Latest UpdatesEngineering JobsGovernment JobsJob Notifications
ഹൈദരാബാദ് ഐ.ഐ.ടിയിൽ വർക്ക് ഇൻസ്പെക്ടർ അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 05

ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വർക്ക് ഇൻസ്പെക്ടർ തസ്തികയിൽ ഒഴിവുണ്ട്.
10 ഒഴിവുകളാണുള്ളത്.
താത്കാലിക നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : വർക്ക് ഇൻസ്പെക്ടർ (സിവിൽ)
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ഒന്നാംക്ലാസോടെ ബി.ടെക് / ബി.ഇ യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
- അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ഒന്നാംക്ലാസ് ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്‌തികയുടെ പേര് : വർക്ക് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ)
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ഒന്നാം ക്ലാസോടെ ബി.ടെക് / ബി.ഇ യും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ഒന്നാംക്ലാസ് ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി : 35 വയസ്സ്.
ശമ്പളം : 30,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.
വിശദവിവരങ്ങൾ www.iith.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 05.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |