ഇന്ത്യൻ ഇക്കണോമിക് സർവീസിലേക്ക് അപേക്ഷ സമർപ്പിക്കാം.
2020 – ലെ പരീക്ഷയ്ക്കുള്ള അപേക്ഷ യു.പി.എസ്.സി ക്ഷണിച്ചു.
ഏകദേശം 15 തസ്തികകളിലാണ് ഒഴിവുകളുണ്ടാകുക.
യോഗ്യത :
- ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ് / ബിസിനസ് ഇക്കണോമിക്സ് /ഇക്കണോമെട്രിക്സ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം.
- അവസാന വർഷ/സെമസ്റ്റർ പരീക്ഷയെഴുതുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.
പ്രായപരിധി :
- 1990 ഓഗസ്റ്റ് 2 – നും 1999 ഓഗസ്റ്റ് 1 – നും ഇടയിൽ ജനിച്ചവരാകണം.
- എസ്.സി , എസ്.ടി വിഭാഗക്കാർ , വിമുക്തഭടർ എന്നിവർക്ക് അഞ്ചും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷത്തെയും വയസ്സിളവുണ്ട്.
പരീക്ഷ :
- കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.
- ബെംഗളൂരു , ചെന്നൈ , ഹൈദരാബാദ് , മുംബൈ , അഹമ്മദാബാദ് , ഡൽഹി , ജമ്മു , കൊൽക്കത്ത , ഭോപ്പാൽ , ലഖ്നൗ , ചണ്ഡീഗഢ് , പട്ന , പ്രയാഗരാജ് ( അലഹാബാദ് ) ,ഷില്ലോങ് , ദിസർ , ഷിംല ,ജയ്പുർ എന്നിവയാണ് മറ്റ് പരീക്ഷാകേന്ദ്രങ്ങൾ.
- എഴുത്തുപരീക്ഷയും വൈവയുമായി രണ്ട് ഭാഗങ്ങളാണ് പരീക്ഷയ്ക്കുള്ളത്.
- ജനറൽ ഇംഗ്ലീഷ് , ജനറൽ സ്റ്റഡീസ് , ജനറൽ ഇക്കണോമിക്സ് I , ജനറൽ ഇക്കണോമിക്സ് II , ജനറൽ ഇക്കണോമിക്സ് III എന്നിങ്ങനെ ആറ് ഭാഗങ്ങളിലായാണ് എഴുത്തുപരീക്ഷ.
ഓരോന്നും മൂന്നുമണിക്കൂർ വീതമുള്ള പരീക്ഷയാണ്.
ആകെ മാർക്ക് 1000.
എസ്സേ രീതിയിലുള്ള ചോദ്യങ്ങളാണുണ്ടാകുക.
വൈവയ്ക്ക് ആകെ 200 മാർക്കാണ്.
അപേക്ഷാഫീസ്:
- 200 രൂപയാണ്.
- വനിതകൾ , എസ്.സി, എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സെപ്റ്റംബർ 8 മുതൽ 14 വരെ പിൻവലിക്കാൻ കഴിയും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 1.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |