ, 36,500 രൂപ, 40,000 രൂപ എന്നിങ്ങനെയുമായിരിക്കും പ്രതിമാസ വേതനം. ഇതിൽനിന്ന് 30 ശതമാനം അഗ്നിവീർ കോർപസ് ഫണ്ടിലേക്ക് വകയിരുത്തും. നാല് വർഷ സേവ നത്തിനുശേഷം സേനയിൽനിന്ന് പിരിയുന്നവർക്ക് ഏകദേശം 10.04 ലക്ഷംരൂപ സേവാനിധി പാക്കേജായി നൽകും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


https://agniveernavy.cdac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ഫോട്ടോയും യോഗ്യതാ സർട്ടിഫിക്കറ്റുകളും അപേക്ഷയ്ക്കൊപ്പം അപ് ലോഡ് ചെയ്യണം.

550 രൂപയാണ് അപേക്ഷാഫീസ്.

ഫീസ് : ഇന്റർനെറ്റ് ബാങ്കിങ്/ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് യു.പി.ഐ. വഴി ഓൺലൈനായി അടയ്ക്കണം.

എഴുത്തുപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പിന്നീട് ലഭ്യമാകും.

വിശദമായ സിലബസും മാതൃകാ ചോദ്യങ്ങളും വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 15

Important Links

For more Details(Agniveer-SSR) Click Here
For more Details(Agniveer-MR) Click Here
Apply Online Click Here
Exit mobile version